ചരിത്ര പ്രസിദ്ധമായ കടമറ്റം പള്ളിയിൽ ഊട്ട് പെരുന്നാൾ ആരംഭിച്ചു
കൊച്ചി: നാനാ ജാതി മതസ്ഥരുടെ അഭയ കേന്ദ്രമായ കടമറ്റം സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ പ്രാർത്ഥനാ മന്ത്രങ്ങളാൽ മോർ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാളായ മേടം 24-ാം തീയതി ഊട്ട് പെരുന്നാൾ തുടങ്ങി. വികാരി റവ.ഫാ സണ്ണി വർഗീസിന്റെയും സഹവികാരി റവ.ഫാ എൽദോ മത്തായിയുടെയും സാന്നിധ്യത്തിൽ റവ.ഫാ ഒ.വി ഏലിയാസ് കൊടിയേറ്റി.മെയ് 6,7 തീയതികളിൽ ആണ് പ്രധാന പെരുന്നാൾ.പെരുന്നാൾ ചടങ്ങുകൾക്ക് തിരുവല്ല മാർ അന്തോണിയോസ് ദയറ മാനേജർ അഡ്വ.റവ.ഫാ കുര്യാക്കോസ് വറുഗീസ് പ്രധാന കർമ്മികത്വം വഹിക്കും. പെരുന്നാൾ ക്രമീകരണങ്ങൾക്ക് ട്രസ്റ്റീമാരായ ശ്രീ ജോർജ്ജ് പി.എസ് പൂന്തേൽ, ശ്രീ പ്രസാദ് പി വർഗീസ് പുതുശ്ശേരിൽ,സെക്രട്ടറി ബേബി വി.റ്റി,മാനേജിങ് കമ്മിറ്റി അംഗങ്ങൾ,പെരുന്നാൾ ജനറൽ കൺവീനർ സി.പി തങ്കച്ചൻ ചെട്ടിയാണിയിൽ എന്നിവർ നേതൃത്വം നൽകും.
4ന് പോയോടം പള്ളിയിൽ 6.30ന് പ്രഭാത നമസ്കാരം 7.15ന് വി. കുർബ്ബാന തുടർന്ന് വലിയ പള്ളിയിൽ 7.30ന് പ്രഭാത നമസ്കാരം 8.30ന് വി. കുർബ്ബാന. 5ന് കറുകപ്പിള്ളി കുരിശു പള്ളിയിൽ വൈകിട്ട് 6.30ന് സന്ധ്യാ നമസ്കാരം 7.15ന് പ്രസംഗം 7.45ന് നേർച്ച വിളമ്പ്.6ന് വലിയ പള്ളിയിൽ 7.00ന് പ്രഭാത നമസ്കാരം 7.30ന് വി.കുർബ്ബാന 11.00ന് വലിയ പള്ളിയിലെ പ്രധാന വഴിപാടായ എണ്ണ ഒഴിക്കൽ ചടങ്ങ് വൈദീ കരുടെ നേതൃത്വത്തിൽ നടത്തപ്പെടും 11.30ന് ചരിത്ര പ്രസിദ്ധമായ മേംമ്പൂട്ട് തുറക്കൽ വൈകിട്ട് 6.00ന് സന്ധ്യാ നമസ്കാരം 7.00ന് പ്രസംഗം 7.45ന് ഭക്തിനിർഭരമായ പ്രദിക്ഷണം കടയ്ക്കനാട് കുരിശിലേക്ക് തുടർന്ന് ആശീർവാദം നേർച്ച സദ്യ.പ്രധാന പെരുന്നാൾ ദിവസമായ 7ന് 7.30ന് പ്രഭാത നമസ്കാരം 8.30ന് വി.കുർബ്ബാന 10.00ന് പ്രസംഗം 11.00ന് പ്രദിക്ഷണം തുടർന്ന് ആശീർവാദം ലേലം 12.00ന് നേർച്ച സദ്യ 3.00ന് കൊടിയിറക്ക്.