മുറിമറ്റത്തില്‍ ബാവയുടെ കബറിലേക്ക് തീർത്ഥാടക പ്രവാഹം
പിറവം > മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഒന്നാം കാതോലിക്ക പരിശുദ്ധ ബസേലിയോസ് പൗലോസ് പ്രഥമൻ(മുറി മറ്റത്തിൽ) ബാവയുടെ 104 മത് ഓർമ്മപ്പെരുന്നാൾ തുടങ്ങി.കോലഞ്ചേരി, നീറാം മുകൾ പുത്തൻകുരിശ്, ഊരമന, കണ്യാട്ടുനിരപ്പ്, കിഴുമുറി ഭാഗത്തു നിന്നുളള കാൽനടതീർത്ഥാടകർക്ക് പരുമല മാർ ഗ്രിഗോറിയോസ് ചാപ്പലിൽ സ്വീകരണം നൽകി. ഭദ്രാസന മെത്രാപ്പോലീത്ത ഡോ മാത്യൂസ് മാർ സേവേറിയോസ്, സക്കറിയാസ് മാർ അന്തോണിയോസ് മെത്രാപ്പോലീത്ത,ഭദ്രാസന സെക്രട്ടറി ഫാ. സി എം കുര്യാക്കോസ്, പഞ്ചായത്ത് പ്രസിഡന്റ് സുഷമ മാധവൻ, അമ്മിണി ജോർജ്, വികാരി ഫാ അബ്രാഹം പാലപ്പിള്ളിൽ, ഫാ ഒ പി വർഗീസ്, ഫാ സ്കറിയ പി ചാക്കോ കോർ എപ്പിസ്കോപ്പ,ഫാ മത്തായി കോർ എപ്പിസ്കോപ്പ, ഫാ ജോസ് തോമസ്, ഫാ ടി പി കുര്യൻ, ഫാ ജോസഫ് മലയിൽ, ഫാ ജോൺ തേനുങ്കൽ , ഫാ ജേക്കബ് കുര്യൻ, ഫാ ലൂക്കോസ് തങ്കച്ചൻ, പോൾ കുര്യൻ എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.മണ്ണൂക്കുന്ന്, പെരുവ, കർമ്മേൽകുന്ന്, മുളക്കുളം,പിറവം, ഓണക്കൂർ മേഖലയിൽ നിന്നും എത്തിയ തീർത്ഥാടകർക്ക് കാക്കൂർ സെന്റ് തോമസ് കുരിശിനു സമീപം സ്വീകരണം നൽകി. സക്കറിയാസ് മാർ അന്തോണിയോസ് മെത്രാപ്പോലീത്ത അനുസ്മരണ പ്രഭാഷണം നടത്തി.
ഇന്ന് രാവിലെ 8.30 ന് നടക്കുന്ന വി.മൂന്നിൻമേൽ കുർബാനക്ക് സഭയുടെ പരമാധ്യക്ഷൻ പരി. ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവയും കൊല്ലം ഭദ്രാസനാധിപൻ സക്കറിയാസ് മാർ അന്താണിയോസ്, കണ്ടനാട് ഭദ്രാസനാധിപൻ ഡോ മാത്യൂസ് മാർ സേവേറിയോസ്, അങ്കമാലി ഭദ്രാസനാധിപൻ യൂഹാനോൻ മാർ പോളിക്കാർപ്പോസ് എന്നീ മെത്രാപ്പോലീത്തമാരും നേതൃത്വം നൽകി. 10 ന് കബറിങ്കൽ ധൂപപ്രാർത്ഥന.10.30 ന് പ്രദക്ഷിണം, ആശിർവാദം, നേർച്ചസദ്യ.