OVS - Latest NewsOVS-Kerala News

ആരോപണം തെളിഞ്ഞാൽ ശിക്ഷിക്കപ്പെടണം ; പോലീസിൽ പരാതി നൽകാത്തത് സംശയാസ്പദം : സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ച

മലങ്കര ഓർത്തഡോക്സ്‌ സഭയിൽ അഞ്ചോളം വൈദീകർ ലൈംഗിക ആരോപണത്തിൽ പെട്ടിരിക്കുകയാണ്. ഇതേക്കുറിച്ചു പല ഊഹാപോഹങ്ങളാണ് പ്രചരിക്കുന്നത്. വീണു കിട്ടിയ അവസരം തക്കം പാർത്തിരിക്കുന്ന സഭ വിരുദ്ധരും ശത്രുക്കളും മത്സരിച്ചു ദുരുപയോഗം ചെയ്യുന്നു. കഴിഞ്ഞ ദിവസം ഭർത്താവിന്റേത് അവകാശപ്പെടുന്ന ശബ്ദ രേഖ പ്രചരിച്ചതോടെയാണ് വിവാദങ്ങൾക്ക് പുതിയ മാനം കൈവരിച്ചു. അതേസമയം സഭ നേതൃത്വത്തിന് ലഭിച്ച പരാതിയിൽ സസ്‌പെൻഷൻ അടക്കം തുടർന്നുള്ള അന്വേഷണ നടപടികൾ പുരോഗമിക്കുകയാണ്. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കണം, ആരോപണ വിധേയരായ വൈദീകർക്ക് എതിരെ കുറ്റം തെളിയിക്കപ്പെട്ടാൽ കുപ്പായം ഊരി വാങ്ങി കടുത്ത നടപടികൾ എടുക്കണം – സോഷ്യൽ മീഡിയയിലെ ചർച്ചകൾ സജീവമായി. വിവാദത്തിനു പിന്നിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടായതായും സമൂഹത്തിന്റെ പല കോണുകളിൽ നിന്നും ഇതിനോടകം ആക്ഷേപം ഉയർന്നു. പോലീസിനെ സമീപിക്കാൻ മടിക്കുന്നതിന് പിന്നിൽ ദുരൂഹതയുണ്ടെന്നും സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾ ശക്തമാവുകയാണ്. പോലീസ് അന്വേഷിച്ചാൽ കുറ്റക്കാർ ശിക്ഷിക്കപ്പെടും മറിച്ചു ആരോപണം അടിസ്ഥാനരഹിതം ആണെന്ന് തെളിഞ്ഞാൽ പരാതിക്കാരൻ നിയമ നടപടികൾ നേരിടേണ്ടി വരും. സംഭവത്തിൻറെ പിന്നാമ്പുറം വെറും വ്യക്തി വിരോധം ആണെന്നും റിപ്പോർട്ടുകളുണ്ട്. പരിശുദ്ധ സഭയുടെ തണലിൽ ഇത്തരം നീച പ്രവർത്തികളിൽ ഏർപ്പെടുന്നവർ ആരു തന്നെയായാലും സമൂഹത്തിൽ ഒറ്റപ്പെടുമെന്ന സന്ദേശമാണ് ഉയരുന്നത്.

ഗൂഢാലോചനയുടെ ചുരുളഴിയുന്നു 

അതിനിടെ ആരോപണവിധേയരായ വൈദീകർ മാനനഷ്ട കേസ്സുമായി  മുന്നോട്ട് പോകുന്നുവെന്നു സൂചകൾക്ക് പിന്നാലെ വാർത്ത പുറത്തുവിട്ട വിവാദ വെബ്സൈറ്റ് രാവിലെ മുതൽ അപ്രത്യക്ഷമായി. ഏകദേശം  മാസത്തോളമായി ഓൺലൈനിൽ  ഉണ്ടായിരുന്ന     വിവാദ വെബ്സൈറ്റ് ഇതിന് വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടതാണോ ആക്ഷേപം ശക്തമാകുന്നത്. അതിന്റെ പ്രചാരകനായ സഭ വിരുദ്ധരിലേക്കും സഭ ശത്രുക്കളിലേക്കുമാണ് സംശയം ചെന്നെത്തുന്നത്. വിവാദ വെബ്സൈറ്റിന്റെ ചുവടു പിടിച്ചു പ്രമുഖ ഓൺലൈൻ പത്രം എഡിറ്ററുടെ ജല്പനങ്ങളും ബോധപൂർവ്വമാണോ ചർച്ചകൾ സജീവം. കാള പെറ്റൂ കേൾക്കുമ്പോൾ കയറെടുക്കുന്ന ഇദ്ദേഹത്തിന്റെ രീതിക്കെതിരെ മാർത്തോമ്മാ സഭയിൽ ഏറെ വിമർശിക്കപ്പെട്ടിരുന്നു. തെളിവുകൾ ഉണ്ടെന്നു പറയുമ്പോൾ പരാതി കൊടുക്കാൻ മുതിരുന്നില്ലെന്ന ചോദ്യം വരും ദിവസങ്ങളിൽ പ്രസക്തമാകും. ക്രെഡിറ്റ്‌/ഡെബിറ്റ് കാർഡ് ഡീറ്റെയിൽസ് മാധ്യമങ്ങൾ ചോദിച്ചിട്ടും നൽകാത്തത് എന്തുകൊണ്ട് ?

ഫെയിസ്ബുക്ക്  പോസ്റ്റുകൾ ചുവടെ

മലങ്കര ഓർത്തഡോക്സ് സഭയിലെ പുരോഹിതർക്ക് എതിരെ ഉന്നയിച്ചിരിക്കുന്ന ലൈഗീംക ആരോപണം സത്യമാണെങ്കിൽ ഈ പുരോഹിതർ ശിക്ഷിക്കപ്പെടുക തന്നെ വേണം… ശക്ഷിക്കപ്പെടണം എന്നുണ്ടെങ്കിൽ നിയമത്തിന്റെ മുൻപിൽ ഇവരെ കൊണ്ടുവരണം .അതിനു നിയമ നടപടിയുമായി മുൻപോട്ട് പോകുയാണ് ചെയ്യേണ്ടിയത് അല്ലാതെ WhatsApp ലും, ദൃശ്യ മാധ്യമങ്ങളിലൂടെയും ആരോപണം ഉന്നയിച്ച വ്യക്തി നിയമപരമായി എന്തുകൊണ്ട് പരാതി കൊടുക്കുന്നില്ല , നീതി ന്യായ വ്യവസ്ഥക്ക് മുൻപിൽ തെളിവുകൾ ഹാജരാക്കട്ടേ. തെളിവുകൾ ആണെല്ലോ ഒരാൾ തെറ്റ് ചെയ്തോ ഇല്ലിയോ എന്ന് അറിയുവാൻ സാധിക്കുന്ന ഏക മാർഗ്ഗം. എന്റെ നോട്ടത്തിൽ മലങ്കര ഓർത്തഡോക്സ് സഭയെ ഒന്നാകെ ലോകത്തിന്റെ മുൻപിൽ നാണം കെടുത്തുവാൻ വേണ്ടി ഉണ്ടാക്കിയ ഒരു നാടകത്തിന്റെ രംഗങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്, സഭ ആഗോളതരത്തിൽ വളരുകയും, സഭ കൈ കൊണ്ട രാഷ്ട്രിയ ഇടപെടലുകളും, സഭ കേസിൽ Supreme Court iI നിന്നും orthodox സഭക്ക് ഉണ്ടായ അനുകൂല വിധികളും പലരുടെയും നിലനിൽപിനെ തന്നെ ബാധിച്ചു. അതിനെ ചെറുത്തു തോൽപ്പിക്കുവാൻ വേണ്ടി പരസ്പരം പരിചയം പോലും ഇല്ലാത്ത പല ഭദ്രാസന്നങ്ങളിൽ നിന്നുമായി 8 അച്ചന്മാരെയും ഒരു പെണ്ണിനെയും വെച്ച് ഒരു തിരക്കഥ ഉണ്ടാക്കി. ഏത് ഉന്നതൻ ആണേലും ഒരു പെണ്ണുകേസിൽ ആരോപിതനായാൽ ജീവിത അവസാനം വരെ അതിൽ നിന്ന് മുക്തി നേടില്ല.

അതുപോലെ ഓർത്തഡോക്സ് സഭയേയും അകപ്പെടുതാം എന്ന് കരുതിയ കട്ടാളൻന്മാർ ഒന്ന് ഓർത്താൽ നന്ന് . തീയത്ത് കുരുത്തത് വെയിലത്ത് വാടില്ല ഇതുപോലെ ഉള്ള പ്രതിസധികൾ തരണം ചെയ്താണ് സഭ ഇതുവരെയും എത്തിയത്….
NB :ഒന്നോർക്കുക വിശ്വാസികൾ വിശ്വസിക്കുന്നതും (വിശ്വസിക്കേണ്ടതും) അച്ചന്മാരിലും തിരുമേനിമാരിലും അല്ല മരിച്ചുയുർത്തെഴുന്നേറ്റ ക്രിസ്തുവിലാണ്

ഒരു കാര്യം കൂടി.ഈ അച്ചന്മാരെ പുറത്താക്കിയിട്ടില്ല… സസ്പെൻഡ് ചെയ്തിരിക്കുകയാണ്…suspended pending ഇൻവെസ്റ്റിഗേഷൻ. .. സംഭവം പുറത്തു വന്നത് രണ്ടു ദിവസം മുൻപല്ല… ഫെബ്രുവരിയിൽ ആണ്.. ഈ ഭർത്താവു അച്ചന്മാരെ ഡയറക്റ്റ് ആയി പുറത്താക്കണമെന്നാണ് ആവശ്യപ്പെട്ടത്.. അത് നടക്കില്ല.. ഇൻവെസ്റ്റിഗേഷൻ … enquiry ഇല്ലാതെ അങ്ങനെ പുറത്താക്കാൻ വകുപ്പില്ല എന്ന് പറഞ്ഞപ്പോഴാണ് ഭർത്താവു പുങ്കരൻ ഓഡിയോ ഫേസ് ബുക്ക് തുടങ്ങിയ കലാ പരിപാടികൾ തുടങ്ങിയത്… ആദ്യം സമീപിച്ചത്..നാട്ടിലെ കൊള്ളാവുന്ന പാര്ടികളെയാണ്.. ഇവന്റെ ഡയലോഗ് കേട്ടപ്പോൾ അവർക്കു കാര്യം പിടി കിട്ടി.. ആദ്യം ഒരു അച്ഛൻ ആയിരിന്നുണ്.. പിന്നെ ഒന്നിച്ചു മൂന്ന് അച്ചന്മാർ.. നിരണം ഭദ്രാസന മെത്രാൻ ആദ്യം അന്വേഷണം നടത്താമെന്നു പറഞ്ഞപ്പോൾ പറ്റില്ല… എന്ന് പറഞ്ഞു നേരിട്ട് കാതോലിക്കോസിന്റെ (വലിയ മെത്രാൻ) അടുത്ത് പോയി.. ഇവരെ പുറത്താക്കിയില്ലെന്ക്കിൽ സംഭവം നാറ്റിക്കുമെന്നായി… എന്നാലും പറ്റില്ല… enquiry ഇല്ലാതെ അങ്ങനെ നേരിട്ട് പുറത്താക്കാൻ വകുപ്പില്ല…. എന്നാൽ ശരി എന്ന് വച്ച് enquiry ക്കു തീയതി വച്ച്…അവരുടെ മൊഴി (സ്ത്രീയുടെ) എടുത്തു…ആദ്യ മൊഴി..

 

 

 

അതിനു വന്നപ്പോൾ അച്ചന്മാരുടെ എണ്ണം അഞ്ചായി… (ആ അഞ്ചു പേരുടെ ഫോട്ടോസ് സോഷ്യൽ മീഡിയയിൽ ഉണ്ട്) .. ആ മൊഴിയുടെ അടിസ്ഥാനത്തിൽ ആ 5 അച്ചന്മാരെ സസ്പെൻഡ് ചെയ്തു… അതായതു അവർക്കു പള്ളികളിൽ കുർബാന ചൊല്ലാൻ പറ്റില്ല.. വികാരി ആയിരിക്കുവാൻ പറ്റില്ല. with effect from May 12 , 2018 . .. enquiry പീരീഡ് 6 മാസം അങ്ങേയറ്റം… അതിനു ശേക്ഷം ഒന്നുകിൽ തെളിവുണ്ടെന്ക്കിൽ ഇവരെ പൗരോഹിത്യ ചുമതലകളിൽ നിന്ന് വിടുതൽ ചെയ്യും.. തെളിവില്ലെന്ക്കിൽ തിരിച്ചു അവർക്കു ചുമതലകൾ കിട്ടും.. ഇതിൽ അവർ (സ്ത്രീയും ഭർത്താവും ) ഇത് വരെ പൊലീസ് കേസ് കൊടുത്തിട്ടില്ല.. അവർക്കു ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം അതായിരുന്നു… എന്ത് പറഞ്ഞിട്ടും അവർ അതിനു പോകുന്നില്ല.. രണ്ടായാലും ഈ സ്ത്രീയുടെ പേരിലും ഭർത്താവിന്റെ പേരിലും കേസ് കൊടുക്കും ഇതിലെ രണ്ടു അച്ചന്മാർ…എനിക്ക് നേരിട്ട് അറിയാവുന്നവർ..
മറുനാടനിൽ ഈ vartha വന്നത് രണ്ടു ദിവസം മുൻപ് പുറത്തു വന്ന ഈ ഓഡിയോയിൽ നിന്ന് ആണ്.. ഇന്ന് ഇവിടെ കമന്റ് എഴുതിയവർ ഓർത്തു വച്ചോളു…ഈ കേസ് കഴിഞ്ഞു അന്ന് ഞാൻ വരും..എല്ലാവരുടെയും കമന്റ് ഉം ഈ വാർത്തയും സേവ് ചെയ്തു വച്ചിട്ടുണ്ട്.. ഡിങ്കോൾഫി ചെയ്തവരിൽ മൂന്നു അച്ചന്മാർ  (മൊത്തം *8 ) ഈ സ്ത്രീയെ കണ്ടിട്ട് കൂടിയില്ല എന്നാണ് അറിഞ്ഞത്….. എന്നാലും ഇരിക്കട്ടെ..രണ്ടു പേര് ഒഴിച്ച് ബാക്കിയുള്ളവർ ഈ സ്ത്രീയേക്കാൾ പ്രായം കുറഞ്ഞവരും… എന്നാലും ഇരിക്കട്ടെ.. ഈ സ്ത്രീ ആ അച്ചന്മാരുടെ അടുത്തേക്കാണ് പോയത് അല്ലാതെ അച്ചന്മാർ അവരുടെ അടുത്തേക്ക് വന്നു എന്ന് അവർ മൊഴി കൊടുത്തിട്ടില്ല… അത് വരെ എഴുതിക്കോ..ഒരു കാര്യം കൂടി.. ഈ സ്ത്രീക്ക് പ്രസവ സമയത്തു മാനസിക പ്രയാസം ഉണ്ടായി..അത് കഴിഞ്ഞപ്പോൾ കുമ്പസാരിക്കണം..അപ്പോൾ മാനസിക പ്രയാസം ഉണ്ടായിരിന്നു.. സാമാന്യ ബോധമുള്ള ഒരു മനുഷ്യൻ ഇപ്പോൾ പോയ വഴിയേ പോകുമോ അതോ നേരെ പൊലീസിൽ പോകുമോ.. ഇപ്പോൾ സഭ വഴി പോയതിനേക്കാൾ എളുപ്പം നേരെ പൊലീസിൽ പോയിരുന്നു എന്ക്കിൽ ഉണ്ടാകുമായിരുന്നു..ഈ അച്ചന്മാരെ ജയിലിൽ ആക്കാമായിരുന്നല്ലോ..’

 

error: Thank you for visiting : www.ovsonline.in