അല്‍വാരീസ് മാര്‍ യൂലിയോസ് തിരുമേനിയുടെ 93- ാം ഓര്‍മ്മപ്പെരുന്നാളിന് കൊടിയേറി
ഗോവ : പുണ്യശ്ലോകനായ അല്‍വാരീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്തയുടെ 93 – ാം ഓര്‍മ്മപ്പെരുന്നാളിന് അദേഹം അന്ത്യവിശ്രമം കൊള്ളുന്ന റിബന്തര്‍ സെന്‍റ് മേരീസ് ഓര്‍ത്തഡോക് സ് പള്ളിയില്‍ കൊടിയേറി.വികാരി ഫാ.ജി.എം സ്കറിയ റമ്പാന്‍റെ സാന്നിധ്യത്തില്‍ പൂനൈ ഖഡ്കി സെന്‍റ് തോമസ് ഓര്‍ത്തഡോക് സ് വലിയപള്ളി വികാരി ഫാ.ജിജി കെ തോമസ് കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു .
സെപ്റ്റംബര്‍ 18 മുതല്‍ 23 വരെ നടക്കുന്ന പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് ബോംബൈ ഭദ്രാസനാധിപന്‍ ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ,ഇടവക മെത്രാപ്പോലീത്ത ബ്രഹ്മവാര്‍ ഭദ്രാസനാധിപന്‍ യാക്കോബ് മാര്‍ ഏലിയാസ് എന്നീ മെത്രാപ്പോലീത്തമാര്‍ നേതൃത്വം നല്‍കും.ഈ വര്‍ഷത്തെ അല്‍വാരീസ് മാര്‍ യൂലിയോസ് പുരസ്കാരം ശ്രീകാര്യം ഹോളിക്രോസ് കോണ്‍വെന്റിലെ സിസ്റ്റര്‍ സൂസന് സമ്മാനിക്കും.ജീവകാരുണ്യ മേഖലയിലെ മികച്ച സേവനങ്ങളെ പരിഗണിച്ചാണ് സിസ്റ്റര്‍ പുരസ്കാരത്തിന് അര്‍ഹയായത്.
22-ന് 7.30ന് പ്രഭാത നമസ്കാരം,8.30ന് കൊങ്കിണിയില്‍ വി.കുര്‍ബാന,2.30ന് പദയാത്ര,6.30ന് സന്ധ്യാ പ്രാര്‍ത്ഥന,കബറിങ്കല്‍ ധൂപ പ്രാര്‍ത്ഥന,പ്രസംഗം,പ്രദക്ഷിണം,ശ്ലൈഹിക വാഴ്വ്.23ന്-7.30ന് പ്രഭാത നമസ്കാരം,8.30ന് വി.കുര്‍ബാന,ധൂപ പ്രാര്‍ത്ഥന,പ്രദക്ഷിണം,പുരസ്കാരം സമര്‍പ്പണം ,ശ്ലൈഹിക വാഴ്വ്,നേര്‍ച്ചവിളബ്,കൊടിയിറക്ക്.