പരുമലയില്‍ ലോ കോളേജ് വരുന്നു
കോട്ടയം : ബജറ്റ് പ്രഖ്യാപനത്തില്‍ ഏറ്റവും ബ്രഹത്തായ പദ്ധതിയാണ് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ചുമതലയില്‍ ലോ കോളേജ് ആരംഭിക്കുമെന്ന തീരുമാനം.വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒട്ടനവധി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും വരും കാലങ്ങളില്‍ ഏറെ തൊഴില്‍ സാധ്യതയുള്ള നിയമ വിദ്യാഭ്യാസ രംഗത്തേക്കും പ്രവേശിക്കാന്‍ ആലോചിക്കുന്നത്.1877-ല്‍ ആരംഭിച്ച സഭാക്കേസുകളില്‍ സഭാധ്യക്ഷനായ പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ് നല്‍കിയ സഹായം അദ്വിതീയമാണ്.സത്യത്തില്‍ നിന്ന് അണുവിടെ മാറാതെ അദേഹം നല്‍കിയ കോടതി മൊഴികളും സുവിദമാണ്.നിയമത്തെ മുറുകെ പിടിച്ച അദേഹത്തിന്‍റെ സ്മാരകമായി പരുമലയില്‍ ലോ കോളേജ് സ്ഥാപിക്കാന്‍ ആലോചിക്കുന്നത്.ലോ കോളേജിന്‍റെ പ്രാരംഭ ചിലവുകള്‍ക്ക് 1 കോടി രൂപ സഭാ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍ വകയിരുത്തിയിട്ടുണ്ട്.