ഓശാന പെരുന്നാളോടെ കഷ്ടാനുഭവ ആഴ്ച്ചയിലേയ്ക്ക്
പീഡാനുഭവ സ്മരണയിൽ കഷ്ടാനുഭ ആഴ്ച്ചയിലേയ്ക്ക് ഓർത്തഡോക്സ് സഭാ വിശ്വാസികൾ. യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓർമ്മപ്പുതുക്കലായിട്ടുള്ള ഓശാന പെരുന്നാളോടെ വിശുദ്ധ വാരം ആരംഭിച്ചിരിക്കുകയാണ്.
പൗരസ്ത്യ കാതോലിക്കയായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ ബാവ മാതൃ ഇടവകയായ വാഴൂർ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ കഷ്ടാനുഭവ ആഴ്ച്ച ശുശ്രൂഷകൾക്ക് മുഖ്യ കാർമ്മീകത്വം വഹിക്കുന്നത്.
ഓശാനാപ്പൂക്കൾ പോലെ നിർമ്മലരാകാമെന്ന് പരിശുദ്ധ കാതോലിക്ക ബാവ മംഗളം ദിനപ്പത്രത്തിന് നൽകിയ പ്രത്യേക കുറിപ്പിൽ പറയുന്നു.മനുഷ്യ വംശം ഇനിയും വിമലീകരിക്കപ്പെടാനിരിക്കുന്നുവെന്നും കൂട്ടിച്ചേർത്തു.റീൽ ലൈഫിലേക്ക് മാത്രം ചുരുങ്ങി റിയൽ ലൈഫ് നഷ്ടപ്പെടുത്തരുത്.ലഹരിയുടെ വിപണവും വ്യാപനവും ഫലപ്രദമായി തടയാനും പ്രതിരോധിക്കാനും തയ്യാറാകണമെന്നും പരിശുദ്ധ ബാവ.
(ചിത്രം:കാതോലിക്കേറ്റ് ന്യൂസ് )