എല്ലാ വര്‍ഷവും ഹാശാ ആഴ്ച ഉണ്ടാവുന്ന ദുഷ്പ്രചരണം; വ്യാഖ്യാനിക്കപ്പെടുന്ന ഈ ചിത്രത്തിന് പിന്നിലെ സത്യമെന്ത്?
സോഷ്യല്‍ മീഡിയയില്‍ കുറച്ചു വര്‍ഷങ്ങളായി പ്രത്യേകിച്ചു ശുദ്ധമുള്ള ഹാശ ആഴ്ചയില്‍ പ്രചരിക്കുന്ന ചിത്രങ്ങിലൊന്നാണിത്. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയ്ക്ക് മദ്യം വിളമ്പി എന്നാണ് ചിത്രത്തോടൊപ്പം പ്രചരിക്കുന്ന കഥ. എന്നാല്‍ യാഥാര്‍ത്ഥ്യം മറിച്ചാണ്.
പരിശുദ്ധ കാതോലിക്ക ബാവ 2012-ല്‍ ഹാശാ ശുശ്രൂഷയ്ക്കായി ബഹ്‌റിനില്‍ എത്തിയപ്പോള്‍ അവിടെവെച്ചെടുത്ത ചിത്രമാണ് ഇതിന് ആധാരം. പെസഹാ കാല്‍ കഴുകല്‍ ശുശ്രൂഷയ്ക്ക് ശേഷം പരിശുദ്ധ പിതാവ് കാലുകള്‍ കഴുകിയവരോടൊപ്പമിരിന്നു ഭക്ഷണം കഴിക്കുന്നതിന്‍റെ ചിത്രമാണ്. എന്നാല്‍, പൂര്‍ണ്ണമായ ചിത്രം കൊടുക്കാതെ ആവിശ്യമായ ഭാഗം കട്ട് ചെയ്തു മാറ്റി നിറംപിടിപ്പിച്ച കഥകളോടെയാണ് സാമൂഹ്യ വിരുദ്ധര്‍ പ്രചരണം നടത്തുന്നത് . ഗ്ലാസുകളിലെ അപ്പിള്‍ ജൂസ് മദ്യമായി വ്യാഖ്യാനിക്കപ്പെട്ടു. ഗള്‍ഫില്‍ ലഭിക്കുന്ന അല്‍മറായി കബിനിയുടെ ആപ്പിള്‍ ജൂസാണ് ഉപയോഗിച്ചിരുന്നത്. ആപ്പിള്‍ ജൂസിന്‍റെയും പരിശുദ്ധ ബാവായോടൊപ്പം അടുത്തിരിക്കുന്ന എന്‍റെ മകളുടെ ചിത്രവും ഇതോടൊപ്പമെന്നു ദൃക്സാക്ഷിയായ ബഹ്റിന്‍ ഇടവക അംഗം – അജു കോശി പ്രതികരിച്ചത് .
സന്തോഷ് ജോര്‍ജ് അച്ഛന്‍റെ ഫെസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം
ഈ ഹാശാ വാരത്തിൽ വളരെ വേദനയോടു കൂടി എഴുതുകയാണ്. കഴിഞ്ഞ കുറേ നാളുകളായ് മുഖപുസ്തകത്തിൽ ഈ ചിത്രം ചിലർ പ്രചരിപ്പിക്കുകയാണ്. എന്‍റെ ഫ്രണ്ട് ലിസ്റ്റിൽ ഉള്ളവർ പോലും ഈ നെറികേട് കാണിച്ചിട്ടുണ്ട്. ഇത് ഷെയർ ചെയ്ത നിങ്ങൾക്ക് എല്ലാവർക്കുമറിയാം സത്യം എന്താണന്ന്. ഒരു മേശയ്ക്കു ചുറ്റുമിരുന്ന് പരിശുദ്ധ ബാവാ തിരുമേനിയും പന്ത്രണ്ടോളം വൈദീകരുൾപ്പെടെയുള്ളവർ ഭക്ഷണം കഴിക്കുന്ന ഒരു വിദേശ ദേവാലയത്തിന്‍റെ ഭക്ഷണമുറിയാണിത്. ഇത് മദ്യമാണന്ന് വരുത്തി തീർക്കാൻ വല്ലാണ്ട് നിങ്ങൾ കഷ്ടപ്പെടുന്നുണ്ടിവിടെ.. അതുപോലെ പട്ടിണി രാജ്യങ്ങളിലെ കുട്ടികളുടെ ചിത്രം ചേർത്തുവച്ച് ഭക്ഷണ ധൂർത്തായി ഇതിനെ ചില ഞരമ്പ് രോഗികൾ ചിത്രീകരിക്കാൻ ശ്രമിക്കുന്നു. നിങ്ങളൊക്കെ കണ്ടു ശീലിച്ചതും… കേട്ട് തഴമ്പിച്ചതും… ചെറ്റത്തരങ്ങൾ ആയതുകൊണ്ടാണ് എല്ലാവരും ഇങ്ങനെയാണന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നത്. വൈദികരും പിതാക്കൻമാരും ഒരുമിച്ചിരുന്നു മദ്യപിക്കുന്ന സമൂഹങ്ങൾ നിങ്ങളുടെ അറിവിൽ കണ്ടേക്കാം.. 7 യാമ നമസ്ക്കാരങ്ങളും തികച്ച്.. തിരു ബലിക്ക് വേണ്ടിയൊരുങ്ങുന്ന കർത്താവിന്‍റെ അഭിഷിക്തരെ സമൂഹമാധ്യമങ്ങളിൽ എത്ര അപമാനിക്കുവാൻ ശ്രമിച്ചാലും നിങ്ങളുടെ രോഗം ബാധിച്ച വികൃത മനസുകളുടെ വൈകല്യം ജൻമനാ കിട്ടിയതാണന്നു കരുതാനേ ഞങ്ങൾക്ക് കഴിയൂ. നല്ല അപ്പനു പിറന്നാലെ നല്ല സ്വഭാവം ജൻമ വാസനയാകൂ…. മദ്ബഹായിൽ കയറിയ കൊച്ചു കുഞ്ഞുങ്ങൾ വരെ ബാവായുടെ ഇരു വശത്തായും ഇരിപ്പുണ്ട്.. അതെല്ലാം നിങ്ങൾ മുറിച്ചു കളഞ്ഞു.. ലക്ഷ്യം എന്താണന്ന് ഞങ്ങൾക്ക് അറിയാം.. പക് ഷേ വിജയിക്കില്ല…” ഞങ്ങളോ നാറി… നിങ്ങളേം നാറ്റിയേ അടങ്ങൂ…” എന്ന മനോരോഗമാണിത്. ദൈവം ക്ഷമിക്കട്ടെ…. ഞങ്ങളുടെ പിതാക്കൻമാർ മദ്യപിക്കുന്നവരല്ല. പ്രാർത്ഥനയും ഉപവാസവും വേദപുസ്തക വായനകളും ജീവിതത്തിന്‍റെ ഭാഗമാക്കിയവരാണ്. ഉന്നത വിദ്യാഭ്യാസം ഉള്ളവരാണ്. നമസ്ക്കാരങ്ങൾ തികയ്ക്കുന്നവരാണ്. ബിഡിയും സിഗരറ്റും വലിക്കാറില്ല. നോമ്പുകാലങ്ങളിൽ മാത്രമല്ല.. വ്രത ജീവിതത്തിലൊരിക്കലും പോത്തിറച്ചിയും. പോർക്കും മട്ടനും ചിക്കനും രഹസ്യ പാത്രങ്ങളിൽ കഴിക്കാറില്ല…. ഓർമ്മപ്പെടുത്തുന്നു എന്നു മാത്രം….. പ്രതികരണം ഞാൻ നിർത്തിവച്ചതാ… പക്ഷേ മനസു മുഴുവൻ കുഷ്ടവും… അശുദ്ധിയും കൂടപിറപ്പായി കൊണ്ടു നടക്കുന്നവർ ഈ നോമ്പുകാലത്ത് വല്ലാത് ഷോ കാണിക്കുമ്പോൾ മിണ്ടാതിരിക്കുവാൻ എനിക്ക് മനസില്ല… കാരണം ഞങ്ങളുടെ പിതാവിനെ ഞങ്ങൾക്ക് അറിയാം..