കുപ്രചാരണങ്ങൾക്കുള്ള മറുപടിയുമായി കാഞ്ഞിരമറ്റം ഓർത്തഡോക്സ് ഇടവകയിൽ ശവസംസ്കാര ശുശ്രൂഷ
കൊച്ചി: ശവസംസ്കാരവുമായി ബന്ധപ്പെട്ട വിഘടിത വിഭാഗത്തിന്റെ കുപ്രചാരണങ്ങൾക്ക് മറുപടിയുമായി കാഞ്ഞിരമറ്റം ഇടവക. മലങ്കര ഓർത്തഡോക്സ് സഭയുടെ കൊച്ചി ഭദ്രാസനത്തിൽപെട്ട കാഞ്ഞിരമറ്റം സെൻറ് ഇഗ്‌നെഷിയസ് പള്ളി, വർഷങ്ങളോളമായി ഈ പള്ളിയിൽ വ്യവഹാരങ്ങൾ തുടർന്ന് വരികയാണ്. 2017 -ലെ കോടതി ഉത്തരവിന് മുൻപ് ലഭിച്ച കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഓരോ ആഴ്ചയിലും ഓർത്തഡോക്സ് / യാക്കോബായ വിഭാഗങ്ങൾ ആരാധന നടത്തിവരുന്നു. ഇരുവിഭാഗത്തിലെയും മെത്രാപ്പോലീത്താമാർക്ക് ഈ പള്ളിയിൽ പ്രവേശനാനുമതി ഇല്ല. എന്നാൽ കോടതി ഉത്തരവ് ലംഖിച്ച് പള്ളിയിൽ അനധികൃതമായി പ്രവേശിച്ച വിഘടിത മെത്രാന്മാർ ഇപ്പോൾ നിയമ നടപടികൾ നേരിട്ടുകൊണ്ടിരിക്കുന്നു. കുറെ നാളുകളായി ഈ പള്ളിയിൽ വരുന്ന ശവസംസ്കാരങ്ങൾ വിഘടിത വിഭാഗം വീതം നോക്കി നടപ്പിലാക്കുകയാണ് പതിവ്.
എന്നാൽ പതിവിനു വിരുദ്ധമായി ഇന്നലെ ഇടവകയിലെ യാക്കോബായാ വിഭാഗത്തിൽ സഹകരിച്ചിരുന്ന ഒരു അമ്മച്ചി മരണപ്പെടുകയും ആ കുടുംബാംഗങ്ങൾ ഓർത്തഡോക്സ് സഭയുടെ വൈദീകനെ സമീപിക്കുകയും ഇന്നേ ദിവസം (14/7/2019) ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിയോടുകൂടി പള്ളിയിലെയും സെമിത്തേരിയിലെയും ശുശ്രൂഷകൾ എല്ലാം മലങ്കര ഓർത്തഡോക്സ് സഭയിലെ വൈദികനാൽ പൂർത്തീകരിക്കണമെന്നും, തുടർന്ന് വരുന്ന രണ്ടു ദിവസം ഓർത്തഡോക്സ് വൈദീകൻ വി. കുർബാന അർപ്പിക്കണമെന്നും, ധൂപം വയ്ക്കണമെന്നും ആവശ്യപ്പെട്ടതനുസരിച്ചാണ് ശുശ്രൂഷകൾ പൂർത്തീകരിച്ചത്. സുപ്രീം കോടതിയുടെ 2017 ജൂലൈ 3-ലെ വിധിയും, 2019 ജൂലൈ 2-ലെ വിധിയുടെയും അടിസ്ഥാനത്തിലാണ് മാറ്റങ്ങൾ ഉണ്ടായിട്ടുള്ളത്. വിഘടിത വിഭാഗം കിണഞ്ഞു പരിശ്രമിച്ചിട്ടും ആ കുടുംബം വഴങ്ങിയില്ല എന്നാണ് അറിവ്. ഈ തീരുമാനത്തോടെ മലങ്കരയിൽ വീണ്ടും സമാധാനത്തിനും ഒരുമിപ്പിനും സാധ്യത ഏറുകയാണ്.
വിഘടിത വിഭാഗത്തിന്റെ കുപ്രചാരങ്ങൾ ഈ സംഭവത്തോടെ തകരുന്ന കാഴ്ചയാണ് ഇവിടെ കാണുവാൻ സാധിക്കുന്നത്. അടുത്തകാലത്തു ഓർത്തഡോക്സ് സഭ മൃതശരീരങ്ങളോട് അനാദരവ് കാണിക്കുന്നു എന്ന വിഘടിത കുപ്രചാരണങ്ങൾക്കുള്ള മറുപടിയാണ് ഈ സംഭവം. കഴിഞ്ഞ ദിവസം മണ്ണത്തൂർ പള്ളിയിലും സമാനമായ സംഭവം ഉണ്ടായിരുന്നു. തങ്ങളുടെ ബന്ധുക്കളുടെ ശവസംസ്കാര ശുശ്രൂഷ അർഹിക്കുന്ന ബഹുമതിയോടെ നടത്തി നൽകുവാൻ ഓർത്തഡോക്സ് സഭ പലകുറി അറിയിക്കുമ്പോഴും ‘ചില’ വിഘടിത കുബുദ്ധികൾ ഇടപെട്ട് ശാശ്വത സമാധാന സാധ്യതകൾക്ക് തുരങ്കം വയ്ക്കുന്നതായി നമുക്ക് അനുഭവമുണ്ട്. ഇവിടെ ആ കുബുദ്ധി ചിലവായില്ല.
മലങ്കര സഭ മുഴുവൻ വിശ്വാസികൾ മാറി ചിന്തിച്ചാൽ സ്വന്തം നിൽനിൽപ്പ് നഷ്ടപ്പെടുമെന്ന വിഘടിത വിഭാഗത്തിലെ ‘ചിലരുടെ’ നിർബന്ധത്തിനു വഴിപ്പെടാത്ത വിശ്വാസികൾ തന്നെയാണ് മലങ്കരസഭയുടെ മുതൽക്കൂട്ട്.
https://ovsonline.in/articles/is-kerala-above-rule-of-law/