അടൂർ മെത്രാൻ പിടിച്ച പുലിവാൽ : അമർഷം അലയടിയ്ക്കുന്നു ; വിശ്വാസികൾക്കിടയിൽ ഒറ്റപ്പെട്ടു
സഭാ വഞ്ചനാത്മക നിലപാടെടുത്ത അടൂരിലെ സഖറിയ മാർ അപ്രേമിന് യാക്കോബായ ക്യാമ്പിൽ വീര പരിവേഷം ലഭിക്കുന്നത്. എന്നാൽ, ഓർത്തഡോക്സ് സഭ വിശ്വാസികൾക്കിടയിൽ ശക്തമായ അമർഷം പ്രസ്താവനക്കെതിരെ ഉയർന്നു വരുന്നത്. മെത്രാനെ പിന്തുണയ്ച്ചു കാര്യമായ പ്രതികരണം വന്നിട്ടില്ലെന്നതാണ് സോഷ്യൽ മീഡിയ പരിശോധിക്കുമ്പോൾ വ്യക്തമാകുന്നത്.മൃദു സമീപനം സ്വീകരിക്കുന്ന സഭാ സമാധാന കാംഷികളെ വരെ മെത്രാന്റെ വാക്കുകൾ ചൊടിപ്പിച്ചുവെന്ന് സൂചന.പ്രസിദ്ധീകരിച്ചാലും അവശേഷിക്കുന്ന പ്രതികരണങ്ങളും സ്ക്രീൻ ഷോട്ടുകളും വിവാദവുമായി ബന്ധപ്പെട്ട് പുറത്ത് വരുന്നത്. സഭാ നേതൃത്വം പ്രതികരിക്കുമെന്ന് വിവരം.
മരുഭൂമിയിലെ മാർത്തോമ്മൻ മക്കൾ
അപ്രേം ഏങ്ങനെ ഇങ്ങനെ ഇപ്രേ പ്രേമം ആയി
നിലപാടും, നിശ്ചയവും, ദിർഘവിക്ഷണവും ഇല്ലാത്ത ഇന്നത്തെ മെത്രന്മാർ. വിഘടന്മാരുടെ മെത്രാൻമാരെകാൾ വിഘടന്മാർ.!
പരിശുദ്ധ പൗലോസ് ദ്വി തിയൻ ബാവ വരെ കാത്ത് പരിപാലിച്ച. മാർത്തോമാ സ്ലിഹയുടെ പരിപാവന സഭക്ക്. നുറ്റാണ്ടുകൾ പീഡകൾ അനുഭവിച്ചു. ദൈവിക കൃപയാൽ കിട്ടിയ നീതി. നമ്മുടെ പുർവ്വ പിതാക്കൾ നിയമം വഴി നേടിയ ആനുകൂല്യം വേണ്ട. പിതാക്കന്മാരുടെ നാളിതു വരെയുള്ള സഭാ നിലപാട് തെറ്റ്. യാക്കോബായക്കാർ കൈ അടക്കിയ പള്ളികൾ അവർക്ക് ഇരിക്കട്ടെ!!. അതാണ് ദൈവ നീതി എന്നു അപ്രേം തിരുമേനി.
പരിശുദ്ധ ദിദിമോസ് ബാവ വളർത്തിയ ഈ മരം ഇത്രക്ക് പാഴ് ആയതിൽ ബാവ എത്ര മാത്രം ദുഖിക്കുന്നുണ്ടാകും..
യേരുശലേം ദേവാലയത്തിലെ നിയമ വിരുദ്ധ നടപടിക്ക് എതിരെ ചാട്ടവാർ എടുത്ത യേശുവും, തിരുമേനിയുടെ കാഴ്ചപ്പാടിൽ തെറ്റുകാരൻ.!! നിയമത്തിനു അധിതം ആയി നടക്കാൻ കഴിയുമായിരുന്ന ക്രിസ്തു. രാജ്യ നിയമത്തിനും, കോടതി ഉത്തരവിനും വിധേയപ്പെട്ടത് തിരുമേനിക്ക് തെറ്റായി തോന്നി തുടങ്ങി!!. തിരുമേനി യാക്കോബായ കാതോലിക്കയേയും, റിത്തു കാതോലിക്കയേയും,രാഷ്ട്രീയക്കാരെയും സുഖിപ്പിക്കാൻ തള്ളുന്ന തള്ള്. മലങ്കര സഭയുടെ നെഞ്ചിൽ അടിക്കുന്ന ആണി!!.
കോലഞ്ചേരി പള്ളിയിൽ വിധി നടത്തിപ്പിന്.!!അവിടെ ആ സമര പന്തലിൽ തന്റെ സഹോദരങ്ങൾളെ കണ്ട്. തിരുമേനിയുടെ ഗോഡ് ഫാദറും, മലങ്കര സഭയുടെ പിതാവും, ഞങ്ങളുടെ പൊന്നു ബാവ തിരുമേനിയും. ആയ പ.ദിദിമോസ് ബാവ വിധി നടത്തി. തന്റെ സഭയിൽ സമാധാനം കിട്ടാൻ. കണ്ഠം ഇടറി, പൊട്ടി കരഞ്ഞു. കണ്ണീർ വർത്തത് അങ്ങ് മറന്നു. അല്ലേ?.തിരുമേനി, പ. പൗലോസ് ദ്വി തിയൻ ബാവയെ ഇങ്ങനെ സഭയിലെ ഗുരുക്കന്മാർ ആക്ഷേപിച്ചു. അപ്പോൾ വിഘടിതർ മാധ്യമങ്ങളിൽ ആഘോഷിച്ചു. പ. പിതാവിനെ തെരുവിൽ ക്രൂശിച്ചു. ആനന്ദിച്ചു. ഇതാ ഇപ്പോൾ പ. കാതോലിക്ക ബാവയെയും, സഭയെയും, ആക്ഷേപിക്കാൻ തിരുമേനി വഴി മരുന്നിട്ടു കൊടുത്തു. ഇത്തരം ഒറ്റുകൾ ബലിപിടത്തിൽ നിന്ന് കൊണ്ട് ആകുന്നതു. അങ്ങേക്ക് ശരി ആകാം. പക്ഷേ ഈ വേഷവും സ്ഥാനവും അതിന് യുക്തം അല്ല.!!
ഇന്ത്യൻ ഓർത്തഡോൿസ് മീഡിയ വിംഗ്
“രക്തത്താൽ ഞാൻ വാങ്ങിയൊരി സഭയെ നിങ്ങൾ സംരക്ഷിപ്പിൻ”
മലങ്കരസഭയിൽ നിന്നുകൊണ്ട് മലങ്കര സഭയ്ക്ക് ലഭിച്ച നീതിയെയും , സഭയുടെ കണ്ണുനീരിനും വിലപറയുന്ന മെത്രാന്മാർ ഞങ്ങൾക്ക് ആവശ്യം ഇല്ല…
അടൂർ കടമ്പനാട് ഭദ്രാസനത്തിന്റെ മെത്രാപോലിത്ത അഭിവന്ദ്യനായ സഖറിയാ മാർ അപ്രേം മെത്രാച്ചൻ വിശുദ്ധനാകുവാൻ ശ്രമിച്ചാൽ അത് നടക്കും എന്നു തോന്നുന്നില്ല . ഭാഗ്യസ്‌മരണാർഹനായ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ ബാവായുടെ കാലത്തു വന്ന പരാതികൾ ഉൾപ്പെടെ തെളിവ് സഹിതം പലരും ഇന്നും സൂക്ഷിക്കുന്നു എന്നു ഓർത്തുകൊള്ളുക .
പള്ളിപ്പിടുത്തം എന്നു പറഞ്ഞു താങ്കൾ ആക്ഷേപിക്കുന്നത് സഭയുടെ പിതാക്കന്മാർ അനുഭവിച്ച കഷ്ടപ്പാടിനെയും കണ്ണുനീരിനെയുമാണ് താങ്കൾ തള്ളിപ്പറഞ്ഞത് . വടക്കൻ പ്രദേശത്തു ഉൾപ്പെടെ ഉള്ള വിശ്വാസികളുടെ വരെ പണത്തിൽ തിന്നു കൊഴുത്തു അത് എല്ലിനിടയിൽ കയറുമ്പോൾ ഉള്ള ഈ കുത്തൽ ഈ വിശ്വാസികൾ വിചാരിച്ചാൽ തീരാവുന്നതേ ഉള്ളു .
മലങ്കര സഭയ്ക്കു ലഭിച്ച ബഹു.സുപ്രീം കോടതി വിധികളിൽ വെള്ളം ചേർക്കുവാൻ പല ഭാഗത്തുനിന്നും അച്ചാരം വാങ്ങി പലകാലത്തും പലരും ശ്രമിച്ചിട്ടുണ്ട് . വിശുദ്ധരാകുവാൻ ശ്രമിക്കുന്ന പുതുമുഖ മെത്രാപോലിത്തമാരെയും പ്രത്യേകിച്ച് ബാഹ്യഭാരതത്തിൽ ഭാവിയിലെ മാലകൾ പ്രതീക്ഷിച്ചു വ്യക്തി പ്രഭാവം വളർത്തിയെടുക്കാൻ പ്രത്യേക ക്ലാസുകൾ നടത്തുന്നവരെയും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അവരോടു ഒന്ന് മാത്രം പറയട്ടെ മലങ്കര സഭയിലെ വിശ്വാസികളുടെ ക്ഷമയെ പരീക്ഷിക്കരുത് .സമാധാനം ഉണ്ടാകുന്നതു സന്തോഷം തന്നെ പക്ഷെ മലങ്കര ഓർത്തഡോക്സ് സഭയെ കരയ്ക്കു കയറുവാൻ പറ്റാത്ത വിധം കിണറ്റിൽ തള്ളിയിട്ടുകൊണ്ടൊരു സമാധാനം ആരും ആഗ്രഹിക്കുന്നില്ല . മൂന്നു മലയ്ക്കായുള്ള ശ്രമത്തിനിടക്ക് മലങ്കര സഭയെ മറന്നാൽ നിങ്ങളെ അത് ഓര്മിപ്പിപ്പിക്കാൻ മലങ്കര നസ്രാണിക്കു അറിയാം എന്നും ഓർമിപ്പിക്കട്ടെ .
അടൂർ മെത്രാന്റെ കുല്സിത പ്രവർത്തനങ്ങൾ മുൻപും പൊതുജനങ്ങൾ കണ്ടതാണ് , വിശ്വാസികൾക്ക് എതിരെ കേസുകൊടുക്കുന്നതു ഉൾപ്പെടെ ഉള്ള കാര്യങ്ങൾ ചെയ്യുന്ന ഈ മെത്രാനെ നിലക്ക് നിർത്തുവാൻ സഭയ്ക്കും സഭ നേതൃത്വത്തിനും , ജനങ്ങൾക്കും കഴിയണം .സഭയെ ദ്രോഹിക്കുന്ന ഇതുപോലുള്ള മെത്രാച്ചന്മാരെ പള്ളികളിൽ വിളിച്ചു കയറ്റി സഭയെ ദ്രോഹിക്കാതിരിക്കുക . സന്ന്യാസി സന്ന്യാസി ആയി അരമനയിൽ പ്രാർത്ഥിച്ചു ഇരിക്കട്ടെ , പൊതുപരിപാടികളിൽ നിന്ന് ഇതുപോലുള്ളവരെ പൊതു ജനം ഒഴിവാക്കുക . ദൈവ വിധിയെ അട്ടിമറിക്കുവാൻ ശ്രമിക്കുന്ന ചുവന്ന കുപ്പായധാരികളെ നിങ്ങള്ക്ക് മാപ്പില്ല നിങ്ങളുടെ നേട്ടങ്ങൾക്കായി ഈ ജനതയെ തെരുവിലേക്ക് ഇറക്കരുത് . പിന്നിൽ നിന്നുകൊണ്ട് കളം നിറഞ്ഞു കളിക്കുവാൻ ആരെങ്കിലും ശ്രമിക്കുന്നുവെങ്കിൽ അവർക്കും എതിരായിരിക്കും ഞങ്ങൾ പച്ചയായ സത്യങ്ങൾ വിളിച്ചു പറയുവാൻ ഞങ്ങൾക്ക് ഒരുമടിയും ഇല്ല എന്നും ഓർമ്മിപ്പിക്കട്ടെ .ഒരു വശത്തുകൂടെ സഭയുടെ സ്വാതന്ത്ര്യം പറയുകയും വിശ്വസികളെ പൊട്ടന്മാർ ആക്കുകയും ചെയ്യുന്ന പ്രവണത തുടർന്നാൽ അതിനെ ചെറുക്കുവാൻ മലങ്കര നസ്രാണിക്കു അറിയാം എന്നും ഓർമിപ്പിക്കട്ടെ
സ്വാർത്ഥ നേട്ടങ്ങളും ,സ്വാർത്ഥ താല്പര്യങ്ങളുമായി വിശ്വസികളെ ചൂഷണം ചെയ്തു മലങ്കരയിൽ തഴച്ചു വളരുവാൻ ഒരു ഇത്തിൾ കണ്ണിയും ശ്രമിക്കേണ്ട എന്നു ഓർമ്മിപ്പിക്കട്ടെ .ആൽ മരത്തിന്റെ ചില ശിഖരങ്ങൾ ഉണങ്ങി കരിഞ്ഞാലുംഅത് വെട്ടി വൃത്തിയാക്കുവാൻ മലങ്കര നസ്രാണിക്കു അറിയാം , മറ്റു ശിഖരങ്ങൾ നന്നായി വളർന്നാൽ അതും ഞങ്ങൾ അംഗീകരിക്കും .
ആലിനെ തന്നെ പിളർത്തുവാൻ ഇത്തിക്കണ്ണികൾ വളർന്നാൽ അത് പിഴുതു എടുത്തു കളയുവാൻ ഞങ്ങൾക്ക് അറിയാം എന്നും ഓർമിപ്പിക്കട്ടെ….
ഇന്ത്യൻ ഓർത്തഡോക്സ് സഭ മീഡിയ വിംഗ്
ഓർത്തഡോൿസ് അൽമായ വേദിയുടെ പ്രസ്താവന