തുമ്പമൺ ഭദ്രാസന ദിനാഘോഷവും നസ്രാണി സംഗമവും പത്തനംതിട്ടയിൽ
പത്തനംതിട്ട :ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസനത്തിന്റെ ശത്തോതര സുവർണ്ണ ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി ഭദ്രാസന ദിന റാലിയും നസ്രാണി സംഗമവും ഞായറാഴ്ച പത്തനംതിട്ടയിൽ സംഘടിപ്പിയ്ക്കുന്നു.ഉച്ചക്ക് 2 മണിക്ക് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ പള്ളിയിൽ നിന്ന് ആരംഭിക്കുന്ന റാലി നഗരം ചുറ്റി തിരികെ ദേവാലയത്തിൽ എത്തിച്ചേരും.
മെത്രാപ്പോലീത്താമാരും വൈദീകരും ഭദ്രാസന കൗൺസിൽ – സഭ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ ഭദ്രസനത്തിലെ 80 ഇടവകളിൽ നിന്ന് ഡിസ്ട്രിക്ട് അടിസ്ഥാനത്തിൽ സഭാ അംഗങ്ങൾ റാലിയിൽ അണിചേരും.
തുമ്പമൺ ഭദ്രാസന അധിപൻ ഡോ.എബ്രഹാം മാർ സെറാഫിം, ഭദ്രാസന സെക്രട്ടറി ജോൺസൻ കല്ലിട്ടതിൽ കോർ എപ്പിസ്ക്കോപ്പ,ഫാ.റോയ് മാത്യൂ എന്നിവർ ജനറൽ കൺവീനർമാരായി സ്വാഗത സംഘം പ്രവർത്തിക്കുന്നു.
