OVS - Latest NewsOVS-Kerala News

കോലഞ്ചേരി പള്ളി പെരുന്നാളിന് തുടക്കം ; ജൂലൈ 11 ,12 തീയതികളിൽ

കൊച്ചി : കോലഞ്ചേരി സെൻ്റ് പീറ്റേഴ്സ് ആൻഡ് സെൻ്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ മാർ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മപ്പെരുന്നാളിന് (മിഥുനം 29) അങ്കമാലി ഭദ്രാസന അധിപൻ അഭി.യൂഹാനോൻ മാർ പോളികാർപ്പോസ് മെത്രാപ്പോലീത്ത കൊടി ഉയർത്തി.ദേവാലയത്തിൽ അന്ത്യ വിശ്രമം കൊള്ളുന്ന ഏഴാം മാർത്തോമ്മായുടെ 216 – മത് ഓർമ്മപ്പെരുന്നാൾ ആചരിക്കും.ജൂലൈ 4 ന് വൈകീട്ട് 6 മണിക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ നേതൃത്വം നൽകും.ജൂലൈ 5 ന് രാവിലെ 7 . 30 മണിക്ക് കൂനിൻ കുരിശ് തീർത്ഥാടന കേന്ദ്രം മാനേജർ ഫാ.റവ.ബെന്യാമിൻ റമ്പാന്റെ മുഖ്യ കാർമ്മീകത്വത്തിൽ വിശുദ്ധ കുർബ്ബാന.

ജൂലൈ 11 ന് വൈകീട്ട് 6 മണിക്ക് സന്ധ്യ നമസ്കാരത്തിനും പെരുന്നാൾ ചടങ്ങുകൾക്കും മലബാർ ഭദ്രാസന അധിപൻ ഡോ.ഗീവർഗീസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്താ നേതൃത്വം നൽകും.7 .15 മണിക്ക് പ്രസംഗം,7 .30 മണിക്ക് പ്രദക്ഷിണം.പ്രധാന പെരുന്നാൾ ദിനമായ 12 ന് രാവിലെ 8 .30 മണിക്ക് മാർ പക്കോമിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമ്മീകത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന.

കൃതജ്ഞതാ ദിനം

മൂന്നാം സമുദായക്കേസിൽ 2017 ജൂലൈ 3 ലെ സുപ്രീം കോടതി വിധിയുടെ കൃതജ്ഞതാ ദിനാചരണം നടക്കും.സഭാ വൈദീക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ മുഖ്യാ അഥിതി.

error: Thank you for visiting : www.ovsonline.in