ജർമ്മനിയിലെ അതിപുരാതന ദേവാലയത്തിൽ വി.കുർബ്ബായർപ്പിക്കുന്നു
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ 2025 മാർച്ച് 30-ാം തീയതി ജർമ്മനി സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ വി. കുർബ്ബാനയ്ക്ക് മുഖ്യകാർമ്മികത്വം വഹിക്കും. യുകെ-യൂറോപ്പ്-ആഫ്രിക്ക ഭദ്രാസന മെത്രാപ്പോലീത്തായ അഭിവന്ദ്യ ഏബ്രഹാം മാർ സ്തേഫാനോസ് തിരുമേനി സഹകാർമ്മികനാകും.
ജർമ്മനിയുടെ തലസ്ഥാനമായ ബർലിനിലെ St. Thomas Kirche, Mariannenplatz, 10997 Berlin-ലാണ് വി. കുർബ്ബാന ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 7.30 മണിക്ക് ആരംഭിക്കുന്ന വി. കുർബ്ബാനയിൽ ജർമ്മനിയുടെ വിവിധ നഗരങ്ങളിൽ നിന്നായി 200-ൽപരം വിശ്വാസികൾ പങ്കെടുക്കും. വി. കുർബ്ബാനയ്ക്ക് ശേഷം പരി. കാതോലിക്കാ ബാവാ തിരുമേനി ജർമ്മനിയിലെ ഇടവകയുടെ നിലവിലുള്ള വളർച്ചയെക്കുറിച്ചും സഭയുടെ കുടിയേറ്റത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളെക്കുറിച്ചും ഇടവകാംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കും.
ജർമ്മനി സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയുടെ നേതൃത്വത്തിൽ ജർമ്മനിയുടെ 10 പ്രധാന നഗരങ്ങളിലായി മാസത്തിൽ ഒരു തവണയാണ് വി. കുർബ്ബാനകൾ നടക്കുന്നത്.