സ്ലൈഹീക സന്ദർശനം : പരിശുദ്ധ കാതോലിക്കാ ബാവ ന്യൂയോർക്കിൽ
അമേരിക്കയിൽ സ്ലൈഹീക സന്ദർശനം നടത്തുന്ന പൗരസ്ത്യ കാതോലിക്കയായും മലങ്കര മെത്രാപ്പോലീത്തയും ഓർത്തഡോക്സ് സഭാധ്യക്ഷനുമായ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ ബാവ ന്യൂയോർക്കിൽ എത്തിച്ചേർന്നു.നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.ജോൺ എഫ് കെന്നഡി വിമാനത്താവളത്തിൽ എത്തിച്ചേർന്ന പരിശുദ്ധ കാതോലിക്കാ ബാവയെ ഭദ്രാസനാധിപൻ സഖറിയാ മാർ നിക്കോളവാസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ ഭദ്രാസന – സഭ ഭാരവാഹികൾ ചേർന്ന് സ്വീകരിച്ചു.ഭദ്രാസനത്തിലെ സ്ലൈഹീക സന്ദർശനം 29 ന് പൂർത്തിയാക്കും.
