ന്യൂയോർക്കിൽ സംയുക്ത ഓർത്തഡോക്സ് കൺവൻഷൻ ഓഗസ്റ്റ് 26 മുതല്‍
അമേരിക്ക : ന്യൂയോർക്കിലെ ബ്രൂക്ലിൻ, ക്വീൻസ്, ലോംഗ് ഐലൻഡ് ഏരിയായിലെ ഇന്ത്യൻ ഓർത്തഡോക്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന കൺവൻഷന്റെ ഉദ്ഘാടനം സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിദിയന്‍ കാതോലിക്ക ബാവാ നിർവ്വഹിക്കും. ഭദ്രാസന അധ്യക്ഷൻ സഖറിയ മാർ നിക്കോളോവോസ് മെത്രാപ്പോലീത്തായും പങ്കെടുക്കും.
ഓഗസ്റ്റ് 26, 27, 28 ദിവസങ്ങളിൽ ഫ്ലോറൽ പാർക്കിലെ പളളിയിൽ ആണു കൺവൻഷൻ. മലങ്കര ഓർത്തഡോക്സ് സഭയുടെ മിനിസ്ട്രി ഓഫ് ഹ്യൂമൻ എംപവർമെന്റ് ഡെപ്യൂട്ടി സെക്രട്ടറിയും ഡയറക്ടറുമായ ഫാ. പി. എ. ഫിലിപ്പ് ആണ് മൂന്നു ദിനങ്ങളിലെയും കൺവൻഷൻ പ്രാസംഗികൻ.
ആദ്യദിനമായ വെളളിയാഴ്ച വൈകിട്ട് 6.30 ന് സന്ധ്യാനമസ്കാരത്തെ തുടർന്ന് 6.45 മുതൽ 7.30 വരെ ഗാനശുശ്രൂഷ തുടർന്നാണ് ഉദ്ഘാടനം. പിന്നീട് സുവിശേഷ പ്രസംഗം. ശനിയാഴ്ചയും ഞായറാഴ്ചയും വൈകിട്ട് 6.30 ന് സന്ധ്യാനമസ്കാരത്തോടെ ആരംഭിച്ച് 7 മുതൽ 8.45 വരെ സുവിശേഷ പ്രസംഗം.
എല്ലാ ദിവസങ്ങളിലും സ്തോത്രകാഴ്ച ഉണ്ടായിരിക്കുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് :
പ്രസിഡന്റ് വെരി. റവ. പൗലോസ് ആദായി കോർ എപ്പിസ്കോപ്പാ : 917 757 6028
സെക്രട്ടറി തോമസ് വർഗീസ് : 917 731 7493
ട്രഷറർ ജോൺ താമരവേലിൽ :917 533 3566