പരുമല തിരുമേനിയുടെ ജീവിതം ടെലിവിഷന്‍ സീരിയലാകുന്നു
കോട്ടയം: പരിശുദ്ധ പരുമല തിരുമേനിയുടെ താപസജീവിതം മിനിസ്ക്രീനില്‍ എത്തുന്നു. തിരുമേനിയുടെ പുണ്യജീവിതം ആസ്പദമാക്കി ‘പരിശുദ്ധന്‍’ എന്ന പേരില്‍ ആണ് സീരിയല്‍ നിര്‍മിക്കുന്നത് . സംവിധായകന്‍ തുളസീദാസാണ് സംവിധാനം. പരുമല തിരുമേനിയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഡിസംബര്‍ ആദ്യവാരം ഷൂട്ടിങ് ആരംഭിക്കുന്ന സീരിയലില്‍ മലയാളസീരിയല്‍ രംഗത്തെ പ്രമുഖ താരങ്ങള്‍ വേഷമിടും.
സീരിയലിന്‍റെ സ്വിച്ചോണ്‍ കര്‍മം കോട്ടയം ദേവലോകം അരമനയില്‍ നടന്ന ചടങ്ങില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവ നിര്‍വഹിച്ചു. ‘പരിശുദ്ധന്‍’ എന്ന സീരിയലിന്‍റെ നിര്‍മാതാവ് ജിജി തണുങ്ങാട്ടിലാണ്. ആര്യനാട് സത്യനാണ് തിരക്കഥയും സംഭാഷണവും. ഗാനരചന – കൈതപ്രം ദാമോദരന്‍ നമ്പൂതിരി, സംഗീതം – എഡ്വിന്‍ ഏബ്രഹാം ക്യാമറ – ജോയി. ഡിസംബര്‍ ആദ്യ വാരം ഷൂട്ടിംഗ് ആരംഭിക്കും. തുളസീദാസ്, ആര്യനാട് സത്യന്‍, എഡ്വിന്‍ ഏബ്രഹാം, ജിജി തണുങ്ങാട്ടില്‍, കൈലാസ് നാഥ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.