വിഘടിത ആപ്ത വാക്യം തലവന് ബാധകമാവുമോ ? ആകാംഷയോടെ സോഷ്യൽ മീഡിയ
ഇറ്റലി : മുടക്കപ്പെട്ടവനോട് ചേർന്ന് നടക്കുന്നവനും മുടക്കപ്പെട്ടവൻ എന്നുള്ള ആപ്‌ത വാക്യത്തിലൂന്നിയാണ് യാക്കോബായ ആൾക്കൂട്ടങ്ങളെ വികാരത്തിലുണർത്തി വിഘടിത വിഭാഗം ഓർത്തഡോക്സ് വിരോധം കുത്തി നിറയ്ക്കുന്നത്.മരിച്ച നേതാവാണ് ഇക്കാര്യം ഉണ്ടാക്കിയത്.എന്നാലിപ്പോൾ റോമിൽ നിന്ന് വരുന്ന ചിത്രങ്ങൾ യാക്കോബായ ക്യാമ്പിലെ തീവ്രവാദികൾക്ക് അസ്വസ്ഥത സൃഷ്ടിച്ചിരിക്കുന്നുവെന്ന് തെളിയിക്കുന്നതാണ് ഇക്കൂട്ടരുടെ പ്രതികരണങ്ങൾ.
വാർത്തയിലേയ്ക്ക്
അഭിവന്ദ്യ ഫ്രാൻസിസ് മാർപാപ്പായുടെ കബറടക്ക ശുശ്രൂഷയിൽ മലങ്കര ഓർത്തഡോക്സ് സഭയെ പ്രതിനിധീകരിച്ച് യു.കെ- യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനാധിപനും, എക്യൂമെനിക്കൽ റിലേഷൻസ് വിഭാഗം വൈസ് പ്രസിഡന്റുമായ അഭി. എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത, എക്യുമെനിക്കൽ റിലേഷൻസ് സെക്രട്ടറി ഫാ.അശ്വിൻ ഫെർണാണ്ടസ്, വർക്കിംഗ് കമ്മിറ്റി അംഗം ശ്രീ. ജേക്കബ് മാത്യു എന്നിവർ പങ്കെടുത്തു.ശുശ്രൂഷക്കിടെ പ്രതിനിധി സംഘം കരീം പാത്രിയാർക്കീസിനെ കണ്ടു.