OVS - Latest NewsOVS-Kerala News

കണ്ടനാട് വെസ്റ്റ് ഭദ്രാസന ദിനവും ശതോത്തര കനക ജൂബിലിയും കുടുംബസംഗമവും കോലഞ്ചേരിയിൽ

എറണാകുളം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ കണ്ടനാട് ഭദ്രാസന ശതോത്തര കനക ജൂബിലിയും, കണ്ടനാട് വെസ്റ്റ് ഭദ്രാസന ദിനവും കുടുംബസംഗമവും 2026 ഫെബ്രുവരി 15 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണി മുതൽ മലങ്കര സഭയുടെ ചരിത്ര ഭൂമിയായ കോലഞ്ചേരിയിലെ പരിശുദ്ധ ബസേലിയോസ് പൗലോസ് പ്രഥമൻ നഗറിൽ (സെന്റ് പീറ്റേഴ്സ് ഹയർസെക്കൻഡറി സ്കൂൾ അങ്കണം) വച്ച് നടത്തപ്പെടുന്നതിന്റെ മുന്നോടിയായുള്ള ആലോചനായോഗം കണ്ടനാട് വെസ്റ്റ് ഭദ്രാസന സെക്രട്ടറി ഫാ. ജോസ് തോമസിന്റെ അധ്യക്ഷതയിൽ ഭദ്രാസന ആസ്ഥാനമായ പ്രസാദം സെന്ററിൽ വച്ച് നടത്തി. സഭാ വർക്കിംഗ് കമ്മിറ്റി അംഗം ഫാ. ജേക്കബ് കുര്യൻ, ഭദ്രാസന കൗൺസിൽ അംഗങ്ങളായ ഫാ. ജോൺ കുര്യാക്കോസ്, ഫാ. മാത്യു മർക്കോസ്, സജി വർക്കിച്ചൻ, അജു മാത്യു, സെന്റ് ജോസഫ് ഓർത്തഡോക്സ് ഫെലോഷിപ്പ് ഫോറം വൈസ് പ്രസിഡണ്ട് ഫാ. സി. എം. കുര്യാക്കോസ്, ഫാ. അനു തോമസ്, ഫാ. റോബിൻ ജേക്കബ്, ഫാ. ജിതിൻ മാത്യു, ഭദ്രാസന അധ്യാത്മിക പ്രസ്ഥാനം ഭാരവാഹികൾ, കോലഞ്ചേരി സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് പള്ളി ഭരണ സമിതി അംഗങ്ങൾ, ഇടവക ആദ്ധ്യാത്മിക സംഘടനാ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. മീറ്റിംഗിൽ വച്ച് വിവിധ കമ്മിറ്റികൾക്ക് രൂപം നൽകി.

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തയും കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിന്റെ ഇടയനുമായ പരി. ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ ഉദ്ഘാടനം നിർവഹിക്കും കോട്ടയം ഗവണ്മെന്റ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പുന്നൂസ് മുഖ്യ അതിഥി ആയിരിക്കും. കണ്ടനാട് വെസ്റ്റ് ഭദ്രാസന സഹായ മെത്രാപ്പൊലീത്ത അഭി. സഖറിയ മാർ സേവേറിയോസ്, പരിശുദ്ധ സുന്നഹദോസ് സെക്രട്ടറി അഭി. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത എന്നീ പിതാക്കന്മാർ സമ്മേളനത്തിൽ സംബന്ധിക്കും. സ്കൂൾ കോളേജ് തലങ്ങളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ സമ്മേളനത്തിൽ വച്ച് അനുമോദിക്കും. ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളിൽ നിന്നായി അയ്യായിരം വിശ്വാസികൾ പങ്കെടുക്കുന്നതാണ്.

ഫാ. ജോൺ കുര്യാക്കോസ്,
കൺവീനർ പബ്ലിസിറ്റി,
കണ്ടനാട് ഭദ്രാസന ശതോത്തര കനക ജൂബിലി ആഘോഷങ്ങൾ. 9809808084

error: Thank you for visiting : www.ovsonline.in