കടമറ്റം പള്ളി: ഐതീഹ്യങ്ങളുടെ കലവറ
കടമറ്റം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയപള്ളി പള്ളി
ഭാരതത്തിലെ തന്നെ അതിപുരാതന ദേവാലയങ്ങളിലൊന്നാണ് കടമറ്റം പള്ളി. നാലാം നൂറ്റാണ്ടില്‍ പേർഷ്യയിൽ നിന്നെത്തിയ മാര്‍ ആബോ ഇവിടുത്തെ നാട്ടുപ്രമാണിയായിരുന്ന കര്‍ത്തയുടെ സഹായത്തോടെ ഈ ദേവാലയം പണികഴിപ്പിച്ചു എന്നാണ് വിശ്വാസം. എല്ലാ വര്‍ഷവും മകരം 25-നാണ് (ഫെബ്രുവരി ആദ്യവാരം) ഈ പള്ളിയുടെ പ്രധാന പെരുന്നാള്‍ കൊണ്ടാടുന്നത്. മൂവാറ്റുപുഴയില്‍ നിന്നും 12 കിലോമീറ്റര്‍ ദൂരെ മധുര-കൊച്ചി ദേശീയ പാത 49ന്റെ ഓരത്ത് ദേവാലയം കാണാവുന്നതാണ്.
ലോകപ്രശസ്തനായി തീര്‍ന്ന മഹാ മാന്ത്രികനായ കടമറ്റത്ത് കത്തനാരുടെ ഭൌതികാവശിഷ്ടം മദ്ബഹയുടെ താഴെ വടക്ക് പ്രത്യേക കല്ലറയില്‍ വണക്കത്തിനായി സൂക്ഷിച്ചിട്ടുണ്ട്. ഒന്പതാം മാര്‍ത്തോമ്മായെ കബറടക്കിയിരിക്കുന്നതും ഈ ദേവാലയത്തിലാണ്. പോയേടം പള്ളിയും പാതാളകിണറും കടമറ്റം പള്ളിയുടെ അധികം ദൂരത്തല്ലാതെ സ്ഥിതി ചെയ്യുന്നു
കോലഞ്ചേരിക്കടുത്ത് ഐക്കരനാട് വില്ലേജില്‍ ഒരു പാവപ്പെട്ട
കുടുംബത്തില്‍ ജനിച്ച കടമറ്റത്ത് കത്തനാരുടെ ആദ്യ നാമം പൗലോസ് എന്നായിരുന്നു.വളരെ ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട കൊച്ചു പൗലോസ് പള്ളിയില്‍ പോയി നിരന്തരം പ്രാര്‍ത്ഥിക്കാറുണ്ടായിരിന്നു .ഇതു കണ്ട ഇവിടുത്തെ അച്ചന്‍ അനാഥനായ കൊച്ചു പൗലോസിനെ പഠിപ്പിച്ചു ശെമ്മാശപട്ടം നല്‍കുകയായിരുന്നു. ശെമ്മാശനായിരിക്കെ നരഭോജികളായ മലയരന്മാരുടെ വലിയ ഗുഹയിലകപ്പെട്ട ഇദേഹം അവിടെ കഴിയാന്‍ നിര്‍ബന്ധിതനാവുകയും
കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തില്‍പ്പെടുന്ന കടമറ്റം സെന്റ് ജോര്‍ജ് പള്ളി തര്‍ക്കം മൂലം 1998-ല്‍ അടച്ചു പൂട്ടിയെങ്കിലും 8 വര്‍ഷത്തെ ശ്രമങ്ങള്‍ക്ക് ശേഷം 2006-ല്‍ പള്ളി വിശ്വാസികള്‍ക്കായി തുറന്നു.
https://ovsonline.in/news/nw-offic-brs-fr-kadamattam-church/