ഷൊര്‍ണൂര്‍ സെന്‍റ് മേരീസ് പള്ളി കൂദാശ ചെയ്തു
പാലക്കാട് : വിശ്വാസികളുടെ പ്രാർഥനകൾക്ക് ആഗ്രഹസാഫല്യത്തിന്‍റെ നിമിഷം. ഷൊർണൂരിൽ പുതിയ സെന്‍റ് മേരീസ് ഓർത്തഡോക്സ് പള്ളി ആരാധനയ്ക്കായി തുറന്നു. പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ മുഖ്യ കാർമ്മികത്വത്തിൽ കൂദാശാ നിര്‍വ്വഹിച്ചു.തുടര്‍ന്ന് , പൊതു സമ്മേളനത്തിന്‍റെ ഉദ്ഘാടനവും പരിശുദ്ധ ബാവാ നിർവഹിച്ചു.
മലബാർ ഭദ്രാസനം സെക്രട്ടറി ഫാ.തോമസ് കുര്യൻ താഴയിൽ അധ്യക്ഷത വഹിച്ചു. ഡോ.യൂഹാനോൻ മാർ ദിയസ്കോറോസ് മുൻ വികാരിമാരെ ആദരിച്ചു. ഡോ. സഖറിയാസ് മാർ അപ്രേം മുഖ്യ പ്രഭാഷണം നടത്തി.ഷൊർണൂർ നഗരസഭ ചെയർപഴ്സൻ വി.വിമല, കൗൺസിലർമാരായ ടി.മുഹമ്മദ് മുസ്തഫ,ഡി.അജിത,ഫാ.മാത്യൂസ് വട്ടിയാനിക്കൽ, ഫാ.ജേക്കബ്ബ് മാത്യു, ഫാ.ബേബിജോൺ കളിയ്ക്കൽ,ഫാ.വർഗ്ഗീസ് പുന്നക്കൊമ്പിൽ, ഫാ.ഷിബു, ഫാ.എ.ഡി ഗീവർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു.
ദേവാലയ കൂദാശയുടെ രണ്ടും മൂന്നും ഭാഗങ്ങൾ ഇന്നു രാവിലെ ഏഴിന് നടത്തും. ബാവായെ ഫാ.എ.ഡിഗീവർഗീസ്, ട്രസ്റ്റി എം.പി പൗലൊസ്, സെക്രട്ടറി സീനോ ചാർളി, കൺവീനർ വി.സി ഏലിയാസ്,മാത്യു പാലക്കുഴിയിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.