അഖില മലങ്കര ഓർത്തഡോക്സ് ശുശ്രൂഷക സംഘം പിറവം യൂണിറ്റ് – പിതൃസ്മൃതി 2017
പിറവം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ കണ്ടനാട് ഭദ്രാസനാധിപനായിരുന്ന കാലം ചെയ്ത ഭാഗ്യസ്മരണാർഹനായ അഭി. ജോസഫ് മാർ പക്കോമിയോസ് തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ ആഗസ്റ്റ് മാസം പത്തൊൻപതാം (19/8/17) തീയതി കൊണ്ടാടുകയാണ്. പെരുന്നാളിനോടനുബന്ധിച്ച് അനുബന്ധിച്ചു അഭി. തിരുമേനിയാൽ സ്ഥാപിതമായ പിറവം സെൻറ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് തീർത്ഥാടനകേന്ദ്രത്തിൽ വെച്ച് പതിമൂന്നാം തീയതി(13/08/17 ഞായർ ) ഓർത്തഡോക്സ് ശുശ്രൂഷക സംഘം പിറവം യൂണിറ്റിൻറെ നേതൃത്വത്തിൽ അഖില മലങ്കര ക്വിസ് മത്സരം നടത്താൻ തീരുമാനിച്ചിരിക്കുന്നു.
വേദി – സെൻറ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് തീർത്ഥാടന കേന്ദ്രം പിറവം, സമയം – ഉച്ചയ്ക്കു 1 മണി,
വിഷയം – അഭി: ജോസഫ് മാർ പക്കോമിയോസ് തിരുമേനിയുടെ ജീവചരിത്രം , കാതോലിക്കേറ്റ് സിംഹാസന ചരിത്രം 1912 നു ശേഷം , ഓർത്തഡോക്സ് ആരാധനയും ആചാരാനുഷ്ഠാനങ്ങളും.(തിരുമേനിയുടെ പുസ്തകം ആധാരമാക്കി), ഒരു പള്ളിയിൽ നിന്ന് 2 പേർ അടങ്ങുന്ന 2 ടീമുകൾക്ക് പങ്കെടുക്കാം (സ്ത്രീ പുരുഷ വ്യത്യാസമില്ല). പ്രായപരിധിയില്ല. ഒരു ടീം മിന് 100 രൂപ രജിസ്ട്രേഷൻ ഫീസ്. വികാരിയുടെ സാക്ഷ്യപത്രം കൈയിൽ കരുതണം. ഒന്നാം സമ്മാനം 5001 രൂപയും, എവറോളിംങ്ങ് ട്രോഫിയും സർട്ടിഫിക്കറ്റും, രണ്ടാം സമ്മാനം 3001 രൂപയും സർട്ടിഫിക്കറ്റും, മൂന്നാം സമ്മാനം 1001 രൂപയും സർട്ടിഫിക്കറ്റും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 7591913619 – തോമസ് ബോസ്, 9946776329 – അജോൺസ് ജെയിംസ്.