OVS - Latest NewsOVS-Kerala News

സിന്തറ്റിക്ക് ഡ്ര​ഗുകളിൽ നിന്ന് സിന്തറ്റിക്ക് ട്രാക്കുകളിലേക്ക് കുട്ടികളെ വഴിതിരിച്ച് വിടണം

കോട്ടയം : കലാലയങ്ങളിലടക്കം കുട്ടികൾ ലഹരിവലയിലേക്ക് വീഴുന്നതായി മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ.

ലഹരി ഉപയോ​ഗത്തെ ലഘൂകരിക്കുന്ന സിനിമകൾ കുട്ടികൾക്ക് പ്രചോദനമാകുന്നു. ലഹരി പ്രശ്നമല്ലെന്ന തെറ്റായ സന്ദേശമാണ് ചില സിനിമകൾ നൽകുന്നത്. സർക്കാർ മദ്യം ഒഴുക്കി പ്രോത്സാഹനം നൽകുകയാണ്. സിന്തറ്റിക്ക് ഡ്ര​ഗുകളിൽ നിന്ന് സിന്തറ്റിക്ക് ട്രാക്കുകളിലേക്ക് കുട്ടികളെ വഴിതിരിച്ച് വിടണം. ഇക്കാര്യത്തിൽ പത്തനംതിട്ട ജില്ലാ കളക്ടർ ശ്രീ. പ്രേം കൃഷ്ണൻ ഐ എ എസിന്റേത് മികച്ച മാതൃകയാണ്. ലഹരിവലയിൽ നിന്നും മൊബൈൽ ഫോണുകളിൽ തളയ്ക്കപ്പെടുന്ന ബാല്യത്തിൽ നിന്നും കളക്ടർ കുട്ടികളെ കളിക്കളങ്ങളിലേക്കാണ് സ്വാ​ഗതം ചെയ്തത്. കുട്ടികൾ വായനാശീലത്തിൽ വളരണമെന്നും ലോകത്തെ ജയിച്ചവരുടെ ചരിത്രം കുട്ടികൾക്ക് പ്രചോദനമാകണമെന്നും പരിശുദ്ധ ബാവാ കൂട്ടിച്ചേർത്തു. ബി

മാതൃഇടവകയായ വാഴൂർ സെന്റ് പീറ്റേഴ്സ് പള്ളിയിൽ നടന്ന ഓശാന ഞായർ ശുശ്രൂഷകൾക് മുഖ്യകാർമികത്വം വഹിച്ചു സംസാരിക്കുകയായിരുന്നു പരിശുദ്ധ കാതോലിക്കാ ബാവാ.

error: Thank you for visiting : www.ovsonline.in