ദുബായ് കത്തീഡ്രല്‍ യുവജനപ്രസ്ഥാനം ‘സ്നേഹധ്വനി’ പുറത്തിറക്കി
യു.എ.ഇ : ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജന പ്രസ്ഥാനത്തിന്റെ കലാവിഭാഗമായ ധ്വനിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ക്രിസ്തീയ ഭക്തിഗാനങ്ങളുടെ ആൽബം ‘സ്നേഹധ്വനി’ വികാരി ഫാ. ഷാജി മാത്യൂസ്,ഫാ. ലെനി ചാക്കോ, ഫാ. സജു തോമസ് എന്നിവരുടെ സാന്നിധ്യത്തിൽ പ്രകാശനം ചെയ്തു.
യുവജന പ്രസ്ഥാനം സെക്രട്ടറി ജിനു ജോർജ്, ധ്വനി കോ ഓർഡിനേറ്റർ ജസ്റ്റിൻ തോമസ് ചെങ്ങന്നൂർ എന്നിവർ ചേർന്ന് ഇടവക സെക്രട്ടറി ബാബുജി ജോർജിന് ആദ്യ കോപ്പി നൽകി വിതരണോദ്ഘാടനം നിർവഹിച്ചു.
ഡോ. ജോബിൻസ് കട്ടിലപ്പൂവം, സജി മുളമൂട്ടിൽ, ബ്ര. ജിജി തോമസ്, ലീനാ സാബു, ജോജി മോൻസിഎന്നിവരുടെ വരികൾക്ക് ജസ്റ്റിൻ തോമസ് ചെങ്ങന്നൂർ, ബേസിൽ ജേക്കബ് എന്നിവരാണ് ഇൗണം പകർന്നത്.പിന്നണി ഗായകരായ ബേബി ശ്രേയാ ജയദീപ്, വിനീത് ശ്രീനിവാസൻ, സുധീപ് കുമാർ, കെസ്റ്റർ,ഷെറിൻ ജോജി എന്നിവരാണ് ഗായകർ.