പൗലോസ് ദ്വിതീയൻ ബാവ ശക്തമായ നിലപടുകളുടെ തേജസ്വി : പരിശുദ്ധ കാതോലിക്ക ബാവ
കോട്ടയം : സഭാ നൗകയെ നയിച്ച തേജസ്വിയായ പൗലോസ് ദ്വിതീയൻ ബാവ സ്വീകരിച്ചത് ശക്തമായ നിലപാടുകളായിരിന്നുവെന്ന് മലങ്കര മെത്രാപ്പോലീത്തായും പൗരസ്ത്യ കാതോലിക്കായുമായ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ ബാവ .എളിമയാർന്ന ഭക്തി ജീവിതവും തെളിവാർന്ന ചിന്തകളും സരസമായ സംഭാഷണവും നിമിത്തം ജനമനസ്സുകളിൽ ചിര പ്രതിഷ്ഠ നേടിയെടുത്ത നിർമ്മല വ്യക്തിത്വമാണ് ഭാഗ്യാസ്മരണാർഹനായ പൗലോസ് ദ്വിതീയൻ ബാവ – പള്ളികൾക്ക് അയച്ച കല്പനയിൽ പരിശുദ്ധ കാതോലിക്ക ബാവ കൂട്ടിച്ചേർത്തു.
നിഷ്കളങ്ക തേജസ്സ് എന്നറിയപ്പെടുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ ബാവയുടെ നാലാം ഓർമ്മ പെരുന്നാളിനോടനുബന്ധിച്ചു ജൂലൈ 11 ന് സന്ധ്യാ നമസ്കാരവും,അനുസ്മരണ പ്രസംഗവും,പ്രദക്ഷിണവും ,സ്ലൈഹീക വാഴ്വും.ജൂലൈ 12 ന് രാവിലെ 6 .30 ക്ക് പ്രഭാത നമസ്കാരവും,7 . 30 ക്ക് വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയും കബറിങ്കൽ ധൂപ പ്രാർത്ഥനയും നേർച്ച വിളമ്പും .പെരുന്നാൾ ചടങ്ങുകൾക്ക് പരിശുദ്ധ കാതോലിക്ക ബാവയും അഭിവന്ദ്യ പിതാക്കന്മാരും നേതൃത്വം നൽകും.