പുതുപ്പള്ളി പെരുന്നാൾ കൊടിയേറ്റ് 28ന് ; തീർഥാടക സംഗമം മേയ് 5, വെച്ചൂട്ട് മേയ് 7
ആഗോള ജോർജ്ജിയൻ തീർത്ഥാടന കേന്ദ്രമായ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാൾ ഏപ്രിൽ 28ന് കൊടിയേറും. മേയ് ഏഴിന് സമാപിക്കും. വിശുദ്ധന്റെ രക്തസാക്ഷി ദിനമായ ഏപ്രിൽ 23 മുതൽ സഹദാ സാന്നിധ്യാനുസ്മരണ ദിനങ്ങളായി ആചരിക്കും. മേയ് ഒന്നിന് പുതുപ്പള്ളി കൺവൻഷൻ ആരംഭിക്കും. മേയ് നാലിന് സാംസ്കാരിക സമ്മേളനം.മേയ് 5ന് തീർഥാടന സംഗമം, പള്ളിയിലേക്കുള്ള പ്രദക്ഷിണം നടക്കും. 6ന് അഞ്ചിന്മേൽ കുർബാനയ്ക്കുശേഷം പൊന്നിൻകുരിശു ദർശനത്തിന് പ്രധാന ത്രോണോസിൽ സ്ഥാപിക്കും. ഉച്ചയ്ക്ക് 2നാണ് വിറകിടീൽ ചടങ്ങ്. 4ന് പന്തിരുനാഴി പുറത്തെടുക്കും. സന്ധ്യാപ്രാർഥനയ്ക്കുശേഷം പ്രദക്ഷിണം. പൊന്നിൻകുരിശും അകമ്പടിയായി 101 വെള്ളിക്കുരിശുകളും മുത്തുക്കുടകളും പ്രദക്ഷിണത്തിന് ഉണ്ടാകും.
മേയ് 7ന് വെളുപ്പിന് ഒന്നിനാണ് വെച്ചൂട്ട് നേർച്ചസദ്യയ്ക്കുള്ള അരിയിടീൽ. രാവിലെ 8നു ഒൻപതിന്മേൽ കുർബാന. തുടർന്ന് വെച്ചൂട്ട് നേർച്ചയും കുട്ടികൾക്കുള്ള ആദ്യ ചോറൂട്ടും. ഉച്ചയ്ക്ക് 2ന് ഇരവിനല്ലൂർ കവല ചുറ്റിയുള്ള പ്രദക്ഷിണം. 4ന് നേർച്ച വിളമ്പ്.
വിവിധ കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചതായി വികാരി ഫാ. ഡോ. വർഗീസ് വർഗീസ് കല്ലൂർ, സഹവികാരിമാരായ ഫാ. കുര്യാക്കോസ് ഈപ്പൻ ഊളയ്ക്കൽ, ഫാ. ബ്ലസ്സൻ മാത്യു ജോസഫ് വാഴക്കാലായിൽ, ഫാ. വർഗീസ് പി.വർഗീസ് ആനിവേലിൽ, കൈക്കാരന്മാരായ പി.എം.ചാക്കോ പാലാക്കുന്നേൽ, ജോണി ഈപ്പൻ നെല്ലിശ്ശേരിൽ, സെക്രട്ടറി മോനു ജോസഫ് പ്ലാപ്പറമ്പിൽ എന്നിവർ അംഗങ്ങൾ .
വലിയ പെരുന്നാൾ : പുതുപ്പള്ളി ഉത്സവമേഖല
പൗരസ്‌ത്യ ജോർജ്ജിയൻ തീർത്ഥാടന കേന്ദ്രമായ പുതുപ്പള്ളി പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപെരുന്നാൾ അവലോകന യോഗം ചേർന്നു. സബ് കളക്ടർ വി രഞ്ജിത്ത് അധ്യക്ഷത വഹിച്ചു.പെരുന്നാൾ നടത്തിപ്പിനെകുറിച്ച് ഇടവക വികാരി ഫാ.ഡോ വർഗ്ഗീസ് വർഗ്ഗീസ് മീനടം വിശദീകരിച്ചു.
കോട്ടയം തഹസിൽദാർ, ജില്ലാ മെഡിക്കൽ ഓഫിസർ, ജില്ലാ ഇൻഫൊർമേർഷൻ ഓഫീസർ, ഫയർ & റെസ്ക്യൂ സർവീസ് ഡിവിഷണൽ ഓഫീസർ, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ, ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ്, ജില്ലാ സപ്ലൈ ഓഫീസർ,ഭക്ഷ്യ സുരക്ഷാ ഓഫീസർ, ജില്ലാ $ റീജിയണൽ ട്രാസ്പോർട് ഓഫീസർമാർ, ഈസ്റ്റ് പോലീസ് സ്റ്റേഷൻ എസ്എച്ഒ, പുതുപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ്പൊന്നമ്മ ചന്ദ്രൻ, വാർഡ് മെമ്പർ വത്സമ്മ മാണി, ഇടവകയുടെ സഹവികാരിമാരായ ഫാ കുര്യാക്കോസ് ഈപ്പൻ,ഫാ ബ്ലെസ്സൺ മാത്യു,ഫാ വർഗ്ഗീസ് പി വർഗ്ഗീസ്,ട്രസ്റ്റിമാരായ പി എം ചാക്കോ പാലക്കുന്നേൽ,ജോണി ഈപ്പൻ നെല്ലിശേരിൽ,സെക്രട്ടറി മോനു പി ജോസഫ് പ്ലാപ്പറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.
പ്രധാനപെരുന്നാൾ ദിനമായ മെയ് 4 മുതൽ 7 വരെയുള്ള ദിവസങ്ങളിൽ പള്ളിയുടെ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ ഉത്സവമേഖലയായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു .
‘ഓർഡർ ഓഫ് സെന്റ് ജോർജ്’ അവാർഡ് വലിയ മെത്രാപ്പോലീത്തായ്ക്ക്
പുതുപ്പള്ളി വലിയപള്ളിയുടെ 2025 -ലെ ‘ഓർഡർ ഓഫ് സെന്റ് ജോർജ്’ പുരസ്ക്കാരം അഭിവന്ദ്യ കുര്യാക്കോസ് മാർ ക്ലിമിസ് വലിയ തിരുമേനിക്ക്.പരിസ്ഥിതി സംരക്ഷണ പ്രവർത്തകനും നിരവധി കാരുണ്യ പ്രസ്ഥാനങ്ങളുടെ സ്ഥാപകനുമായ അഭിവന്ദ്യ തിരുമേനിക്ക് മെയ് 4 ന് ബഹു.മഹാരാഷ്ട്ര ഗവർണ്ണർ ശ്രീ.സി പി രാധാകൃഷ്ണൻ പുരസ്ക്കാരം സമ്മാനിക്കും.