OVS - Latest NewsOVS-Kerala News

കൈയ്യടിയ്ക്കായി നിലപാടിൽ വെള്ളം ചേർക്കൽ ; അടൂർ മെത്രാനെതിരെ നടപടി വേണമെന്ന് വിശ്വാസികൾ

മലപ്പുറം : ഇടവകയുടെ പെരുന്നാൾ കൊഴിപ്പിക്കാൻ വിളിച്ചു വരുത്തിയ മെത്രാപ്പോലീത്തായുടെ വാ വിട്ട വാക്കുകൾ മൂലം ഇപ്പോൾ പ്രതിസന്ധിയിൽ ആയിരിക്കുകയാണ് ചുങ്കത്തറ സെന്റ് ജോർജ് ഓർത്തഡോക്സ്‌ പള്ളി ഇടവകാംഗങ്ങൾ.സ്വാർത്ഥ താല്പര്യത്തിനും ചീപ്പ് പബ്ലിസിറ്റിയും മുൻനിർത്തി സഭാ നിലപാടുകളെ തള്ളിപ്പറഞ്ഞെന്ന് വിശ്വാസികൾ സോഷ്യൽ മീഡിയയിൽ കുറ്റപ്പെടുത്തുന്നു.ഭരണഘടനയിൽ ഉറച്ച പ്രവർത്തനം ഉപേക്ഷിക്കണമെന്നാണ് അടൂർ ഭദ്രാസന അധിപൻ സഖറിയാ മാർ അപ്രേമിന്റെ പ്രസ്താവന വിവാദത്തിലായിരിക്കുന്നത്.അടൂർ – കടമ്പനാട് ഭദ്രാസനത്തിൽ വിധി നടപ്പാക്കൻ അവശേഷിക്കുന്ന പള്ളികളിൽ വിധി നടപ്പാക്കണമെന്നുള്ള വിശ്വാസികളുടെ ആവശ്യത്തോട് മുഖം തിരിഞ്ഞു നിന്നെന്നും മാർ അപ്രേം സമ്മതിക്കുന്നുണ്ട്.

‘മാർത്തോമ്മായുടെ ചുണക്കുട്ടികൾ’ പ്രസിദ്ധീകരിച്ചിരിക്കുന്ന പോസ്റ്റ്

താൻ ഭരിക്കുന്ന സഭയുടെ ഭരണഘടന ,സെമിനാരിയിൽ താൻ പഠിപ്പിക്കുന്ന സഭയുടെ ഭരണഘടന , തന്നെ മെത്രാൻ ആക്കിയ ഭരണഘടന ഇപ്പോൾ പൊക്കിപിടിക്കുന്നത് അത്ര സുഖകരമല്ലത്രേ .നിലപടുകൾക്ക് വേണ്ടി ത്യാഗം സഹിച്ച സഹദേന്മാരെ മറന്ന് ഒറ്റുകാരന് വിശുദ്ധ കുപ്പായം വേണമത്രേ.കാരണം എന്താക്കും ? കേസുകൾ നടക്കുകയും സാഹചര്യ സമ്മർദ്ദം മുറുക്കുകയും ചെയ്ത് സഭയുടെ 1934 ലെ ഭരണഘടന വിഘടിത വിഭാഗം അംഗീകരിക്കുകയും സഭ ഒന്നായിതിരുകയും ചെയ്താൽ ഓർത്തഡോക്സ് സഭയുടെ മെത്രാപോലീത്താമാരുടെ *”അടുത്ത കാതോക്കാ”* സ്ഥാനമോഹം പ്രതിസന്ധിയിലാക്കും . നിലവിൽ സാഹചര്യം മുതലെടുത്ത് സഭയെ രണ്ടാക്കി മുറിച്ചാൽ *സ്ഥാനകടിപിടിക്ക്* ഇവിടെ ഉള്ളവരെ മറിച്ചാൽ മതി .കൈയടി കിട്ടാൻ പ്രതിസന്ധികൾ നേരിടാത്താ ഇടങ്ങളിൽ ഇത് പറഞ്ഞ് പോകുന്ന സുന്നഹദോസ് അംഗങ്ങൾ ഇപ്പോഴും പ്രതിസന്ധിയിൽ കടന്നുപോകുന്ന സഭയിലെ വിശ്വാസികളെ ചവിട്ടിനിന്നാണ് പളുപളുത്ത കാപ്പായിൽ വിശുദ്ധ സ്ഥലത്ത് നിന്ന് പരിശുദ്ധ സഭയെ യൂദായെ തോൽപ്പിക്കും വിധത്തിൽ ഒറ്റുന്നത്.ഇവരുടെ സുന്നഹദോസ് തീരുമാനം സഭയിൽ നടപ്പിലാക്കാതെ പോയതിനാലാണല്ലോ പൊതുവിൽ ഇറങ്ങിയുള്ള പരസ്യഒറ്റ് തുടങ്ങിയത് വെട്ടിമുറിക്കാനുള്ള സുപ്രധാന തീരുമാനം കട്ടക്ക് വെട്ടിയവരെ ക്രൂശിക്കാനും,പരിഹസിക്കാനും ഇറങ്ങിയിരിക്കുന്നവർ സത്യം അന്വേഷിച്ച് അറിഞ്ഞ് പോകുന്നത് നല്ലതാണ്.

 

error: Thank you for visiting : www.ovsonline.in