ചന്ദനപ്പള്ളി വലിയ പള്ളി പെരുന്നാളിന് തുടക്കം
പത്തനംതിട്ട:ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ദേവാലയങ്ങളിൽ ഒന്നും ആഗോള ജോർജ്ജിയൻ തീർത്ഥാടന കേന്ദ്രവുമായ ചന്ദനപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി പെരുന്നാൾ ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ കൊടിയേറി. രാവിലെ 6.45ന് ഡോ. ഏബ്രഹാം മാർ സെറാഫിമിന്റെ കാർമ്മികത്വത്തിൽ മൂന്നിന്മേൽ കുർബാനയെതുടർന്നാണ് കൊടിയേറ്റം. തുടർന്ന് തീർത്ഥാടന വാരാചരണം ഉദ്ഘാടനം, 10.30ന് പള്ളിയങ്കണത്തിലെ സ്വർണക്കൊടി മരത്തിലും വിവിധ കുരിശടികളിലും ഭവനങ്ങളിലും കൊടിയേറ്റ്, മൂന്നിന് കൊടിമര ഘോഷയാത്ര, തുടർന്ന് കൊടിയേറ്റ് എന്നിവ നടന്നു . 30ന് ഒരുക്ക ധ്യാനം, മേയ് ഒന്നിന് പിതൃസ്മൃതി. രണ്ടിന് വനിതാ സമ്മേളനം, മൂന്നിന് മതമൈത്രി സംഗമം, പ്രാർത്ഥനായോഗം വാർഷിക സമ്മേളനം . നാലിന് ഇടവക ദിനം. അഞ്ചിന് ലോക പ്രവാസി സംഗമം, ആറിന് ക്രൈസ്തവ സാഹിത്യ സംഗമം എന്നിവ പെരുന്നാളിനോട് അനുബന്ധിച്ചു നടക്കും.
യൂത്ത് കോൺക്ലേവ് വ്യാഴ്ചഴ്ച
ചന്ദനപ്പള്ളി പള്ളി പെരുന്നാളിനോടനുബന്ധിച്ചു തുമ്പമൺ ഭദ്രാസന യുവജന പ്രസ്ഥാനം നടത്തുന്ന യൂത്ത് കോൺക്ലേവ് മാറുന്ന ലോകം,മാറുന്ന കാലം ,മാറുന്ന യുവത്വം എന്ന വിഷയം ആസ്പദമാക്കി ചർച്ചയ്ക്ക് ഡോ.യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്താ നേതൃത്വം നൽകും.ശ്രീമതി ചിന്ത ജെറോം,അബിൻ വർക്കി ,ശ്രീജിത്ത് പണിക്കർ പങ്കെടുക്കും.
‘ഓർഡർ ഓഫ് സെന്റ് ജോജ്ജ്’ അവാർഡ് ബ്ലസിക്ക്
ചന്ദനപ്പള്ളി പള്ളി പെരുന്നാളിനോടനുബന്ധിച്ചു ഏർപ്പെടുത്തിയ ഓർഡർ ഓഫ് സെന്റ് ജോർജ്ജ് അവാർഡ് ചലച്ചിത്ര സംവിധായകൻ ബ്ലസി ഐയ്പ്പ് തോമസിന് ലഭിച്ചു.11 ന് നടക്കുന്ന തീർത്ഥാടക സംഗമത്തിലാണ് അവാർഡ് കൈമാറുന്നത്.
ഏഴിന് രാവിലെ 6.45ന് കുര്യാക്കോസ് മാർ ക്ലിമ്മീസ് വലിയ മെത്രാപ്പൊലീത്തയുടെ കാർമ്മികത്വത്തിൽ മൂന്നിന്മേൽ കുർബാന, 10ന് പൊന്നിൻകുരിശ് സമർപ്പണം, ഉച്ചയ്ക്ക് മൂന്നിന് പദയാത്ര സംഗമം .6 ന് സന്ധ്യാ നമസ്‌കാരം, അനുഗ്രഹ പ്രഭാഷണം. എട്ടിന് രാത്രി റാസ, ഗാനമേള . പ്രധാന പെരുന്നാൾ ദിവസം രാവിലെ ആറിന് ചെമ്പിൽ അരിയിടീൽ കർമ്മം. ഏഴിന് കാതോലിക്കാ ബാവയുടെ കാർമ്മികത്വത്തിൽ മൂന്നിന്മേൽ കുർബാന. 11ന് തീർത്ഥാടക സംഗമം ഗവർണർ ഡോ. സി. വി. ആനന്ദബോസ് ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര സംവിധായകൻ ബ്ലെസിക്ക് ഓർഡർ ഓഫ് സെന്റ് ജോർജ് നൽകി ആദരിക്കും. മന്ത്രി വീണാ ജോർജ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എന്നിവർ പ്രസംഗിക്കും. മൂന്നിന് ചെമ്പെടുപ്പ് റാസയ്ക്ക് ജംഗ്ഷനിൽ സ്വീകരണം, മന്ത്രി പി പ്രസാദ് പ്രസംഗിക്കും. അഞ്ചിന് ചന്ദനപ്പള്ളി ചെമ്പെടുപ്പ്, എട്ടിന് താള വിസ്മയം, നാടകം . 11 ന് കുർബാന, കൊടിയിറക്ക്. വികാരി ഫാ. സുനിൽ ഏബ്രഹാം, സഹ വികാരി ഫാ ജോബിൻ യോഹന്നാൻ എന്നിവർ കാർമ്മികത്വം വഹിക്കും.
ഇടവക വികാരി ഫാ. ബെന്നി നാരകത്തിനാൽ, സഹവികാരി സനു സാം തെക്കേ കാവിനാൽ, ട്രസ്റ്റി വിൽസൺ പാലവിള, സെക്രട്ടറി ഫിലിപ്പ് കിടങ്ങിൽ, പ്രോഗ്രാം കൺവീനർ ബാബു കെ പെരുമല ,ഫെബിൻ സാം എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
വിശ്വാസകാഴ്ചകളൊരുക്കി ഒരു ഗ്രാമം ; ചന്ദനപ്പള്ളിയിൽ മതസൗഹാര്‍ദ്ദത്തിന്‍റെ വലിയ പെരുന്നാൾ
തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ ദേവാലയങ്ങളിൽ ഒന്ന് ; ചന്ദനപ്പള്ളി വലിയപള്ളി