കണ്ടനാട് വെസ്റ്റ് ഭദ്രാസന ബാല സമാജം കലാമേളയിൽ ഓണക്കൂർ സെന്റ് മേരീസ് സണ്ടേസ്കൂൾ ചാമ്പ്യൻമാരായി
പിറവം:- പെരുമ്പടവം സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ വച്ച് നടന്ന കണ്ടനാട് വെസ്റ്റ് ഭദ്രാസന ബാല സമാജം കലാമേളയിൽ ഓണക്കൂർ സെന്റ് മേരീസ് വലിയപള്ളി സണ്ടേസ്കൂൾ ചാമ്പ്യൻമാരായി.
ഓണക്കൂർ സണ്ടേസ്കൂളിന് വേണ്ടി സബ് ജൂനിയർ വിഭാഗത്തിൽ കെസ്ലിൻ മരിയ അനിൽ (ആക്ഷൻ സോംഗ്, പെയ്ന്റിംഗ് ഒന്നാം സ്ഥാനം), ബൈബിൾ കഥാകതനത്തിൽ ക്രിസ്റ്റി ബിനു ഒന്നാം സ്ഥാനവും, അക്സ സജി രണ്ടാം സ്ഥാനവും,
ജൂനിയർ വിഭാഗത്തിൽ കഥാരചനയിൽ അഭിയ ബിജു ഒന്നാം സ്ഥാനവും, സാന്ദ്ര ബിനു രണ്ടാം സ്ഥാനവും,ക്വിസ് മത്സരത്തിൽ അഭിയ ബിജു, പ്രിയ ബാബു, മാർട്ടിൻ റെജി ടീം ഒന്നാം സ്ഥാനവും, സ്നേഹ വർഗീസ്, കുര്യാക്കോസ് ഏലിയാസ്, അൻസ സാബു ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
മണ്ണൂക്കുന്ന് കത്തീഡ്രൽ സണ്ടേസ്കൂൾ രണ്ടാം സ്ഥാനം നേടി.
വിജയികൾക്ക് പെരുമ്പടവം പള്ളി വികാരി .റവ.ഫാ. PU കുര്യാക്കോസ് പോത്താറയിൽ കോർ എപ്പിസ്കോപ്പയും, റവ.ഫാ.ഗീവറുഗീസ് ജോണും ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു.വിവിധ സണ്ടേസ്കൂളുകളിൽ നിന്നായി നൂറിൽ അധികം കുട്ടികൾ മത്സരങ്ങളിൽ പെങ്കടുത്തു.
