“താലന്ത് 2017” ചെങ്ങന്നൂർ ഭദ്രാസന കലാ മത്സരം
ചെങ്ങന്നൂർ ഭദ്രാസന കലാ മത്സരത്തിനായി അരങ്ങുകള്‍ ഉണരുകയായി. മലങ്കര സഭയുടെ കലാ മത്സര ചരിത്രത്തിൽ എന്നും ഇടം നേടിയിട്ടുണ്ട് ചെങ്ങന്നൂർ ഭദ്രാസന കലാ മത്സരം. അഞ്ചു ഡിസ്ട്രിറ്റുകളിലെ 51 ദേവാലയങളുടെ വലിയ കലാ മാമാങ്കത്തിനു ഇനി ഒരാഴ്ചത്തെ കാത്തിരിപ്പ് മാത്രം. ആരോഗ്യകരമായ മത്സരത്തിനിടയിലും കലാപ്രേമികൾക്ക് ആസ്വദിക്കാൻ ഒരുപാട് വിരുന്നുകൾ ഒരുക്കി ആറാട്ടുപുഴ സെന്റ് മേരീസ് ദേവാലയവും ദേവാലയത്തിലെ സെന്റ് ജോർജ് യുവജന പ്രസ്ഥാനവും ആ വലിയ മാമാങ്കത്തിന്റെ അതിഥേയത്യം എറ്റെടുത്തു കലാമത്സര വേദികൾ ഒരുക്കി തയാറെടുക്കുന്നു. ഡിസംബർ മാസം 9-ാം തീയതി ശനിയാഴ്ച എല്ലാ കണ്ണുകളും കലയുടെ ആസ്വാദന ലഹരിയിൽ മുങ്ങുവാൻ കാത്തിരിക്കുകയാണ്.
ചെങ്ങന്നൂർ ഭദ്രാസന കലാ മത്സങ്ങൾക്ക് യുവജന പ്രസ്ഥാന ഭദ്രാസന വൈസ് പ്രസിഡന്റ് വന്ദ്യ റ്റിജു എബ്രഹാം അച്ചനും സെക്രട്ടറി ശ്രീ ജോബിൻ കെ. ജോർജും കൺവീനർമാരായി പ്രവർത്തിക്കുന്ന ശ്രീ.റിജോഷ് ഫിലിപ്പ്, ശ്രീ.റോബിൻ ജോ വർഗ്ഗീസ്, ശ്രീ.ടിൻജു സാമുവേൽ ഭദ്രാസന കമ്മറ്റിയിലുള്ള ഓർഗനൈസർമാർ, കമ്മറ്റി അംഗങ്ങൾ മീഡിയ കമ്മറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകുന്നു.