സഭാ വര്‍ക്കിംങ് കമ്മിറ്റിയെ തീരുമാനിച്ചതായി സൂചന
സ്വന്തം ലേഖകന്‍
കോട്ടയം : മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ വര്‍ക്കിംങ് കമ്മിറ്റിയിലേക്കുള്ള അംഗങ്ങളെ തീരുമാനിക്കുന്നതിനുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക് നീങ്ങിയിരിക്കുന്നു.പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവായും മെത്രാപ്പോലീത്തന്‍മാരും സഭാ സ്ഥാനികളും ഒന്നിലധികം തവണ യോഗം ചേര്‍ന്ന് ആശയവിനിമയം നടത്തി.
ഫാ.വര്‍ഗ്ഗീസ് പുന്നക്കൊമ്പില്‍(മലബാര്‍ ഭദ്രാസനം),ഫാ.അലക്സാണ്ടര്‍ എബ്രഹാം(നിരണം ഭദ്രാസനം),ജോര്‍ജ് മത്തായി നൂറനാല്‍(സുല്‍ത്താന്‍ ബത്തേരി ഭദ്രാസനം),വര്‍ക്കി ജോണ്‍(തിരുവനന്തപുരം ഭദ്രാസനം),പ്രൊഫ.ജേക്കബ് കുര്യന്‍ ഓണാട്ട്(കോട്ടയം ഭദ്രാസനം) എന്നിവരാണ് വര്‍ക്കിങ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഓ.വി.എസ് ഓണ്‍ലൈന് ലഭിച്ച സൂചന.
മറ്റ് പലരോടൊപ്പം മലയാള മനോരമ പത്രത്തിന്‍റെ എക്സ്ക്ലൂട്ടീവ് എഡിറ്റര്‍ ജേക്കബ് മാത്യുവിനെ യോഗം സജീവമായി പരിഗണിച്ചിരിന്നു.വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ സഭയുടെ മുഖ്യധാരയിലേക്ക് കൊണ്ടുവാരനുള്ള സഭാ നേതൃത്വത്തിന്‍റെ നീക്കം നല്ല തുടക്കമായി വിലയിരുത്തുന്നു.ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടായേക്കും.സഭാ വര്‍ക്കിംങ് കമ്മിറ്റിയില്‍ പരിശുദ്ധ കാതോലിക്ക ബാവ,അല്മായര്‍,വൈദീകര്‍ക്ക് പുറമേ സഭാ സ്ഥാനികളും,പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് പ്രതിനിധിയും ഉണ്ടായിരിക്കും.