OVS - Latest NewsOVS-Kerala News

ലഹരിക്കെതിരെ ഓർത്തഡോക്സ്‌ യുവജന പ്രസ്ഥാനത്തിന്റെ കേരളയാത്ര 4ന് കാസർഗോഡ് നിന്ന് തുടങ്ങുന്നു

കോട്ടയം : സമൂഹത്തിലും യുവാക്കളിലും വർധിച്ച് വരുന്ന ലഹരി ഉപയോ​ഗത്തിനെതിരെ ബോധവൽക്കരണ യാത്രയുമായി ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം. ജൂലൈ 4ന് കാസർ​ഗോഡ് നിന്നാരംഭിക്കുന്ന സന്ദേശയാത്ര 12ന് തിരുവനന്തപുരത്ത് സമാപിക്കും. ലഹരി വിരുദ്ധ പ്രചാരണ പ്രവർത്തനങ്ങളുടെ കേന്ദ്രതല ഉ​ദ്ഘാടനം സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നിർവഹിച്ചു. സഭയുടെ ലഹരിവിരുദ്ധ സന്ദേശം യുവാക്കൾ ഏറ്റെടുത്തത് അഭിനന്ദനാർഹമാണെന്ന് പരിശുദ്ധ കാതോലിക്കാബാവാ പറഞ്ഞു. ദേവലോകം കാതോലിക്കേറ്റ് അരമനയിൽ സംഘടിപ്പിച്ച ഡ്രക്സിറ്റ് ഉച്ചകോടിയിൽ വെച്ചാണ് യുവജനപ്രസ്ഥാനം ലഹരിവിരുദ്ധ സന്ദേശയാത്ര പ്രഖ്യാപിച്ചത്. വിവിധ ഭദ്രാസനങ്ങളുടെയും യൂണിറ്റുകളുടെയും നേതൃത്വത്തിൽ ഇടവക തലത്തിലും, പൊതുസമൂഹത്തിന് വേണ്ടിയും വ്യാപക ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിക്കുമെന്ന് യുവജനപ്രസ്ഥാനം പ്രസിഡന്റ് ഡോ. ​ഗീവർ​ഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത പറഞ്ഞു.

സംവിധായകൻ ബ്ലെസി, വിഴിഞ്ഞം പോർട്ട് എം.ഡി ഡോ ദിവ്യ എസ് അയ്യർ, എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, ​ഗീവർ​ഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത,വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർ​ഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർ​ഗീസ് ഏബ്രഹാം, മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ യുവജനപ്രസ്ഥാനം കേന്ദ്ര വൈസ് പ്രസിഡണ്ട് ഫാ ജെയിൻ സി മാത്യു, ജനറൽ സെക്രട്ടറി ഫാ വിജു ഏലിയാസ്, ട്രഷറർ രെഞ്ചു എം ജോയ്,പേൾ കണ്ണേത്ത്, അബു വീരപ്പള്ളി, എൽദോസ് പ്രിൻസ്,ഡാനി രാജു,ജിജോ ജോർജ്, നിഖിൽ കെ ജോയ്, എൽദോസ് ജോർജ്,നിബിൻ നല്ല വീട്ടിൽ, രോഹിത് ജോൺ,അനീഷ് ജേക്കബ്, അബി എബ്രഹാം കോശി, ഗീവിസ് മാർക്കോസ്,അശ്വിൻ വടക്കേടത്ത്, റോബിൻ ജോ വർഗീസ്, ജോസ്‌ലി മറിയം,ബിബിൻ കരുവാറ്റ എന്നിവർ പ്രസം​ഗിച്ചു.

error: Thank you for visiting : www.ovsonline.in