പൊതു നിലപാട് തള്ളിപ്പറഞ്ഞ അപ്രേമിനോട് വിശദീകരണം ആരാഞ്ഞു ഓർത്തഡോക്സ് സഭ ; അടിയന്തര സിനഡ് 23 ന്
ഓർത്തഡോക്സ് സഭ വിശ്വാസികളെ പരസ്യമായി അവഹേളിക്കുകയും പൊതു നിലപാടിനെ തള്ളിപ്പറയുകയും ചെയ്തു വിവാദ പ്രസ്താവന നടത്തിയ അടൂർ – കടമ്പനാട് ഭദ്രാസനാധിപൻ സഖറിയാ മാർ അപ്രേമിനോട് വിശദീകരണം ആവശ്യപ്പെട്ട് ഓർത്തഡോക്സ് സഭ നേതൃത്വം.പൗരസ്ത്യ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ ബാവാ വിശദീകരണം ആവശ്യപ്പെട്ടത്..മാർ അപ്രേമിനെതിരെ ജന രോക്ഷം ശക്തമാകുന്നതിനിടെ സഭാ നേതൃത്വം ഇടപെടൽ നടത്തുന്നത് .സഭ അൽമായ ട്രസ്റ്റി റോണി വർഗ്ഗീസും വൈദീക ട്രസ്റ്റി ഫാ.ഡോ.വർഗ്ഗീസ് അമയിലും പ്രതികരിച്ചിരുന്നു. വിവാദ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ മെത്രാപ്പോലീത്താമാരടക്കം പരാതി നൽകി എന്ന് സൂചന.മെത്രാപ്പോലീത്താമാരാർ സമൂഹ മാധ്യമങ്ങളിൽ അടക്കം പ്രതികരണവുമായി രംഗത്തുണ്ട്.അതിനിടെ,മാർ അപ്രേമിനെതിരെ പ്രതിഷേധവുമായി അടൂരിലെ വൈദീകരും യുവജന പ്രസ്ഥാന യൂണിറ്റുകളും രംഗത്തെത്തി.