മാധവശേരി പള്ളിയിൽ വി. ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളും കണ്‍വന്‍ഷനും
പുത്തൂര്‍ :- പരിശുദ്ധ തെവോദോറോസ് സഹദായുടെ നാമത്തിലുള്ള മലങ്കര സഭയിലെ ഏക ദേവാലയമായ മാധവശേരി സെന്റ്. തെവോദോറോസ് ഓര്‍ത്തഡോക്സ് പള്ളിയിൽ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന വി. ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളും പതിനഞ്ചു നോമ്പാചരണവും ഇടവകയുടെ ശതാബ്ദി വർഷത്തില്‍ , ഇരുപത്തഞ്ചു വർഷം പിന്നിടുന്നു . ഈ വര്‍ഷത്തെ പെരുന്നാൾ ചടങ്ങുകൾക്ക് കൊല്ലം ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയാസ് മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്തായും , കൊച്ചി ഭദ്രാസനാധിപനും മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ സണ്‍ഡേ സ്കൂള്‍ അസോസിയേഷന്‍ പ്രസിഡന്റുമായ അഭിവന്ദ്യ ഡോ. യാകോബ് മാര്‍ ഐറെനിയോസ് മെത്രാപ്പോലീത്തായും, അങ്കമാലി ഭദ്രാസനാധിപനും അഖില മലങ്കര ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം പ്രസിഡന്റുമായ അഭിവന്ദ്യ യുഹാനോന്‍ മാര്‍ പോളിക്കാർപ്പോസ് മെത്രാപ്പോലീത്തായും നേതൃത്വം നല്‍കുന്നതായിരിക്കും.
2016 ജൂലൈ 31 മുതല്‍ ഓഗസ്റ്റ് 15 വരെയുള്ള പെരുന്നാള്‍ ദിവസങ്ങളിലെ വചന ശുശ്രുഷകള്‍ക്ക് വന്ദ്യ വൈദിക ശ്രേഷ്ഠരും, വേദശാസ്ത്ര പണ്ഡിതരും നേതൃത്വം നല്‍കുന്നതോടൊപ്പം ഓഗസ്റ്റ് 12 നു ഇടവക യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന കൊല്ലം ഭദ്രാസന പ്രാർത്ഥനായോഗം വാര്‍ഷിക കുടുംബ ധ്യാനത്തിന് പ്രഭാഷകന്‍ റവ. ഫാ. ജോസഫ് പുത്തൻപുരക്കലിൽ നേതൃത്വം നൽകുന്നതാണ്.
” മാതൃ സ്പര്‍ശം” -തിരുവനന്തപുരം ട്രിനിറ്റി- ആശ്രയയിലെ അന്തേവാസികളോടൊപ്പം ഒരു ദിനം , “തെലോലോ ദെ ലേ ആമ്മോ ” – പരിശുദ്ധ ദൈവ മാതാവിന്റെ മധ്യസ്ഥതയില്‍ അഭിവന്ദ്യ യുഹാനോന്‍ മാര്‍ പോളികാര്‍പോസ് തിരുമേനിയുടെ സാനിധ്യത്തില്‍ കുട്ടികളെ സമര്‍പ്പണം , കാന്‍ഡില്‍ പ്രോസഷന്‍ , ശതാബ്ധിയോടു അനുബന്ധിച്ച് ” ഇടവകയിലെ മുതിര്‍ന്നവരെ ആദരിക്കല്‍ ” , വി. അഞ്ചിന്മേല്‍ കുര്‍ബാന , മെറിറ്റ് അവാര്‍ഡ് ദാനം എന്നിവ പെരുന്നാളിന്റെ വിവിധ ദിവസങ്ങളില്‍ ക്രമികരിച്ചിരിക്കുന്നു.