മർത്ത് ശ്മൂനിയും ഏഴുമക്കളും ഗുരുവായ ഏലിയാസറും: ധീരതയുടെ കെടാവിളക്കുകൾ
വിശുദ്ധിയുടെ മാതൃകയും വിനയത്തിൻ്റെ പര്യായവും സുകൃതങ്ങളുടെ കലവറയും സ്‌നേഹത്തിൻ്റെ ഭാജനവുമായ മർത്ത്ശ്മൂനിയും തൻ്റെ ഏഴു മക്കളും ഗുരുവായ ഏലിയാസറും ലോക രക്ഷിതാവായ യേശുക്രിസ്തുവിൻ്റെ ജനനത്തിനു 163 വര്‍ഷങ്ങള്‍ക്കു മുമ്പ് യഹൂദ – മക്കാബ്യ വംശത്തില്‍ ജനിച്ച് അവിടെ ജീവിച്ചവരാണ് എന്ന് കരുതപ്പെടുന്നു. വിവിധ സ്രോതസ്സുകൾ പരിശോധിക്കുമ്പോൾ മർത്ത്ശ്മൂനിക്ക് പല നാമങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്. കിഴക്കൻ ഓർത്തഡോക്സ് പാരമ്പര്യത്തിൽ അവൾ സൊലൊമൊനിയാ എന്നും, അർമീനിയൻ ഓർത്തഡോക്സ് സഭയിൽ അവൾ ശമുന എന്നും, സുറിയാനി സഭകളിൽ ശ്മൂനി എന്നും അറിയപ്പെടുന്നു. ശമുവേൽ പ്രവാചകൻ്റെ പുസ്തകത്തിൽ ശ്മൂനിയെയും മക്കളെയും പ്രതിപാദിക്കുന്ന “മച്ചിയായവളെ ഏഴ് വഹിക്കുന്നു” (1 ശമൂവേൽ 2: 5) എന്ന് പറയപ്പെടുന്നു. കിഴക്കൻ ഓർത്തഡോക്സ് പാരമ്പര്യമനുസരിച്ച് ശ്മൂനിയുടെ ആൺമക്കളെ അബിം, അന്റോണിയസ്, ഗുരിയാസ്, എലെയാസാർ, യൂസിബോണസ്, അലിമസ്, മാർസെല്ലസ് എന്നി പേരുകളിൽ അറിയപ്പെടുന്നു.
ഏഴ് ആൺമക്കളുള്ള അമ്മയുടെ ധീരതയോടുള്ള മതപരമായ അചഞ്ചലതയെ പരിശുദ്ധ സഭ ഇന്നും ആദരവോടെ ഓർമിക്കുന്നു. ഗ്രീക്ക് സെലുസിഡ് രാജാവായ വിശുദ്ധ എലെയാസറിൻ്റെ രക്തസാക്ഷിത്വത്തിൻ്റെ (ബിസി 170) അതേ സമയത്തുതന്നെ, സിറിയയിലെ അന്തിയോക്കസ് നാലാമൻ സ്ഥാനാരോഹണം ചെയ്തു. അദ്ദേഹം ദൈവനിഷേധിയും നിഷ്ഠൂരനുമായിരുന്നു. ക്രിസ്ത്യാനികളെ ക്രൂരമായി പീഡിപ്പിക്കുന്നതിലും ഉപദ്രവിക്കുന്നതിലും അന്തിയോക്കസ് അനന്ദം കണ്ടെത്തിയിരുന്നു. യഹോവ ഭക്തിയിലും വിശുദ്ധ ജീവിതത്തിലും അതീവ തല്പരരായിരുന്ന ശ്മൂനിയും കുടുംബം ദൈവത്തെ തള്ളിപ്പറയണമെന്ന രാജകല്പനയ്ക്കു വിധേയരാകാതെ രാജഭക്തിയ്ക്കു അവർ അപ്രിയരായിരുന്നു. കലാപത്തിന് തൊട്ടുമുമ്പ് തന്നെ അന്തിയോക്കസ് എപ്പിഫാനസ് നാലാമൻ ശ്മൂനിയെയും അവളുടെ ഏഴു ആൺമക്കളെയും അറസ്റ്റ് ചെയ്യുകയും കാരാഗൃഹത്തിൽ അടയ്ക്കുകയും പന്നിയിറച്ചി കഴിക്കുവാൻ അവരെ നിർബന്ധിക്കുകയും ചെയ്തു. അവൾ അത് വിസമ്മതിച്ചപ്പോൾ വിഗ്രഹത്തെ ആരാധിക്കുവാൻ രാജാവ് നിർബസിച്ചു. നിഷേധിച്ചതിനെത്തുടർന്ന് രാജാവ് (ചക്രവർത്തി അഥവാ സീസാർ) അവളുടെ ആൺമക്കളിൽ ഓരോരുത്തരെയും അവളുടെ മുന്നിൽ വച്ച് തന്നെ പീഡിപ്പിക്കുകയും ക്രുരരമായി ഉപദ്രവിക്കുകയും ചെയ്തു. അപ്പോഴും അമ്മയായ ശ്മൂനി ദൈവിക വിശ്വാസത്തെ തള്ളിപ്പറയുകയോ രാജാവിൻ്റെ കൽപനകളെ അനുസരിക്കുകയോ ചെയ്തില്ല. രണ്ട് മക്കാബിയർ അറ്, ഏഴ് അദ്ധ്യയങ്ങളിൽ അവർ അനുഭവിച്ച പീഢനങ്ങളെക്കുറിച്ചും മരണത്തെക്കുറിച്ചും പ്രതിവാദിക്കുന്നു. എല്ലാവരിലും വച്ച് ഏറ്റവും ശ്രദ്ധേ നേടിയ സ്ത്രീ രത്നമാണ് മർത്ത് ശ്മൂനി. പ്രത്യേക ബഹുമാനത്തോടെ ഓർമിക്കപ്പെടാൻ അർഹത നേടിയ ധീരയായ മാതാവ് എന്ന് പല ചരിത്രകാരും എഴുത്തുകാരും അവളെ പരാമർശിക്കുന്നു.
വിശുദ്ധ ശ്മൂനിയുടെ ഏഴു മക്കളിൽ ഒരാളുടെ ഉദ്ധരണി ഇപ്രകാരമാണ്: “നമ്മുടെ പൂർവ്വികരുടെ നിയമങ്ങൾ ലംഘിക്കുന്നതിനേക്കാൾ മരിക്കാൻ ഞങ്ങൾ തയ്യാറാണ്” (2 മക്കാബീസ് 7: 2). സൂസ എന്ന വിഗ്രഹത്തെ നമസ്കരിക്കണമെന്നും യഹോവയെ തള്ളിപ്പറഞ്ഞാൽ ശ്മുനിയെയും മക്കളെയും മോചിതരാക്കാമെന്നും രാജാവ് കല്പന പുറപ്പെടുവിച്ചു. ദൈവീക ശക്തിയാല്‍ അവർ വീണ്ടും എതിര്‍ത്തപ്പോള്‍ അതിക്രൂരമായ പീഢനങ്ങൾ രാജാവ് അഴിച്ചുവിട്ടു. ക്രൂരമര്‍ദ്ദനങ്ങള്‍ക്കും പീഢകള്‍ക്കും ശ്മൂനിയും കുടുംബത്തെയും ഗുരുവിനെയും ദൈവഭക്തിയില്‍നിന്നു പിന്തിരിപ്പിക്കാന്‍ സാധിക്കില്ലെന്നു തിരിച്ചറിഞ്ഞ രാജാവ് ഇവരെ കൊന്നുകളയാന്‍ പിന്നീട് ഉത്തരവ് പുറപ്പെടുവിച്ചു. തിളച്ചുമറിയുന്ന എണ്ണയില്‍ അമ്മയെയും ആറുമക്കളെയും ഏലിയാസാറിനെയും സാക്ഷിനിര്‍ത്തി മുത്തപുത്രനെ വറുത്തു കോരിയപ്പോഴും യഹോവ ഭക്തി തള്ളിപ്പറയാതെ വിശുദ്ധയായി തന്നെ നിന്ന് ശ്മൂനി ദൈവെത്ത മഹത്വപ്പെടുത്തി. മക്കളെ ഓരോരുത്തരായി പടയാളികൾ കൊന്നൊടുക്കി. ഏഴാമത്തെ ഇളയ മകൻ അവസാനമായി ജീവനോടെ അവശേഷിപ്പിച്ചു. അന്തിയോക്കസ് രാജാവ് ആൺകുട്ടിയെ അനുസരിക്കാൻ പ്രേരിപ്പിക്കണമെന്ന് അവളോട് നിർദ്ദേശിച്ചു. ധൈര്യവതിയായ അമ്മ സഹോദരന്മാരുടെ ധൈര്യം അനുകരികക്കുവാൻ ഇളയ മകനൊടും ആവശ്യപ്പെട്ടു. അവളുടെ ഏഴു മക്കളും ദൈവത്തിനു വേണ്ടി രക്തസാക്ഷികളായ ശേഷം, വിശുദ്ധ മാർത്താ ശ്മൂനി തൻ്റെ മക്കളുടെ ശരീരത്തോട് ചേർന്ന് നിന്നു ദൈവത്തോട് കൈകൾ ഉയർത്തി പ്രാർത്ഥിച്ചു. വിശ്വാസത്തെ തള്ളിപ്പറയാതിരുന്ന ശ്മൂനിയെ നിഗ്രഹിച്ച സൈന്യം ഗുരുവും പുരോഹിതനുമായ ഏലിയാസറിനെയും വധിച്ചു.
പുരുഷൻ്റെ ധൈര്യത്തോടെയുള്ള അവളുടെ സ്ത്രീ ന്യായവാദം ശക്തിപ്പെടുത്തുന്നതുമാണ് അമ്മ തന്റെ മക്കളുടെ മരണത്തെ നല്ല ധൈര്യത്തോടെ വഹിച്ചതിന് പ്രധാന കാരണം. അവസാനമായി, അമ്മ മക്കൾക്കു ശേഷം മരിച്ചു” (2 മക്കാബി 7:41). ഈ ഹ്രസ്വ പ്രസ്താവന മാത്രമേ അമ്മ ശ്മൂനിയുടെ മരണത്തിൽ രേഖപ്പെടുത്തിയിട്ടുള്ളു. വധിക്കപ്പെട്ടതാണോ അതോ മറ്റേതെങ്കിലും വിധത്തിൽ മരിച്ചതാണോ എന്ന് പറയാതെ അമ്മ മരിച്ചുവെന്ന് പറഞ്ഞാണ് ആഖ്യാതാവ് അവസാനിപ്പിച്ചിരിക്കുന്നത്. അന്തിയോക്കീൻ ക്രിസ്ത്യൻ പാരമ്പര്യമനുസരിച്ച് മാർത്താ ശ്മൂനിയുടെയും മക്കളുടെയും അവശിഷ്ടങ്ങൾ അന്ത്യോക്യയിലെ കെരേഷ്യയിലുള്ള ഒരു സിനഗോഗിൻ്റെ സ്ഥലത്ത് (പിന്നീട് ഒരു പള്ളിയായി പരിവർത്തനം ചെയ്യപ്പെട്ടു) സംസ്കരിച്ചു. ഈ രക്തസാക്ഷികളുടെ ശവകുടീരങ്ങളാണെന്ന് വിശ്വസിക്കപ്പെടുന്ന ശവകുടീരങ്ങൾ 1876 -ൽ വിൻകോളിയിലെ സാൻ പിയട്രോയിൽ നിന്ന് കണ്ടെത്തി. ഓഗസ്റ്റ് ഒന്നാം തീയതി പരിശുദ്ധ സഭ മാർത്ത ശ്മൂനിയുടെയും ഏഴ് മക്കളുടെയും ഗുരുവും പുരോഹിതന്മമായ ഏലിയാസാറിനെയും ഭക്തി ആദരവുകളോടെ സ്മരിക്കുന്നു.
വർഗ്ഗീസ് പോൾ കൈക്കോട്ടത്തിൽ
അവലംബം:
1.ഹോളി മക്കാബി രക്തസാക്ഷികൾ .OCA – വിരുന്നുകളും വിശുദ്ധരും.
2.കർട്ടിൻ, ഡിപി (2019-01-08). എത്യോപ്യൻ മക്കാബീസിന്റെ ആദ്യ പുസ്തകം.
3.ബൈബിളിലെ സ്രീകളും വ്യാഖ്യാനവും . വെസ്റ്റ്മിൻസ്റ്റർ ജോൺ നോക്സ് പ്രസ്സ് .
4.വിശുദ്ധ വേദപുസ്തകം: 2 മക്കബായർ 7:1-42 വരെയുള്ള വാക്യങ്ങൾ
ശുദ്ധിമതിയായ മര്‍ത്തശ്മൂനിയമ്മയുടേയും (വി. ശ്മൂനി) അവളുടെ വിശുദ്ധരായ ഏഴു മക്കളും