OVS - Latest NewsOVS-Kerala News

മുറിമറ്റത്തിൽ ബാവയുടെ 112 -മത് ഓർമ്മപ്പെരുന്നാൾ പാമ്പാക്കുടയിൽ

പിറവം : മലങ്കര സഭയുടെ ഒന്നാം കാതോലിക്കാ പരിശുദ്ധനായ ബസ്സേലിയോസ് മാർത്തോമ്മാ ഒന്നാമ്മൻ (മുറിമറ്റത്തിൽ) ബാവായുടെ 112- മത് ഓർമ്മപ്പെരുന്നാൾ കബറടങ്ങിയിരിക്കുന്ന പാമ്പാക്കുട ചെറിയ പള്ളിയിൽ ഞായറാഴ്ച കൊടിയേറും.1 ന് രാവിലെ രാവിലെ 7 .30 മണിക്ക് ഫാ.ജേക്കബ് കുര്യൻ വി.കുർബ്ബാനയർപ്പിക്കും.

2 ന് രാവിലെ 7.30 ക്ക് ഫാ.ജോസ് തോമസ് വിശുദ്ധ കുർബ്ബാനയർപ്പിക്കും.വൈകീട്ട് 6 മണിക്ക് വിവിധ പള്ളികളിൽ നിന്നെത്തുന്ന തീർത്ഥാടകർക്ക് സ്വീകരണം.പെരുന്നാൾ ചടങ്ങുകൾക്ക് മലങ്കര സഭാധ്യക്ഷനും പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ ബാവ മുഖ്യ കാർമ്മീകത്വം നൽകും.മെത്രാപ്പോലീത്തമാരായ സഖറിയ മാർ സേവേറിയോസ് ,ഡോ.ഗീവർഗ്ഗീസ് ബർണബാസ്‌ എന്നീ പിതാക്കന്മാർ സഹകാർമ്മീകരാകും.

പ്രധാന പെരുന്നാൾ ദിനമായ മെയ് 3 ന് രാവിലെ 8 .30 ക്ക് വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന അർപ്പിക്കും.രാവിലെ 9.30 ക്ക് പ്രസംഗം,10 മണിക്ക് കബറിങ്കൽ ധൂപാർപ്പണം,11 മണിക്ക് പ്രദക്ഷിണം,12 മണിക്ക് നേര്ച്ച സദ്യ.

error: Thank you for visiting : www.ovsonline.in