പരിശുദ്ധ പിതാക്കന്മാരുടെ സംയുക്ത ഓർമ്മപ്പെരുന്നാൾ കുന്ദംകുളത്ത്
തൃശൂർ : ഓർത്തഡോക്സ് സഭ കുന്ദംകുളം ഭദ്രാസന ആസ്ഥാനമായ ആർത്താറ്റ് അരമനയിൽ സെന്റ് ഗ്രീഗോറിയോസ് ചാപ്പലിൽ ഭാഗ്യസ്മരണാർഹരായ പിതാക്കന്മാരുടെ ഓർമ്മപ്പെരുന്നാൾ കൊണ്ടാടുന്നു.മലങ്കര മെത്രാപ്പോലീത്തായായിരുന്ന സഭാതേജസ്സ് പരിശുദ്ധ പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് രണ്ടാമന്റെ 116 – മത് ഓർമ്മയും മുൻ കാതോലിക്കായായിരുന്ന നിഷ്കളങ്ക തേജസ്സ് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ ബാവായുടെ 4 – മത് ഓർമ്മയും സംയുക്തമായി ആചരിക്കുന്നത്.
ജൂലൈ 13 ,14 തീയതികളിലായി പൗരസ്ത്യ കാതോലിക്കായായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ ബാവയുടെ മുഖ്യകാർമികത്വത്തിലും ഭദ്രാസന അധിപൻ ഡോ.ഗീവർഗ്ഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്തായുടെ സഹ കാർമികത്വത്തിലും നടത്തപ്പെടും.