OVS - Latest NewsOVS-Kerala News

പാത്രിയാർക്കീസ് സംസ്ഥാന അതിഥി ; തർക്കമുള്ള മണർകാട് പള്ളിയിലും കുർബാന

കൊച്ചി :വിനോദ സന്ദർശനത്തിനായി ഇന്ത്യയിലെത്തുന്ന ഒരു ക്രൈസ്തവ കൂട്ടായ്മയുടെ തലവനെ സ്വീകരിക്കാൻ സർക്കാർ ഖജനാവിൽ നിന്ന് കോടിക്കണക്കിന് രൂപയാണ് ചെലവഴിക്കുന്നത്. പാത്രിയാർക്കീസിന് സംസ്ഥാനത്തിന്റെ ഔദ്യോഗിക അതിഥി പദവി നൽകി കേരള സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത് വിവാദമായി.

2026 നവംബർ 5-ലെ പൊതുഭരണ (പ്രോട്ടോക്കോൾ) വകുപ്പിന്റെ G.O.(Rt) No.5721/2026/GAD പ്രകാരമാണ് ഈ പ്രഖ്യാപനം. അദ്ദേഹത്തിന്റെ സന്ദർശനത്തിന് വേണ്ട പ്രോട്ടോക്കോൾ, സുരക്ഷാ ക്രമീകരണങ്ങൾ, യാത്രാ സൗകര്യങ്ങൾ എന്നിവ ഏർപ്പെടുത്താനും നിർദേശമുണ്ട്. മാർപ്പാപ്പയ്ക്ക് പോലും ലഭിക്കാത്ത തരത്തിലുള്ള സ്വീകരണമാണ് എറണാകുളം കേന്ദ്രമാക്കിയുള്ള യാക്കോബായ വിഭാഗത്തിന് വേണ്ടി സർക്കാർ ഒരുക്കുന്നതെന്നാണ് ആക്ഷേപം.

മലങ്കര സഭയുടെ പള്ളികളിൽ പ്രവേശിക്കുന്നതിന് സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ നിലനിൽക്കുന്ന വിലക്ക് മറികടന്ന് മണർകാട് പള്ളിയിൽ കുർബാന നടത്തുമെന്ന പ്രഖ്യാപനം നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതാണ്. പാത്രിയാർക്കീസിന്റെ അധികാരം  ഇല്ലാതായെന്നാണ് കോടതി തന്നെ നിരീക്ഷിച്ചിരുന്നത്. 1958, 1995 വിധികൾ അംഗീകരിച്ചുകൊണ്ടായിരുന്നു 2017-ലെ സുപ്രീം കോടതി വിധി ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായത്.

മുൻ സർക്കാരിന്റെ ശബരിമല വനിതാ മതിലിനെ പിന്തുണച്ച ഏക ക്രൈസ്തവ കൂട്ടായ്മ യാക്കോബായ വിഭാഗമായിരുന്നു. വനിതാ മതിലിലേക്ക് ഒരു ലക്ഷം സ്ത്രീകളെ അണിനിരത്തുമെന്ന് അവർ പ്രഖ്യാപിക്കുകയും ചെയ്തു. സെമിത്തേരി ബില്ലിലൂടെ നിലനിൽപ്പ് നേടിയ ഇടതുപക്ഷത്തെ തിരഞ്ഞെടുപ്പുകളിൽ പരസ്യമായി പിന്തുണയ്ക്കുകയും ചെയ്തു.

എന്നാൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യാക്കോബായ വിഭാഗത്തിന്റെ ശക്തികേന്ദ്രങ്ങളായി കണക്കാക്കപ്പെടുന്ന കോതമംഗലം, പെരുമ്പാവൂർ, കുന്നത്തുനാട് മണ്ഡലങ്ങളിൽ ഇടതുപക്ഷത്തിന് വലിയ തോൽവിയാണ് നേരിടേണ്ടി വന്നത്. യാക്കോബായ വിഭാഗത്തിന് വേണ്ടി പരസ്യമായി രംഗത്തുവന്ന പല എം.എൽ.എമാരും ദയനീയമായി പരാജയപ്പെട്ടു.

error: Thank you for visiting : www.ovsonline.in