നിഷ്കളങ്ക തേജസ്സ് പൗലോസ് ദ്വിതീയൻ ബാവായുടെ 4 – മത് ഓർമ്മപ്പെരുന്നാൾ കോട്ടയത്ത്
കോട്ടയം : ഭാഗ്യസ്മരണാർഹനായ പരിശുദ്ധനായ പൗലോസ് ദ്വിതീയൻ ബാവായുടെ 4 – മത് ഓർമ്മപ്പെരുന്നാൾ അന്ത്യ വിശ്രമം കൊള്ളുന്ന ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ജൂലൈ 4 ന് കൊടിയേറും.ജൂലൈ 10 ന് രാവിലെ 7 മണിക്ക് കുന്നംകുളം ഭദ്രാസനാധിപൻ ഡോ.ഗീവർഗ്ഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്താ വിശുദ്ധ കുർബാനയർപ്പിക്കും.
ജൂലൈ 11 ന് രാവിലെ 7 മണിക്ക് ഫാ.അശ്വിൻ ഫർണാണ്ടസ് വിശുദ്ധ കുർബ്ബാന വൈകീട്ട് 6 മണിക്ക് കുന്നംകുളം ഭദ്രാസനത്തിൽ നിന്നുളള തീർത്ഥാടർക്ക് സ്വീകരണം.7 . 15 മണിക്ക് തുമ്പമൺ ഭദ്രാസനാധിപൻ ഡോ.എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത അനുസ്മരണ പ്രസംഗം,7 .45 മണിക്ക് കബറിങ്കൽ ധൂപ പ്രാർത്ഥന ,പ്രദക്ഷിണം.8 .30 മണിക്ക് സ്ലൈഹീക വാഴ് വ്,നേർച്ച.
ജൂലൈ 12 ന് 6 .30 മണിക്ക് പ്രഭാത നമസ്കാരം,7 .30 മണിക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ ബാവായുടെ മുഖ്യ കാർമ്മീകത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയിൽ ഡോ.ഗീവർഗീസ് മാർ ദീയസ്കോറോസ്,ഡോ.ഗീവർഗീസ് മാർ ബർണബാസ് എന്നീ മെത്രാപ്പോലീത്തമാർ സഹ കാർമ്മീകരാകും.ധൂപ പ്രാർത്ഥന ,പ്രദക്ഷിണം,ആശീർവാദം,നേർച്ച,കൊടിയിറക്ക്.