OVS-Kerala News

ഓണക്കൂർ സൺ‌ഡേ സ്കൂൾ ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി

പിറവം: ഓണക്കൂർ സെൻറ് മേരീസ് ഓർത്തഡോക്സ് സൺഡേസ്കൂൾ ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി. ഒരുവർഷം നീളുന്ന പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് നിർധന വിദ്യാർത്ഥിക്ക് വീട് നിർമാണം, പഠനോപകരണങ്ങൾ വിതരണം തുടങ്ങി ഒട്ടേറെ പരിപാടികൾ ലക്ഷ്യമിടുന്നതായി ഹെഡ്മാസ്റ്റർ എൻ.എം തോമസ് പറഞ്ഞു.
ശതാബ്ദി ആഘോഷങ്ങളുടെ ഒരുവർഷം നീണ്ടു നിൽക്കുന്ന പരിപാടികളുടെ ഉദ്‌ഘാടനം  അങ്കമാലി ഭദ്രാസനാധിപൻ യൂഹാനോൻ മാർ പോളിക്കാർപ്പോസ് തിരുമേനി നിർവഹിച്ചു. തുടർന്ന് ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി നിർധന വിദ്യാർത്ഥിക്ക് നിര്മിച്ചുനൽകുന്ന ഭാവനത്തിനായി ശ്രീ. മത്തായി ആക്കൽ നൽകിയ സ്ഥലത്തിന്റെ ആധാരവും കൈമാറി.
സൺഡേസ്കൂൾ ഭദ്രാസന വൈസ് പ്രസിഡന്റ് പി.യു കുര്യാക്കോസ് പൊത്താറായിൽ കോർ എപ്പിസ്കോപ്പ, ഇടവക വികാരി ഫാ.എബ്രഹാം കെ ജോൺ, ഭദ്രാസന ഡയറക്ടർ ഫാ.ടി.പി കുരിയൻ, ഡിസ്ട്രിക്ട് പ്രസിഡന്റ്  ഫാ.റോബിൻ മാർക്കോസ്, ഫാ.ഡോ തോമസ് ചകിരിയിൽ, ഭദ്രാസന സെക്രട്ടറി ശ്രീ.പി വി ജോൺ, ഡിസ്ട്രിക്ട് ഇൻസ്‌പെക്ടർ ശ്രീ. സി എസ് ബാബു, സൺ‌ഡേ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.എൻ.എം തോമസ്, ഇടവക ട്രസ്റ്റീ ശ്രീ. ജെയിൻ പൗലോസ് എന്നിവർ പ്രസംഗിച്ചു.
തുടർന്ന് വിവിധ ആത്മീയ സംഘടനകളുടെ വാർഷികവും കുട്ടികളുടെ വിവിധ കലാ പരിപാടികളും നടന്നു.
error: Thank you for visiting : www.ovsonline.in