യാക്കോബായ വിഭാഗത്തിന് നിലനിൽക്കുന്ന നിരോധനം തുടരും : ഹൈക്കോടതി
കൊച്ചി : കൊച്ചി ഭദ്രാസനത്തിലെ ചെറായി സെന്റ് മേരീസ് ഓർത്തഡോക്സ് സുറിയാനി പള്ളിയെ സംബന്ധിച്ച കേസിൽ വിഘടിത വിഭാഗത്തിന് തിരിച്ചടി. യാക്കോബായ വിഭാഗക്കാർ പ്രവേശിക്കുന്നത് നിരോധനം ഏർപ്പെടുത്തിയ എറണാകുളം ജില്ലാ കോടതി പുറപ്പെടുവിച്ചിരുന്ന വിധി ന്യായത്തിന് എതിരെ വിഘടത യാക്കോബായ വിഭാഗം കേരള ഹൈക്കോടതിയിൽ ഫയൽ ചെയ്തിരുന്ന അപ്പീൽ തള്ളി ബഹു. ഉത്തരവായി.