നാളെ ജനുവരി 06 – കർത്താവിന്റെ മാമോദീസ വി. ദനഹാ
വി ദനഹാ – പ്രകാശത്തിന്റെ പെരുന്നാൾ (The Feast Of Illumination )
സ്ത്രീയുടെ സന്തതി നിന്റെ തല തകർക്കും എന്ന് ഏദനിൽ വച്ച് യഹോവയാം ദൈവം സർപ്പത്തിന്മേൽ ചൊരിഞ്ഞ ശാപം യോർദ്ധാനിലെ സ്നാനം മൂലം നിറവേറി.
മാമൂദീസയിൽ നിന്ന് നാം പ്രാപിക്കുന്ന ആത്മാവിൽ നിന്നുള്ള ജനനവും വിശുദ്ധ മൂറോൻ എന്ന് പടച്ചട്ടയും സാത്താന് എതിരെയുള്ള യുദ്ധത്തിൽ നാം ആഗ്രഹിക്കുന്നു എങ്കിൽ നമുക്ക് വിജയം നേടാനുള്ള ശക്തമായ ആയുധങ്ങളാണ് അവ എന്ന വസ്തുത ദനഹാക്കാലം ഓർമ്മിപ്പിക്കുന്നു.
മാമോദിസ യിൽ പങ്കാളികളാകുന്നതിലൂടെ ക്രിസ്തുവിൽ നാമും സാത്താന്റെ തല തകർക്കുന്നു. തല തകർന്ന നിലയിൽ സാത്താൻ നമ്മിൽ വസിക്കുന്നു എങ്കിലും അവന്റെ ബലം കുറഞ്ഞിരിക്കുന്നു. നാം ക്രിസ്തുവിനെ ധരിച്ചു എങ്കിലും മരുഭൂമിയിലേക്ക് പോയ ക്രിസ്തുവിനെ തകർന്ന തലയോടെ സാത്താൻ പിന്തുടർന്ന് പരീക്ഷിച്ചത് പോലെ നമ്മുടെ ജീവിതത്തിലും സാത്താന്യ പരീക്ഷകൾ ഉണ്ടായിക്കൊണ്ടിരിക്കും. എന്നാൽ വിശുദ്ധ മാമോദിസ അതിലൂടെ നാം പ്രാപിച്ച ക്രിസ്തുവിന്റെ അംശത്താലും പരിശുദ്ധാത്മ ശക്തിയാലും അവന്റെ തന്ത്രങ്ങളെ തോല്പ്പിക്കണം എന്നും ദനഹ കാലം നമ്മെ ഓർമ്മിപ്പിക്കുന്നു.
അല്പം ചരിത്രം
ദനഹ എങ്ങനെ പ്രകാശത്തിന്റെ പെരുന്നാൾ ആയി?
ദനഹാ എന്ന സുറിയാനി വാക്കിനും, എപ്പിഫാനിയ എന്ന ഗ്രീക്ക് വാക്കിനും ഉദയം (അഥവാ വെളിപാട് ) എന്നാണ് അർത്ഥം.
പൌരസ്ത്യ സഭകൾ ജനുവരി 06 യേശു തമ്പുരാന്റെ മാമോദീസ ആണ് ആചരിക്കുന്നതെങ്കിലും ജനുവരി 06 പശ്ചാത്യ സഭകൾ വിധ്വാന്മാർ യേശുവിനെ ആരാധിച്ചതിന്റെ പെരുന്നാൾ എന്ന നിലയിൽ ആണ്.
സ്‌നാനാർത്തികൾക്ക് ഈ ദിവസത്തിൽ വിശുദ്ധ മാമോദിസ നൽകുന്ന പതിവുണ്ടായിരുന്നതിനാൽ തന്നെ, മാമോദിസ സ്നാനാർത്ഥികളുടെ പ്രകാശ വൽക്കരണം ആയതിനാൽ ദനഹാ യ്ക്ക് പ്രകാശത്തിന്റെ പെരുന്നാൾ എന്ന് പൌരസ്ത്യ പിതാക്കന്മാർ പേര് നൽകിയിരിക്കുന്നു.
ഇപ്രകാരം പേര് നൽകുവാനുള്ള മറ്റൊരു കാരണം എന്നുള്ളത് പുരാതന പാരമ്പര്യമനുസരിച്ച് ക്രിസ്തുവിന്റെ സ്നാന സമയത്ത് ജോർദാനിൽ തീ ഉണ്ടായതായി പറയപ്പെടുന്നു.
സുവിശേഷങ്ങളുടെ ചില കയ്യെഴുത്തുപ്രതികളിൽ ഇതേപറ്റി സൂചനയുണ്ട്.
ദനഹ പെരുന്നാളിന് വെള്ളം വാഴ്ത്തുന്നത് നാലാം നൂറ്റാണ്ടുമുതലുള്ള പതിവാണ്. പാലസ്തീനിൽ ജോർദാൻ നദി, ഈജിപ്തിൽ നൈൽ നദി, ബൈസൻന്റിയൻ സഭകളിൽ സമീപത്തുള്ള കുളങ്ങളും ജലാശയങ്ങളും വാഴ്ത്തുന്ന രീതി ഇന്നുമുണ്ട്.
ക്രിസ്തു സ്ഥാനമേറ്റത് ക്രിസ്തീയ മാമോദീസയുടെ സ്ഥാപനമാണ് അതിനാൽ ദനഹ ഓരോ ക്രിസ്ത്യാനിക്കും മാമോദീസായുടെ പെരുന്നാൾ തന്നെയാണ്.