പള്ളിത്തർക്കം പരിഹരിക്കാൻ പള്ളിക്കോടതിക്കു ഒപ്പം മറ്റു കോടതികൾക്കും അവകാശമുണ്ട് – കേരള ഹൈ കോടതി
മുവാറ്റുപുഴ മുൻസിഫ് കോടതിയിൽ മടവൂർ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളി വികാരി ഫാദർ ഗീവര്ഗീസ് കാപ്പിൽ യാക്കോബായ വിഭാഗത്തിന് എതിരെ നൽകിയ ഇൻജെക്ഷൻ ഹർജി നിലനിൽക്കില്ല എന്നും, സെക്ഷൻ 92 പള്ളിക്കേസുകളിൽ ബാധകം ആക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് യാക്കോബായ വിഭാഗം കേരള ഹൈ കോടതിയെ സമീപിക്കുക ആയിരുന്നു. പ്രസ്‌തുത ആവശ്യത്തെ പരിശോധിച്ച കേരള ഹൈ കോടതി പള്ളി കോടതിയ്‌ക്കൊപ്പം മറ്റു കോടതികൾക്കും പള്ളി തർക്കം പരിഹരിക്കുന്നതിന് അവകാശമുണ്ടെന്നു കണ്ടെത്തി ഹർജി തീർപ്പു കൽപിക്കുക ആയിരുന്നു .
മുടവൂർ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയെ സംബന്ധിച്ചു മുവാറ്റുപുഴ മുൻസിഫ് കോടതിയിൽ ഇപ്പോൾ നിലനിൽക്കുന്ന എല്ലാ കേസുകളും രണ്ടാഴ്ചക്കുള്ളിൽ തീർപ്പു കല്പിക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു. ഇതോടൊപ്പം സമാന സ്വഭാവത്തോടെ സമർപ്പിക്കപ്പെട്ട തൃശൂർ ഭദ്രസനത്തിലെ ചുവന്നമണ്ണ് പള്ളിയുടെ കേസും കേരള ഹൈ കോടതി ജസ്റ്റിസ് ഹരി പ്രസാദ് തീർപ്പു കല്പിച്ചു . ഓർത്തഡോക്സ് സഭയ്ക്ക് വേണ്ടി സീനിയർ അഡ്വ. സ്. ശ്രീകുമാർ , പി ബി കൃഷ്ണൻ , മനു ജോർജ് കുരുവിള എന്നിവർ ഹാജരായി.