OVS - Latest NewsTrue Faith

സത്യവിശ്വാസികൾ അറിയേണ്ടത്: ORTHODOXY-THE LIFE; വിശ്വാസപഠനം-V

നാലാം ഭാഗത്തിൻ്റെ തുടർച്ച (വിശ്വാസപഠനം – IV >>)

41). വിശുദ്ധ മാമോദീസ കൂദാശയിൽ തലതൊട്ടപ്പൻ്റെ സ്ഥാനം ആവശ്യമുണ്ടോ?
ഉണ്ട്. തലതൊടുന്ന ആളുടെ സ്ഥാനം ഇവിടെ വളരെ പ്രധാനമാണ്. ശിശുസ്നാനമായാലും മുതിർന്നസ്നാനം ആയാലും തലതൊടുന്ന ആളുടെ സ്ഥാനം വഹിക്കുന്ന ഒരാൾ ഉണ്ടാകണം. അദ്ദേഹം മധ്യസ്ഥൻ എന്ന നിലയിൽ സ്നാനാർഥിയെ പുരോഹിതന് പരിചയപ്പെടുത്തുന്ന ആളാണ്. ഈ സ്ഥാനത്തെ പറ്റി വിശദമായി ഒന്ന് പഠിക്കാം;

  • അദ്ദേഹം നമ്മുടെ സഭാവിശ്വാസിയായിരിക്കണം.
  • സ്നാനാർത്ഥിയുടെ വിശ്വാസകാര്യങ്ങൾ ശ്രദ്ധിക്കുവാനും വിശ്വാസം പഠിപ്പിക്കുവാനും കടമപെട്ടവനാണ്. സ്നാനമേറ്റവർ സഭയോട് ചേരുക ആണല്ലോ. അവർ ആ വിശ്വാസവും ക്രിസ്തീയ ഉപദേശങ്ങളും കേട്ട് വളരുവാൻ തക്കവണ്ണ൦ തലതൊടുന്ന ആൾ പ്രവർത്തിക്കണം. സഭയാൽ ഭരമേല്പിക്കപെടുന്ന ആളുകളാകയാൽ സഭയുടെ പ്രതിനിധികളായി അവർ സ്നാനമേറ്റവരെ ഉപദേശിച്ചു വളർത്തണം. സ്‌നാർത്ഥികൾ തെറ്റിപോകാതെ ജാമ്യം നില്കുന്നവരായിട്ടാണ് നിൽക്കുന്നത്.
  • അവർ സ്വന്തം മാതാപിതാക്കൾ ആകരുത് എന്ന നിർബന്ധം ഉണ്ട് കാരണം മാമോദീസാ വീണ്ടും ജനനമാകയാൽ വീണ്ടും ജനിക്കുമ്പോൾ പുതിയ മാതാവും പിതാവും ആണ് ആവശ്യം.
  • തലതൊട്ടപ്പൻ തലതൊട്ടമ്മ” എന്ന സ്ഥാനം എന്നത് പുരുഷന് പുരുഷനും സ്ത്രീക്ക് സ്ത്രീയും എന്ന നിലയിലാണ്. അതായതു സ്നാനാർത്ഥി പുരുഷനെങ്കിൽ തലതൊടുന്ന ആൾ പുരുഷനാകണം. സ്ത്രീ എങ്കിൽ തലതൊടുന്നത് സ്ത്രീയും ആകണം.
  • ശിശുക്കൾ സ്നാനാർത്ഥിയെങ്കിൽ തലതൊടുന്ന ആൾ ഇടതു കൈ സ്നാനാർത്ഥിയുടെ ഇടം കൈയ്യിൽ പിടിച്ചു സാത്താനെ ഉപേക്ഷിക്കുന്നു എന്ന് ഏറ്റുപറയുന്നു. പിന്നീട് വലതുകൈ സ്നാനാർത്ഥിയുടെ വലംകൈയിൽ പിടിച്ചു വിശ്വാസം ഏറ്റുപറയുന്നു. മാമോദീസ മുങ്ങിയ ശേഷം പൈതലിനെ ഏറ്റു വാങ്ങുന്നതും തലതൊടുന്ന ആളാണ്.

42). യേശുക്രിസ്തു നദിയിൽ മുങ്ങി സ്നാനം ഏറ്റു എങ്കിൽ നാമും അപ്രകാരം നദിയിൽ മുങ്ങി സ്നാനം ഏൽക്കേണ്ടതല്ലേ?
മുങ്ങൽ മാത്രം ആണ് ശരി എന്നില്ല. മുങ്ങൽ സ്നാനക്കാരുടെ വാദങ്ങൾ നോക്കാം;
1) വേദപുസ്തകത്തിൽ മാമോദീസയ്ക് ഉപയോഗിച്ചിട്ടുള്ള മുങ്ങൽ എന്ന അർഥം ഉള്ളതാണ് ആയതിനാൽ മുങ്ങി സ്നാനം എല്ക്കുന്നത് മാത്രമാണ് വേദാടിസ്ഥാനം.
2) “സ്നാനത്താൽ അവനോടു കൂടെ കുഴിച്ചിടപ്പെട്ടു” Romans 6: 4 എന്ന വേദവാക്യത്തിൻ്റെ അടിസ്ഥാനത്തിൽ മുങ്ങിയായിരുന്നു സ്നാനം ആദിമസഭയിൽ ഏറ്റിരുന്നത്.

ഒന്നാമതായി: യോർദാൻ നദിയിൽ വെച്ചേറ്റ സ്നാനത്തിനു അല്ലെ വിശുദ്ധി ഉള്ളു എന്ന മറുചോദ്യത്തിനു എന്താണ് ഉത്തരം?. എന്നാൽ ഇവിടെ ശ്രദ്ധിക്കേണ്ടത്; സഭ യോർദാൻ നദിയിലെ ജലത്തിൽ തന്നെയാണ് മാമോദീസ നൽകുന്നത്. എപ്രകാരം അപ്പവും വീഞ്ഞും ക്രിസ്തുതമ്പുരാൻ്റെ തിരുശരീരരക്തങ്ങൾ ആകുന്നുവോ അപ്രകാരം തന്നെ മാമോദീസ തൊട്ടിയിലെ ചൂടുവെള്ളവും പച്ചവെള്ളവും ചേർത്ത് കലർത്തിയ ജലം പുരോഹിതൻ നടത്തുന്ന പ്രാർത്ഥനയിലൂടെയും കർമ്മങ്ങളിലൂടെയും യോർദാൻ നദിയിലെ ജലമാക്കി രൂപാന്തരപ്പെടുത്തുന്നു. ഇതിനു ശേഷം സ്നാനാർഥിയെ അതിൽ സ്നാനം കഴിപ്പിക്കുന്നു.

രണ്ടാമതായി: മാമോദീസ എന്ന പദപ്രയോഗം ഒന്ന് പഠിക്കാം: മാമോദീസ എന്ന വാക്കിനു ഗ്രീക്കിൽ ഉപയോഗിച്ചിരിക്കുന്നത് “Baptidso” എന്നാണ്; അർഥം ‘മുങ്ങുക‘; ‘വെള്ളം കൊണ്ട് കഴുകുക‘ എന്നൊക്കെയാണ്. ‘മാമോദീസോ‘ എന്ന സുറിയാനി പദത്തിന് ‘കഴുകുക‘ എന്ന അർഥം കാണുന്നു. എന്നാൽ ‘മുങ്ങികുളിക്കുക‘ എന്ന അർത്ഥമുള്ള പ്രത്യേക പദം സുറിയാനിയിൽ ഉണ്ട് എന്നുള്ളത് എടുത്തുപറയേണ്ടതാണ്. “ഗ്ഗ്മാ” (താണുമുങ്ങി); “മഗ്മവൂസോ ” എന്നാൽ വെള്ളത്തിൽ താണു മുങ്ങികുളിക്കുക എന്നതാണ്. ഇത് മാമോദീസ എന്ന പദത്തിന് സമമായി ഉപയോഗിച്ച് കാണുന്നില്ല. ആയതിനാൽ മാമോദീസ മുങ്ങുക എന്ന് പറഞ്ഞാൽ വെള്ളത്തിൽ പൂർണമായും മുക്കണം എന്നില്ല. വിശുദ്ധ ഗ്രന്ഥം പരിശോധിച്ചാൽ കോരി ഒഴിക്കുക എന്നതാണ് കൂടുതൽ അഭികാമ്യമായി തോന്നുന്നത്. കഴുകുക എന്ന പദത്തിന് തർജിമയായി മാമോദീസസ് എന്ന പദം ഉപയോഗിക്കുന്നതായി കാണാം. വാക്യങ്ങൾ ശ്രദ്ധിക്കാം ;

  • ചന്തയിൽ നിന്നും വരുമ്പോഴും കുളിച്ചിട്ടല്ലാതെ ….. പാനപാത്രം ഭരണി ചെമ്പു എന്നിവ കഴുകുക മുതലായി പലതും പ്രമാണിക്കുന്നത് അവർക്കു ചട്ടമായിരിക്കുന്നു.” (St. mark 7: 4- 8 ). ഇവിടെ കഴുകുക എന്ന പദത്തിന് സുറിയാനിയിൽ മാമോദീസ എന്ന പദമാണ് നൽകുന്നത്. ഇംഗ്ലീഷ് ആകട്ടെ  “The washing of cups ….” എന്നുമാണ്.
  • St. John 9: 7 “നീ ചെന്ന് ശീലോഹാം കുളത്തിൽ കഴുകുക”; സുറിയാനിയിൽ: “…ആശിഗ് ബ് മാമോദീസോ ദശീലൂഹോ “.  ഇവിടെയും ഇംഗ്ലീഷ് തർജിമ “go wash in pool of Siloam “ എന്നാണ്.
    മറ്റു ചില പ്രധാന വാക്യങ്ങൾ പരിശോധിക്കാം ;
  • എന്നോട് കൂടെ കൈ തലത്തിൽ മുക്കുന്നവൻ തന്നെ എന്നെ കാണിച്ചു കൊടുക്കും.” (St. Mathew 26: 23) “കൈ താലത്തിൽ മുക്കുന്നവൻ” എന്ന് പറഞ്ഞാൽ കൈ മുഴുവനും മുങ്ങി എന്നല്ലാലോ. കൈ വിരൽ തലത്തിൽ സ്പർശിച്ചതിനെ പറ്റി ആകണം.
  • “കാൽ വെള്ളത്തിൻ്റെ വക്കത്തു മുങ്ങിയപ്പോൾ മേൽ വെള്ളത്തിൻ്റെ ഒഴുക്ക് നിന്നു” (യോശുവ 3: 15) ഇവിടെയും “മുങ്ങി” എന്ന് പറഞ്ഞാൽ കാൽ വെള്ളത്തിൽ തൊട്ടു എന്നാണ് മനസിലാകുന്നത്. ചുരുക്കി പറഞ്ഞാൽ മാമോദീസ നടത്തി എന്ന് പറഞ്ഞാൽ ആ കർമം നടത്തി എന്നല്ലാതെ ശരീരം മുഴുവനായും വെള്ളത്തിൽ മുക്കി എന്നർത്ഥമില്ല.

രണ്ടാമത്: കുഴിച്ചിടപ്പെട്ടു അഥവാ മരിച്ചു അടക്കപ്പെട്ടു (Romans 6: 4) ഇതിൽ മാമോദീസ ഏൽക്കേണ്ട രീതിയെ പറ്റിയല്ല പരാമർശിക്കുന്നത്. പിന്നെയോ മാമോദീസയിലൂടെ നാം ക്രിസ്തുവിൻ്റെ മരണത്തിലും പുനരുദ്ധാനത്തിലും പങ്കാളികളാകുന്നു എന്ന വലിയ മഹത്വത്തെ പറ്റി ആണ് പരാമർശിക്കുന്നത്. മാമ്മോദീസായിലൂടെ നമ്മുക്ക് ലഭിക്കുന്ന വലിയ അനുഗ്രഹത്തെ ആണ് ഇവിടെ പ്രസ്താവിയ്ക്കുന്നത്. ഒരു വാക്യം കൂടി ശ്രദ്ധിക്കാം; Hebrew 6: 4-ൽ; “ഒരിക്കൽ പ്രകാശനം ലഭിച്ചിട്ട് സ്വർഗീയ ദാനം ആസ്വദിക്കുകയും പരിശുദ്ധാത്മാവിനെ പ്രാപിക്കുകയും …” ഇവിടെ സുറിയാനി തർജിമ നമ്മെ ചിന്തിപ്പിക്കുന്നതാണ്; ‘പ്രകാശനം‘ എന്ന പദത്തിൻ്റെ സുറിയാനി തർജിമ ‘മാമ്മോദീസോ‘ എന്നാണ്. മാമോദീസ അഥവാ സ്നാനം കഴിപ്പിക്കുന്ന വിധമല്ല അതിനാൽ ഉണ്ടാകുന്ന അനുഗ്രഹമാണ് പ്രധാനം എന്നുള്ളതിനാൽ ഈ ആചാരത്തിൻ്റെ വിധത്തെ കുറിച്ചല്ല അതിൻ്റെ ആത്‌മീക അർത്ഥത്തെ പറ്റിയാണ് പ്രതിപാദിക്കുന്നത്. അതായതു സ്നാനം മുങ്ങലായാലും വെള്ളം കോരി കഴുകൽ ആയാലും അത് വെറും കഴുകൽ അല്ല മറിച്ചു ഒരിക്കൽ നഷ്ട്ടപെട്ട വിശുദ്ധിയും പ്രകാശനവും തിരികെ ലഭിക്കുന്നതിനുള്ള വിശുദ്ധ മാർഗംമാണ്. അതിലൂടെ പാപമോചനം നിത്യജീവൻ പരിശുദ്ധാത്മദാനം എന്നിവ പ്രാപിക്കുന്നു. (Titus 3: 6; Ephesians 5: 26 ) Titus 3: 4- 6 English തർജിമ്മ പ്രത്യേകം നോക്കാം; “He saved us, not because of righteous thing we had done, but because of his mercy. He saved us through washing of rebirth and renewal by the holy spirit.” ഇവിടെ Washing അഥവാ കഴുകൽ എന്നാണ് കാണുന്നത്. വീണ്ടും Ezekiel 36: 25-27 “ഞാൻ നിങ്ങളുടെ മേൽ നിർമലജലം തളിക്കും. നിങ്ങൾ നിർമലരായി തീരും.”
Hebrew 10: 22 “ഹൃദയത്തിൽ തളിക്കപെട്ടവരും ശുദ്ധവെള്ളത്തിൽ ശരീരം കഴുകപ്പെട്ടവരുമായി..” -തിൻ്റെ തർജിമയിൽ കാണുന്നത്.
St. Mathew: 3: 11 “I baptize you with water..” ഇംഗ്ലീഷ് പരിഭാഷയിൽ ഇവിടെ വെള്ളം കൊണ്ട് സ്നാനം ഏല്പിക്കുന്നു എന്നാണ്. അതിൻ്റെ അർഥം മുക്കി എന്നല്ലലോ. കഴുകൽ അഥവാ തളിക്കൽ എന്നതിനെ സാധൂകരിക്കുന്ന ചില വേദ ഭാഗങ്ങൾ ആണ്.
ചില സാന്ദർഭിക വാക്യങ്ങൾ എന്ത് പറയുന്നു എന്ന് നോക്കാം;
St. Mark 1: 4 “യോഹന്നാൻ മരുഭൂമിയിൽ സ്നാനം കഴിപ്പിച്ചു”
Acts 2: 41 “അവൻ്റെ വാക് കേട്ടവർ സ്നാനം ഏറ്റു. അന്ന് മൂവായിരത്തോളം പേര് അവരോടു ചേർന്ന്.” ഇവിടെ എല്ലാം മുങ്ങി സ്നാനം നൽകിയിരുന്നു എന്ന് ചിന്തിക്കാൻ പ്രയാസമാണ്.

മാമോദീസ മുങ്ങി മാത്രമേ ഏൽക്കാൻ പാടുള്ളു എന്ന് എങ്ങും നിഷ്കർഷിക്കുന്നില്ല. മാത്രവുമല്ല സ്നാനത്തെ പറ്റി പരാമർശിക്കുമ്പോൾ അതിൻ്റെ അനുഗ്രഹത്തെ പറ്റിയും പ്രാധാന്യത്തെ പറ്റിയുമാണ് വേദപുസ്തകം പ്രസ്താവിക്കുന്നത്. അല്ലാതെ ഇത് എങ്ങനെ നടത്തപ്പെട്ടു എന്നത് പരാമർശിക്കുന്നില്ല. യേശുതമ്പുരാൻ സ്നാനം ഏറ്റത് മുപ്പതാം വയസിൽ ആയതിനാൽ അതെ പ്രായത്തിൽ തന്നെ നാമും സ്നാനം ഏൽക്കണം എന്ന് ശഠിക്കാത്തതു എന്തുകൊണ്ട? ക്രിസ്തു തമ്പുരാൻ മുങ്ങി സ്നാനം ഏറ്റു എന്നതിനാൽ നാമും അപ്രകാരം സ്നാനം ഏൽക്കണം എന്നുണ്ടെങ്കിൽ അതെ ക്രിസ്തു തന്നെ മരിക്കുന്നതു ക്രൂശിൽ തറക്കപെട്ടാണ്. നാമും അപ്രകാരം അല്ലെ മരിക്കേണ്ടത്? ബാലിശമായ വ്യാഖ്യാനങ്ങളിലൂടെ കൂദാശയുടെ മഹത്വം കളയരുത്.

43). വിശ്വസിക്കാൻ പ്രായമാകാത്ത കുഞ്ഞുങ്ങളിൽ മറ്റുള്ളവരുടെ വിശ്വാസം എങ്ങനെ പ്രവർത്തിക്കും?
കൂടുതൽ വിശദീകരണം: ഇതിൻ്റെ ഉത്തരം കഴിഞ്ഞ ലക്കത്തിൽ വിശദമാക്കീട്ടുണ്ട് എങ്കിലും ചില കാര്യങ്ങൾ കൂടി ചേർക്കുന്നു. മാമോദീസ ഏൽക്കുന്ന വ്യക്തി സ്വയം വിശ്വാസം ഏറ്റു പറയണം എന്ന നിര്ബന്ധമില്ല മറ്റുള്ളവർ അവർക്കു പകരമായി വിശ്വാസം ഏറ്റു പറയുന്ന പാരമ്പര്യം ഉണ്ട്. മരിച്ചവർക്കു വേണ്ടി പോലും സ്നാനം ഏൽക്കുന്ന രീതി ആദിമ സഭയിൽ ഉണ്ടായിരുന്നു. വാക്യം ശ്രദ്ധിക്കാം: “അല്ല, മരിച്ചവർക്കുവേണ്ടി സ്നാനമേൽക്കുന്നവർ എന്ത് ചെയ്യും. മരിച്ചവർ കേവലം ഉയർക്കുന്നില്ലെങ്കിൽ അവർക്കുവേണ്ടി സ്നാനം ഏൽകുന്നതെന്തിന് ? (1 Cor 15: 29).

ഒരാൾക്കുവേണ്ടി മറ്റൊരാൾ സ്നാനം ഏൽക്കുന്ന രീതി ആദിമസഭ പാരമ്പര്യം ആയിരുന്നു എങ്കിൽ വിശ്വാസം അധരം കൊണ്ട് ഏറ്റു പറയുവാൻ സാധിക്കാത്തവർക്ക് വേണ്ടി മറ്റൊരാൾ (തലതൊട്ടപ്പൻ, തലതൊട്ടമ്മ) വിശ്വാസം ഏറ്റു പറയുന്നത് സത്യവിശ്വാസം തന്നെ. ഒരുവൻ മറ്റൊരുവന് വേണ്ടി പ്രാർത്ഥിക്കുന്നത് ഫലവത്താകുന്നത് പോലെ മറ്റൊരുവന് വേണ്ടി സ്നാനം ഏൽക്കുന്നതും സത്യവിശ്വാസം ഏറ്റുപറയുന്നതും ഫലവത്താകും എന്നതിന് തർക്കം വേണ്ട. (അവിശ്വാസിയായ ഭർത്താവു ഭാര്യ മുഖാന്തരം വിശുദ്ധീകരിക്കപ്പെടുന്നു; അവിശ്വാസിയായ ഭാര്യ ഭർത്താവു മുഖാന്തരം വിശുദ്ധീകരിക്കപ്പെടുന്നു. അല്ലെങ്കിൽ നിങ്ങളുടെ മക്കൾ അശുദ്ധർ എന്ന് വരും, ഇപ്പോഴോ അവരാ വിശുദ്ധർ ആകുന്നു (1 cor 7 : 14))

സ്വയം വിശ്വസിക്കാതെ തന്നെ സ്നാനം ഏറ്റ അനേക സന്ദർഭം ബൈബിളിൽ കാണുന്നുണ്ട്. ശിശുക്കൾ, ഊമർ, ബധിരർ, ബുദ്ധിക്കുവളർച്ചയില്ലാത്തവർ ഇങ്ങനെയുള്ളവർക്കു സ്നാനം എങ്ങനെ നിഷേധിക്കാൻ സാധിക്കും. വിശുദ്ധ ബൈബിളിൽ:

  • കണ്ടു വിശ്വസിച്ചു സ്നാനം ഏറ്റവർ’ ഉണ്ട് ; (Acts 9: 34, 35, 42)
  • കേട്ട് വിശ്വസിച്ചു സ്നാനം ഏറ്റവരും (Acts 8: 12)
  • മറ്റുള്ളവൻ്റെ വിശ്വാസം മൂലം സ്നാനം ഏറ്റവരും ഉണ്ട്: പൂർവികാരിൽ ഉണ്ടായിരുന്ന വിശ്വാസം  (2 Timothy 1: 5, 7). അപ്പനിലും അമ്മയിലും ഉണ്ടായിരുന്ന വിശ്വാസം; (St. Mark: 5: 21; 9: 24; St. Mathew 15: 21). പക്ഷവാതക്കാരനെയും ബാല്യക്കാരനെയും സുഖപ്പെടുത്തുന്നത് മറ്റുള്ളവൻ്റെ വിശ്വാസം കണ്ടിട്ടാണ്. (St. Mathew 9: 2; 8: 6)

44). വേദപുസ്തകത്തിനു പുറത്തുള്ള എഴുത്തുകൾ ആദിമ സഭയുടെ പാരമ്പര്യങ്ങളെ പറ്റി പ്രസ്താവിക്കുന്നതാണല്ലോ. അപ്രകാരം ശിശുസ്നാനത്തെപ്പറ്റി പരാമർശിക്കുന്ന പാരമ്പര്യങ്ങളും എഴുത്തുകളും പഠിപ്പിക്കലുകളും ഉണ്ടോ?
ഉണ്ട്. ആദിമ നൂറ്റാണ്ടിലെ സഭാപിതാക്കന്മാരുടെ ധാരാളം രചനകൾ ലഭ്യമാണ്. അന്ന് നിലവിലിരുന്ന ആചാരാനുഷ്ടാനങ്ങൾ ഒക്കെ അതിൽ കുറിക്കുന്നുണ്ട് AD 300 -വരെയുള്ള കാലഘട്ടത്തെ അപ്പോസ്തോലിക പിതാക്കന്മാരുടെ കാലഘട്ടം എന്നാണ് അറിയപ്പെടുന്നത്. ചില സഭ പിതാക്കന്മാരുടെ പഠിപ്പിക്കലുകളെ ഒന്ന് ശ്രദ്ധിക്കാം:

A) Hipolytus of Rome എന്ന പിതാവ്  (2nd -3rd century theologian) ഏകദേശം AD 215 -ൽ രചിച്ച “The Apostolic Tradition” എന്ന പുസ്തകത്തിൽ 21 ആം ഭാഗത്തു മാമോദീസ നടത്തേണ്ടുന്ന വിധത്തെ പറ്റി പരാമർശിക്കുന്നത് ശ്രദ്ധേയമാണ്; “At the hour in which the cock crows, they shall first pray over the water. The children shall be baptized first. All of the children who can answer for themselves, let them answer. If there are any children who cannot answer for themselves let their parents answer for them or someone else from their family. After this the men will be baptized .Finally, the women after they have unbound their hair and removed their jewelry. No one shall take any foreign object with themselves down in to the water.”

B) “Origen (184 AD- early Christian theologian and scholar), [from The faith of early father’s volume 1]
In homily 5 on Romans “The church received from the apostles the tradition of giving baptism even to infants. For the Apostles , to whom were committed the secrets of divine mysteries, knew that there is in everyone the innate stains of sin ,which must by washed away through water and the spirit”.
In homily 8 on Leviticus “In the church , Baptism is given for the remission of sins and according to the usage of the church ,baptism is given even to infants .And indeed if there were nothing in infants which required a remission of sins and nothing in them pertinent to forgiveness , the grace of baptism would seem superfluous”
ഒറിജിൻ എന്ന സഭാപിതാവ് ശിശുസ്നാനത്തെ പ്രാധാന്യത്തോടെ ആണ് കണ്ടിരുന്നത്. പാപകറ “Stain of Sin” ശിശുക്കൾ ഉൾപ്പെടെ എല്ലാവരിലും കാണപെടുന്നതിനാൽ മാമോദീസ അനിവാര്യം എന്ന പഠിപ്പിക്കലാണ് ഇവിടെ നൽകുന്നത്.

C) AD 253 Cyprian of Carthage (200-258) His teachings on infant Baptism; Epistle of Cyprian
“ But in respect of the case of infants, which you say ought not to be baptized within the second or third day after their birth, and that the law of ancient circumcision should be regarded, so that you that one who is just born should not be baptized and sanctified with in the eight day, we all thought very differently in our council. for in this course which you thought was to be taken, no one agreed but we all rather judge that thy mercy and grace of God is not to be refused to anyone born of man. For as the lord says in His Gospel, “ the son of man is not come to destroy men’s life, but to save them,” as far as we can, we must strive that, if possible no soul be lost. For what is wanting to him who has once been formed in the womb by the hand of God? To us indeed and to our eyes according to the worldly course of the days, they who are born appear to revive an increase. But what ever things are made by God, are completed by the majesty and the work of God their maker.”

D) St. Gregory of Nazianz (4-th century Cappodoccian Father)
On Holy Baptism 40: 7 “Do you have an infant child? Allow sin no opportunity; rather let the infant be sanctified from childhood From his most tender age let him be consecrated by the Spirit. Do you fear the seal of Baptism because of the weakness of nature? oh, what a pusillanimous mother and of how little faith. Give your child, the trinity, the great and noble protector.”

ഇപ്രകാരം പിതാക്കന്മാരുടെ പല രചനകളിലും മാമോദീസയെ കുറിക്കുന്ന (പ്രത്യേകാൽ ശിശുസ്നാനത്തെ) ആദ്യനൂറ്റാണ്ടുകളിലെ ധാരാളം എഴുത്തുകൾ ലഭ്യമാണ്. മറ്റു ചില പുരാതന എഴുത്തുകൾ (Source ) താഴെ ചേർക്കുന്നു;

  • Epistle of Barnabas (70 – 132 CE)
  • Diadche (Teaching of twelve Apostles ; oldest document)
  • The Shepherd of Hermas (2nd century)
  • Irenios (Greek Bishop 130 -202)
  • Tertullian (155 – 240 [Cited The Cambridge dictionary of Philosophy])
  • Act of Thomas (late 2nd century)
  • Clement of Alexandria (150 -215)
  • St. John Crysostom (First half of 5th century)

തുടങ്ങിയ സഭ പിതാക്കന്മാരുടെ രചനകൾ വി. മാമോദീസ ശുശ്രൂഷയുടെ പ്രാധാന്യവും മഹത്വവും പ്രതിപാദിക്കുന്നുണ്ട്.

കല്ലറകളിലെ മേലെഴുത്തു: കല്ലറയിലെ ഒരു എഴുത്തു ശിശുസ്നാനം ആദിമ കാലം മുതൽ തന്നെ സഭയിൽ നിന്നിരുന്നതാണ് എന്ന് തെളിയിക്കുന്നുണ്ട്; “വിശ്വാസികളികൾ നിന്നുള്ള വിശ്വാസിയായ സോസിമസ് എന്ന ഞാൻ രണ്ടു വയസും ഇരുപത്തിഅഞ്ചു ദിവസവും പ്രായമായി ഇവിടെ വിശ്രമിക്കുന്നു.” “Myself Zosimas, a faithful from the faithful am resting here as two years and twenty five days old” (3rd century inscription). ആദിമ സഭയിലെ കുഞ്ഞുങ്ങളുടെ കല്ലറകളിലെ ഇപ്രകാരമുള്ള എഴുത്തുകൾ ശിശുസ്നാനം സഭയുടെ പ്രാരംഭദശയിൽ തന്നെ നിലവിലിരുന്ന എന്നതിൻ്റെ തെളിവാണ്. ചില മേലെഴുത്തുകളിൽ സ്വർഗ്ഗരാജ്യത്തിലേക്കു ചേർക്കപ്പെട്ട ദിനം എന്ന് മരണദിവസത്തെ പറ്റി രേഖപെടുത്തുന്നുമുണ്ട്.

45). മാമോദീസ തൊട്ടിയിൽ സ്നാനം നൽകുന്നത് എന്തിനാണ്?
മാമോദീസ തോട്ടിയുടെ മുമ്പിൽ നിന്നുകൊണ്ട് നടത്തുന്ന ഒരു പ്രാർത്ഥന ശ്രദ്ധിക്കാം:
നിൻ്റെ സ്ലീബായാൽ രക്ഷിക്കപെട്ടതായി നിൻ്റെ സഭയും ആട്ടിന്കൂട്ടവും യോർദാൻ നദി പ്രവാഹത്തിങ്കൽ നിന്ന് കൊണ്ട് നിന്നോടും നീ മുഖാന്തരം നിന്നോട് കൂടെയും നിൻ്റെ പിതാവിനോടും മനോവേദനയോടു അപേക്ഷിക്കുന്നു.
“Therefore, Your Church and Your Flock redeemed by Your Cross stand by the waters of the river Jordhan humbly beseeching You and Your Father saying;” ഈ പ്രാർത്ഥനയിൽ മാമോദീസ തൊട്ടിയെ യോർദാൻ നദിയായി ആണ് കുറിക്കുന്നത്. അന്ന് ക്രിസ്തു തമ്പുരാൻ സ്നാനം ഏറ്റതായ അതെ നദിയിലും വെള്ളത്തിലുമാണ് വി. സഭ സ്നാനാർത്ഥികളെ സ്നാനം കഴിപ്പിക്കുന്നത്. “the font may become a new womb bringing forth spiritually in absolving baptism.” ഈ പ്രാര്ഥനയോടു ചേർന്ന് പൗലോസ് ശ്ലീഹായുടെ ലേഖനങ്ങൾ കൂടി പരിശോധിക്കാം:

  • Romans 6: 3 & 4; “യേശുക്രിസ്തുവിനോട് ചേരുവാൻ സ്നാനം ഏറ്റവരായ നാം എല്ലാവരും അവൻ്റെ മരണത്തിൽ പങ്കാളികൾ ആകുവാൻ സ്നാനം ഏറ്റിരിക്കുന്നു എന്ന് നിങ്ങൾ അറിയുന്നില്ലയോ? അങ്ങനെ നാം അവൻ്റെ മരണത്തിൽ പങ്കാളിയായിത്തീർന്ന സ്നാനത്താൽ അവനോടു കൂടി കുഴിച്ചിടപ്പെട്ടു. ക്രിസ്തു മരിച്ചിട്ടു പിതാവിൻ്റെ മഹിമയാൽ ജീവിച്ചെഴുന്നേറ്റതുപോലെ നാമും ജീവൻ്റെ പുതുകത്തിൽ നടകേണ്ടതിനു തന്നെ.”
  • Collosians 2: 12; “സ്നാനത്തിൽ നിങ്ങൾ അവനോടുകൂടെ അടക്കപെടുകയും അവനെ മരിച്ചവരുടെ ഇടയിൽ നിന്നും ഉയർത്തെഴുനെല്പിച്ച ദൈവത്തിൻ്റെ വ്യാപാരശക്തിയിലുള്ള വിശ്വാസത്താൽ അവനോടു കൂടെ നിങ്ങളും ഉയര്തെഴുനെല്കുകയും ചെയ്തു .” (Baptism is our partaking in Christ’s death and resurrection)
    പിതാക്കന്മാർ മാമോദീസ തൊട്ടിയെ ക്രിസ്തുവിൻ്റെ കബറായും പഠിപ്പിക്കുന്നു (Tomb of Christ). ഇതിൻ്റെ അടിസ്ഥാനത്തിൽ Moses Bar Keepha -യും Dionysius Bar Sleebi -യും മാമോദീസ ക്രിസ്തുവിൻ്റെ ഉയർപ്പിനോട് വിശ്വാസിയെ ചേർക്കുന്ന കൂദാശയായി പഠിപ്പിക്കുന്നുണ്ട്. മാമോദീസ തോട്ടി ക്രിസ്തുവിൻ്റെ കബർ എന്ന് പറയുമ്പോൾ മാമോദീസ വെള്ളം ആത്മീയ മക്കളെ ജനിപ്പിക്കുന്ന ഒന്നാണ് (വീണ്ടും ജനനം). പുരോഹിതൻ സ്നാനാർഥിയെ 3 തവണ വെള്ളത്താൽ അഭിഷേകം ചെയ്യുന്നത് 3 ദിവസം കല്ലറയിൽ (Tomb) ഉണ്ടായിരുന്ന ക്രിസ്തുവിൻ്റെ മരണത്തോട് അനുരൂപപ്പെടുത്തുവാനായിട്ടാണ് എന്ന് Dionysius Bar Sleebi കുറിക്കുന്നു.
  • St. Luke 23: 53 “അത് ഇറക്കി ഒരു ശീലയിൽ പൊതിഞ്ഞു പാറയിൽ വെട്ടിയിരുന്നതും ആരെയും ഒരിക്കലും വച്ചിട്ടില്ലാത്തതും ആയ കല്ലറയിൽ വച്ചു” ഈ വാക്യങ്ങളുടെയും പിതാക്കന്മാരുടെ രചനകളുടെയും വെളിച്ചത്തിൽ ചിന്തിച്ചാൽ മാമോദീസ തൊട്ടിയിൽ സ്നാനം നൽകുന്നത് ക്രിസ്തുവിനോട് കൂടി മരിച്ചു ഉയർക്കപെട്ട ആ വലിയ വിശുദ്ധ അനുഭവത്തിലേക്ക് സ്നാനാർഥിയെ കൊണ്ടുവരുവാൻ സഹായിക്കും.

മാമോദീസ ക്രിസ്തീയ സഭയിലേക്കുള്ള പ്രവേശനം (അഥവാ വീണ്ടും ജനനം) ആയതിനാൽ വിശുദ്ധമായ അന്തരീക്ഷത്തിൽ തന്നെ നിറവേറ്റപ്പെടുന്നതാണ് ശ്രേഷ്ഠം. ഏതെങ്കിലും കുളത്തിലും നദികളിലും മാമോദീസ എന്ന വിശുദ്ധമായ കൂദാശ നിർവഹിക്കുന്നത് നല്ലതല്ല. പരിശുദ്ധാത്മാവിൻ്റെ പ്രതീകമായ വിശുദ്ധ മൂറോനാൽ അഭിഷേകം ചെയ്യപ്പെടുന്നതായ കൂദാശ പൊതു ജനം കുളിക്കുന്നതും അലക്കുന്നതുമായ സ്ഥലത്തല്ല നിർവഹിക്കേണ്ടത്. ദൈവം വസിക്കുന്നതായ ആലയത്തിൽ ആയിരിക്കുന്ന മാമോദീസ തൊട്ടിയിലും വിശുദ്ധിയുടെ അന്തരീക്ഷത്തിലും തന്നെ മാമോദീസ എന്ന വീണ്ടും ജനന കൂദാശ നിർവഹിക്കണം.

തോമസ് അലക്സ്
www.ovsonline.in
OTL FAITH STUDY will continue…..

സത്യവിശ്വാസികൾ അറിയേണ്ടത്: ORTHODOXY -THE LIFE; വിശ്വാസപഠനം – IV

error: Thank you for visiting : www.ovsonline.in