പാത്രിയർക്കീസിന്റെ സന്ദർശനം; കോട്ടയത്ത് മൂറോന്റെ പേരിൽ 50 ലക്ഷം പിരിവ്
കോട്ടയം: പാത്രിയർക്കീസ് അപ്രേം കരീമിൻറെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് അനധികൃത പിരിവ് നടക്കുന്നതായി ആരോപണം.മൂറോന്റെ പേരിൽ 50 ലക്ഷം രൂപ പിരിക്കാൻ ലക്ഷ്യമിടുന്നുവെന്നാണ് കോട്ടയത്തെ യാക്കോബായ നേതാക്കൾക്കെതിരെ ഉയരുന്ന ആരോപണം. ഇത് സാമ്പത്തിക തട്ടിപ്പിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പോസ്റ്റിൽ പറയുന്നത്.യാക്കോബായ വിഭാഗത്തിൽപ്പെട്ട പുതുപ്പള്ളി സ്വദേശിയായ പ്രാദേശിക നേതാവാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇതോടെ വിഷയം വിവാദമായിരിക്കുകയാണ്.നവംബർ രണ്ടാം വാരം ആണ് സന്ദർശനം.
മലങ്കര സഭയിൽ പാത്രിയർക്കീസിന് അധികാരമില്ലെന്ന് സുപ്രീം കോടതി വിധി നിലനിൽക്കെയാണ് ഈ സന്ദർശനം എന്നതിനാൽ ‘ഹോളിഡേ’ അനധികൃതമാണെന്ന വിമർശനം ശക്തമായിട്ടുണ്ട്. ടൂറിസ്റ്റ് വിസയിൽ നടത്തുന്ന ഇത്തരം സന്ദർശനം നിയമലംഘനമാണെന്നും, ഇതിന്റെ മറവിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നുവെന്നും ഓർത്തഡോക്സ് സഭാ വിശ്വാസികൾ സംശയിക്കുന്നു. കോട്ടയത്ത് നിന്ന് മാത്രം 50 ലക്ഷം രൂപയാണ് പിരിക്കുന്നതെങ്കിൽ സംസ്ഥാനത്താകെ കോടികളുടെ സാമ്പത്തിക ക്രമക്കേട് നടക്കുന്നുണ്ടാകുമെന്നും അന്വേഷിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
ഈ പിരിവിനായി പള്ളികളിൽ ഹെൽപ് ഡെസ്ക് തുടങ്ങണം എന്ന നിർദ്ദേശവും ശബ്ദ സന്ദേശത്തിൽ ഉണ്ടെന്നാണ് പ്രചരിക്കുന്ന കുറിപ്പിൽ പറയുന്നത്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നിരവധി വിശ്വാസികൾ ഉള്ള സാഹചര്യത്തിൽ ഇത്തരം പിരിവ് ഉചിതമാണോ എന്ന ചോദ്യവും വിമർശനവും ഉയരുന്നുണ്ട്. പിരിക്കുന്ന തുകയുടെ ഉപയോഗത്തെ കുറിച്ചും ചില കോണുകളിൽ നിന്ന് ആശങ്ക ഉന്നയിക്കപ്പെടുന്നു.
അതേസമയം പ്രചരിക്കുന്ന ശബ്ദ സന്ദേശത്തിന്റെ ആധികാരികത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പാത്രിയർക്കീസ് ബാവാ ഇക്കാര്യം അറിഞ്ഞിട്ടുണ്ടോ എന്നും ചോദ്യവും യാക്കോബായ വിശ്വാസി ഉയർത്തുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം


