OVS - Latest NewsOVS-Kerala News

ശാശ്വത സമാധാനത്തിന് എല്ലാവരും സഹകരിക്കണം: പരിശുദ്ധ ബാവ

കോട്ടയം: 1934 -ലെ ഭരണഘടനയുടെയും സുപ്രീം കോടതിയിൽനിന്നുണ്ടായിട്ടുള്ള വിവിധ വിധി ന്യായങ്ങളുടെയും അന്ത:സത്ത ഉൾക്കൊണ്ട് സഭയിൽ ശാശ്വത സമാധാനം സ്ഥാപിക്കുവാൻ എല്ലാവരും സഹകരിക്കണമെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ. കണ്ടനാട് പള്ളി സംബന്ധിച്ചുണ്ടായ കോടതി വിധി ഈ ദിശയിലേക്കുള്ള ചുവടുവയ്‌പിന്‌ ഊർജ്ജം പകരണം. എല്ലാ വ്യവഹാരങ്ങളും പൂർണമായും അവസാനിപ്പിച്ച് നീതി ന്യായ വ്യവസ്ഥിതിയെയും രാജ്യത്തിൻറെ ഭരണഘടനയെയും മാനിച്ചുകൊണ്ട് പ്രവർത്തിക്കാൻ ഏവരും തയാറാകണമെന്ന് കാതോലിക്കാ ബാവ പറഞ്ഞു.

2017 ജൂലൈ 3 -ലെ കോലഞ്ചേരി പള്ളി തർക്കം സംബന്ധിച്ച് വിധിന്യായം പുറപ്പെടുവിച്ചത് ആ പള്ളിക്ക് വേണ്ടി മാത്രമല്ല സഭയിലെ എല്ലാ പള്ളികൾക്കും വേണ്ടിയാണെന്നും, സമ്പൂർണ്ണ സമാധാനം സ്ഥാപിക്കുവാൻ വേണ്ടിയാണു സുപ്രീം കോടതി ആ വിധി പ്രഖ്യാപിച്ചതെതെന്നും സഭാ സുന്നഹദോസ് സെക്രട്ടറി അഭി ഡോ യൂഹാനോൻ മാർ ദിയസ്കോറോസ് പറഞ്ഞു. അതേസമയം, ഓർത്തഡോക്സ് സഭയെ കൈയ്യേറ്റക്കാരെന്ന് മുദ്രകുത്തുവാൻ നടത്തുന്ന ശ്രമം വിലപ്പോകില്ലെന്ന് മാർ ദിയസ്കോറോസ് പറഞ്ഞു. ഭിന്നതകൾ ആരംഭിക്കുന്നതിനു മുൻപ് സ്ഥാപിക്കപ്പെട്ട പള്ളികൾ തങ്ങളുടേത് മാത്രമാണെന്ന യാക്കോബായ വിഭാഗത്തിന്റെ വാദം ബാലിശമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കട്ടച്ചിറ തുടങ്ങി, കോടതിവിധികൾ നടപ്പായ പള്ളികളിൽ നിയമാനുസൃതമായും അംഗീകാരത്തോടെയും ആദരവോടെയും മൃതദേഹങ്ങൾ സംസ്കരിക്കുന്നു എന്നത് സെമിത്തേരി കൈയേറുന്നു എന്ന ആരോപണത്തെ അപ്രസക്തമാക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

https://ovsonline.in/latest-news/supreme-court-verdict-kandanad-church/

https://ovsonline.in/latest-news/malankara-church/

error: Thank you for visiting : www.ovsonline.in