മാക്കുളം പള്ളി കൂദാശ ഫെബ്രുവരി 7,8 തീയതികളിൽ
കൊല്ലം :പത്തനാപുരത്തെ പ്രഥമ ഓർത്തഡോക്സ് ദേവാലയമായ മാക്കുളം ഹെർമ്മോൻ പള്ളിയുട പുനരുദ്ധാരണ പ്രവർത്തനങ്ങൾ അവസാനത്തിലേക്ക് .പൗരസ്ത്യ കാതോലിക്കയായും മലങ്കര മെത്രാപ്പോലീത്തായും സഭാ അധ്യക്ഷനുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ ബാവയുടെ മുഖ്യ കാർമ്മീകത്വത്തിൽ കൂദാശ ഫെബ്രുവരി 7,8 തീയതികളിൽ നടക്കും.
വിളംബര ജാഥ 31ന് 8 മണിക്ക് ഓതറ ദയറയിൽ നിന്ന് വൈദീക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ പതാക കൈമാറന്നതോടെ തുടക്കമാകും.ഉച്ചക്ക് 1.30 ക്ക് ദീപശിഖാ പ്രയാണം ശാസ്താംകോട്ട മൗണ്ട് ഹോറേബ് ആശ്രമത്തിൽ നിന്ന് ഡോ.ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും.
ഫെബ്രുവരി 7 ന് വൈകിട്ട് 3 മണിക്ക് സഖറിയ മാർ അപ്രേം മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ ചേരുന്ന പൊതു സമ്മേളനം പരിശുദ്ധ കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യും.ഇടവക നിർമ്മിച്ച് നൽകുന്ന ഭവനത്തിന്റെ താക്കോൽ ധാനം മന്ത്രി കെ ബി ഗണേഷ് കുമാർ നിർവഹിക്കും.സുവനീർ പ്രകാശനം കൊടിക്കുന്നേൽ സുരേഷ് എം പി നിർവഹിക്കും.6 മണിക്ക് കൂദാശയുടെ ഒന്നാം ഘട്ടം.8 ന് 6.30 മണിക്ക് വി.കുർബാനയും രണ്ടാം ഘട്ട കൂദാശയും തുടർന്ന് കുടുംബം സംഗമം.
