ഡല്‍ഹി ഭദ്രാസന യുവജനപ്രസ്ഥാനം സമ്മേളനം വടക്കിന്‍റെ പരുമലയില്‍
ഡല്‍ഹി : ഓര്‍ത്തഡോക് സ് ക്രൈസ്തവ യുവജനപ്രസ്ഥാനം ഡല്‍ഹി ഭദ്രാസനത്തിന്‍റെ വാര്‍ഷികവും ഏകദിന സമ്മേളനവും ‘വടക്കിന്‍റെ പരുമല’ എന്നറിയപ്പെടുന്ന ജനകപുരി മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക് സ് ദേവാലയത്തില്‍ വെച്ച് നടക്കും.
ഓഗസ്റ്റ് 21 ഞായറാഴ്ച്ച നടക്കുന്ന സമ്മേളനം ഡല്‍ഹി ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ദിമിത്രിയോസ് മെത്രൊപ്പൊലീത്ത ഉദ്ഘാടനം ചെയ്യും.ഓര്‍ത്തഡോക് സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കേന്ദ്ര ഉപാധ്യക്ഷന്‍ ഫാ.ഫിലിപ്പ് തരകന്‍ സന്ദേശം നല്‍കും.
യുവജന പ്രസ്ഥാനത്തിന്‍റെ ഈ വര്‍ഷത്തെ മുഖ്യ ചിന്താവിഷയമായ “മൗനത്തിന്‍റെ സൗന്ദര്യം” എന്നതിനെ ആസ്പദമാക്കിയാണ് വിഷയാവതാരണം നടക്കുക.രാവിലെ 8 മണിക്ക് ആരംഭിക്കുന്ന സമ്മേളനം വൈകീട്ട് 4 മണിയ്ക്ക് അവസാനിക്കും.ഭദ്രാസനത്തിലെ വിവിധ ഇടവകളില്‍ നിന്ന് പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.