ബോംബെ ഭദ്രാസനത്തിന്റെ സംഭാവനകൾ അവിസ്മരണീയം : വലിയ മെത്രാപ്പോലീത്താ
മാന്നാർ : ഓർത്തഡോക്സ് സഭയ്ക്ക് ബോംബെ ഭദ്രാസനം നൽകിയ സംഭാവനകൾ അവിസ്മരണീയമെന്ന് കുര്യാക്കോസ് മാർ ക്ലിമ്മീസ് വലിയ മെത്രാപ്പോലീത്താ.വരും തലമുറകൾക്ക് നൽകുന്ന സന്ദേശം അമൂല്യമാണെന്ന് വലിയ മെത്രാപ്പോലീത്താ കൂട്ടിച്ചേർത്തു.ബോംബെ ഭദ്രാസനത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പരുമല സെമിനാരിയിൽ നടത്തിയ സംഗമത്തിൽ സംസാരിക്കുകയായിരുന്നു.ഭദ്രാസന അധിപൻ ഡോ.ഗീവർഗ്ഗീസ് മാർ കൂറിലോസ് അധ്യക്ഷനായി.ഡോ.ഗീവർഗ്ഗീസ് മാർ തെയോഫിലോസ്, എഴുത്തുകാരൻ ബന്യാമീൻ, ജനറൽ കൺവീനർ ഫാ.എബ്രഹാം ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.സുവർണ്ണ ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി മൂന്നരക്കോടി രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുമെന്ന് സംഘാടകർ അറിയിച്ചു.
