മാര്‍ തോമാശ്ലീഹായാല്‍ സ്ഥാപിതമായതും, പൌരസ്ത്യ കാതോലിക്കേറ്റിന്‍റെ കീഴില്‍ അടിയുറച്ചു നില്‍ക്കുന്നതുമായ മലങ്കര ഓര്‍ത്തഡോക്‍സ് സുറിയാനി സഭയിലെ ഒരു പറ്റം വിശ്വാസതീഷ്ണരായവരുടെ തെരഞ്ഞെടുക്കപ്പെട്ട കൂട്ടമാണ് ഓര്‍ത്തഡോക്‍സ് വിശ്വാസ സംരക്ഷകന്‍. സഭയാണ് മറ്റെന്തിനെക്കാളും വലുത് എന്ന് ഒരു മനസ്സോടെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു കൂട്ടം സഭാ സ്നേഹികളുടെ സംഘടന. സഭ നേരിടുന്ന വിവിധങ്ങള്‍ ആയ പ്രതിസന്ധികളില്‍ യാതൊരു സ്വാര്‍ത്ഥ താല്പര്യങ്ങളും കൂടാതെ, യാതൊരു രാഷ്ട്രീയ സ്വാധീനത്തിനും അടിമപ്പെടാതെ എന്‍റെ സഭയാണ് വലുത് എന്നും എന്‍റെ സഭയ്ക്ക് അനുകൂലമായി മാത്രമേ ഞാന്‍ നിലപാടു സ്വീകരിക്കു എന്ന് സ്വയം തീരുമാനിക്കുകയും അതിനു വേണ്ടി സ്വന്തം കഴിവുകളും ആശയങ്ങളും സ്വാധീനവും ലാഭേച്ഛ കൂടാതെ പ്രയോജനപ്പെടുത്തുകയും ചെയ്യുന്നവരുടെ കൂട്ടായ്മ. സഭയെ ദ്രോഹിക്കുകയോ സഭയെ പൊതുജനത്തിന്‍റെ മുന്നില്‍ അപമാനിക്കുകയോ സഭയ്ക്ക് നീതി നിഷേധിക്കുകയോ സഭയുടെ വിശ്വാസ ആചാരങ്ങളെ ചോദ്യം ചെയ്യുകയോ ചെയ്യുന്നവര്‍ക്ക് എതിരെ ശക്തമായി നിലകൊള്ളുക മാത്രമാണു ഇതിന്‍റെ പരമപ്രധാനമായ ലക്‌ഷ്യം.
ഓര്‍ത്തഡോക്‍സ് വിശ്വാസ സംരക്ഷകന്‍ എന്ന സംഘടനക്കു രാഷ്ട്രീയമോ രാഷ്ട്രീയ താല്പര്യങ്ങളോ ഇല്ല, സഭാ രാഷ്ട്രീയം മാത്രമാണു മുഖ്യ ലക്‌ഷ്യം. അത് സഭയുടെ വളര്‍ച്ചക്ക് ഉതകുന്ന തരത്തില്‍ അംഗങ്ങള്‍ കൂട്ടായ എടുക്കുന്ന ഏതൊരു തീരുമാനവും സ്വന്തം തീരുമാനം എന്ന നിലയില്‍ കാണുകയും അതിനു വേണ്ടി ശക്തമായി വാദിക്കുകയും ചെയ്യുന്നു. ഇതിലെ അംഗങ്ങള്‍ എല്ലാവരും പരസ്പര ബഹുമാനമുള്ളവരും നൂറു ശതമാനം മലങ്കര ഓർത്തഡോക്സ് സഭയോട് കൂറ് പുലര്‍ത്തുന്നവരും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായാല്‍ അത് ഇതിനുള്ളില്‍ തന്നെ പരിഹരിക്കാന്‍ പര്യാപ്തരുമാണ് .സഭയില്‍ ഉണ്ടാകുന്ന ഏതൊരു കാര്യത്തിനും ഓ.വി.എസിനു വ്യക്തമായ നിലപാടുകള്‍ ഉണ്ട്. അത് ചര്‍ച്ച ചെയ്യുകയും സഭാ വളര്‍ച്ചക്ക് പര്യാപ്തമായ നിലയില്‍ ആക്കി തീര്‍ക്കുകയും ചെയ്യുന്നത് ഈ പ്രസ്ഥാനത്തിന്‍റെ കര്‍ത്തവ്യവുമാണ്.