തൃക്കുന്നത്ത് സെമിനാരിയിൽ സംയുക്ത ഓർമ്മപ്പെരുന്നാളിന് തുടക്കം
ആലുവ: ഓർത്തോഡോക്സ് സഭയുടെ അങ്കമാലി ഭദ്രാസന ആസ്ഥാനമായ തൃക്കുന്നത്ത് സെമിനാരിയിൽ കബറടങ്ങിയിരിക്കുന്ന അമ്പാട്ട് ഗീവർഗീസ് മാർ കൂറിലോസ് , കടവിൽ പൗലോസ് മാർ അത്താനാസിയോസ് , കുറ്റിക്കാട്ടിൽ പൗലോസ് മാർ അത്താനാസിയോസ് , വയലിപ്പറമ്പിൽ ഗീവർഗീസ് മാർ ഗ്രീഗോറിയോസ് , കല്ലുപുരക്കൽ ഡോ. ഫിലിപ്പോസ് മാർ തെയോഫിലോസ് എന്നീ പിതാക്കൻമാരുടെ സംയുക്ത ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ചു ഞായറാഴ്ച വിശുദ്ധ കുർബ്ബാനക്കു ശേഷം ഇടവക മെത്രാപ്പോലിത്ത അഭിവന്ദ്യ യൂഹാനോൻ മാർ പോളികാർപ്പോസ് തിരുമേനി കൊടികയറ്റം നടത്തി. സെമിനാരി വികാരിയും ഭദ്രാസന സെക്രട്ടറിയുമായ വന്ദ്യ റവ. ഫാ. എ.വി മാത്യുസ് അരീക്കൽ കോർ എപ്പിസ്കോപ്പാ , മാനേജർ റവ. ഫാ. റിജോ മാത്യു , സഹ പട്ടക്കാരൻ റവ. ഫാ. ലെവിൻ ജോർജ് എന്നിവർ പങ്കെടുത്തു.
24 ന് വൈകിട്ട് 6 മണിക്ക് സന്ധ്യ പ്രാർത്ഥനക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ മുഖ്യ കാർമ്മീകത്വം നൽകും.തുടർന്ന് അനുസ്മരണ യോഗം,ധൂപ പ്രാർത്ഥന,പ്രദക്ഷിണം,അശീർവാദം,നേർച്ച സദ്യ.പ്രധാന പെരുന്നാൾ ദിനമായ 25 ന് രാവിലെ 8.30 മണിക്ക് വിശുദ്ധ കുർബ്ബാന തുടന്ന് മറ്റ് ചടങ്ങുകളോടെ പെരുന്നാൾ സമാപിക്കും.
