OVS - ArticlesOVS - Latest News

ശവമടക്ക് തടയുന്നതാര്? മൃതദേഹങ്ങൾ വച്ച് വിലപറയുന്നതാര്?

പതിറ്റാണ്ടുകൾ നിലനിന്നിരുന്ന മലങ്കരയിലെ സഭാ തർക്കത്തിന്  2017 ജൂലൈ 3-ലെ ബഹു. സുപ്രിം കോടതി വിധിയോടെ പരിസമാപ്‌തിയായി എന്നിരിക്കെ ഈ വിഷയത്തിൽ ഇന്ന് കേരളം ഭരിക്കുന്ന സർക്കാർ കൈക്കൊണ്ടിരിക്കുന്ന തുടർനടപടികൾ സഭാ സമാധാനത്തിന് തുരങ്കം വെയ്ക്കുന്നു എന്നതിൽ സംശയമില്ല. മലങ്കരയിൽ ഇന്നും നില നിൽക്കുന്ന സഭാ തർക്കം പലരും കരുതുന്ന പോലെ പ്രബലരായ  രണ്ട് ക്രൈസ്തവ വിഭാഗങ്ങൾ തമ്മിലുള്ള തർക്കമല്ല, മറിച്ച് ഭാരതത്തിൻ്റെ ദേശീയ സഭയായ ഓർത്തഡോക്സ് സഭയും അതിൻ്റെ വിഘടിത വിഭാഗമായി അന്ത്യോഖ്യൻ പാത്രിയാർക്കീസിനെ സഭാ തലവനായി അംഗീകരിച്ച് വിഘടിച്ച് മാറി നിൽക്കുന്ന യാക്കോബായ വിഭാഗവും തമ്മിലുള്ള തർക്കമാണ്. 2017 ജൂലൈ 3-ലെ സുപ്രിം കോടതി വിധിയോടെ ഈ വിഘടിത വിഭാഗമായ യാക്കോബായ വിഭാഗത്തെ സുപ്രിം കോടതി അസ്ഥിരപ്പെടുത്തിയെന്നതും ശ്രദ്ധേയമാണ്.

2017 ജൂലൈ 3 -ലെ സുപ്രീം കോടതി വിധിയുടെ പ്രസ്കത ഭാഗങ്ങൾ

(xxiv) The  formation  of  2002  Constitution  is  the  result  of  illegal  and void  exercise.  It  cannot  be  recognized  and  the  parallel  system  created thereunder   for  administration  of  Parish  Churches  of  Malankara Church  cannot  hold  the  field.  It  has  to  be  administered  under  the 1934  Constitution)

അതോടെ ഇന്ന്  യാക്കോബായ സഭയെന്ന് അവകാശപ്പെടുന്ന, ഓർത്തഡോക്സ് സഭയുടെ ഈ വിഘടിത വിഭാഗം നിയമപരമായി  മലങ്കരയിൽ ഇല്ലാതെയായിരിക്കുന്നു. നിയമപരമായി സാധുതയില്ലാത്ത ഒരു സഭക്ക് വേണ്ടി ഇന്ന് കേരളം ഭരിക്കുന്ന സർക്കാർ, 2020-ലെ കേരള ക്രിസ്ത്യൻ സെമിത്തേരി ബിൽ (ശവം അടക്കം ചെയ്യുന്നതിനുള്ള അവകാശം) എന്ന പേരിൽ നിയമനിർമാണം നടത്തുന്നത് തികഞ്ഞ പക്ഷാപാതപരവും, ബഹു. കോടതികളോടും, കാലങ്ങളായി കോടതി വിധികൾ അനുകൂലമായിട്ടും നീതി നിക്ഷേധിക്കപ്പെടുന്ന ഓർത്തഡോക്സ് സഭയോടും, സഭാ വിശ്വാസികളൊടുമുള്ള തുറന്ന്   വെല്ലുവിളിയുമാണ്.

ഇനി കാര്യത്തിലേക്ക് കടക്കാം.
ആരാണ് ശവമടക്ക് തടയുന്നത്? ആരാണ് മൃതദേഹത്തെ അവഹേളിക്കുന്നത്? ഓർത്തഡോക്സ് സഭ മൃതദേഹങ്ങൾ തടയുന്നുവോ?

2017 ജൂലൈ 3-ലെ ബഹു. സുപ്രീം കോടതി വിധിയോടെ മലങ്കര ഓർത്തഡോക്സ് സഭയക്ക് തിരികെ ലഭിച്ച പല പള്ളികളിലും വിഘടിത യാക്കോബായ വിഭാഗം വിശ്വാസികളുടെ ശവമടക്ക് അതാത് വിട്ടുകാരുടെ ആവിശ്യപ്രകാരം, 1934-ലെ ഭരണഘടനാ അനുശാസിക്കുന്ന മെത്രാപ്പോലീത്താമാരാൽ നിയമിതരായ ഓർത്തഡോക്സ് സഭയുടെ വൈദികർ ഒരു മടിയും, ബുദ്ധിമുട്ടുമില്ലാതെ നടത്തി കൊടുക്കുന്നുവെന്ന യാഥാർത്ഥ്യം കേരളാ സർക്കാരും, പൊതു സമൂഹവും, യാക്കോബായ വിഭാഗം വിശ്വാസികളും അറിയാതെ പോകുന്നു. യാക്കോബായ വിഭാഗം വൈദികരുടെയും, മെത്രാൻമാരുടെയും നില നിൽപ്പിൻ്റെ പ്രശ്നമായതിനാൽ അവർ ഈ സത്യത്തെ അവരുടെ വിശ്വാസികളിൽ നിന്ന് മറച്ച് വെയക്കുന്നു എന്നതാണ് സത്യം. അതേ സമയം വിഘടിത യാക്കോബായ വിഭാഗത്തിൻ്റെ അധീനതയിലുള്ള പല പള്ളികളിലും ഇടവക ജനങ്ങളായ ഓർത്തഡോക്സ് സഭാ വിശ്വാസികളുടെ മൃത ശരീരങ്ങൾ യാക്കോബായ വിഭാഗം അടക്കാൻ ഇപ്പോഴും അനുവദിക്കുന്നില്ല എന്ന് സ്ഥിതി വിശേഷവും പൊതു സമൂഹം അറിയുന്നില്ല.

2017 ജൂലൈ 3-ലെ സുപ്രീം കോടതി വിധിയുടെ പശ്ച്ചാതലത്തിൽ ഓർത്തഡോക്സ് സഭയ്ക്ക് തിരികെ ലഭിച്ച പള്ളികളിൽ ഓർത്തഡോക്സ് സഭാ വൈദികർ ശവസംസ്ക്കാരം നടത്തിയ യാക്കോബായ വിഭാഗം വിശ്വാസികളുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു (ലിസ്റ്റ് അപൂർണ്ണം).

അങ്കമാലി ഭദ്രാസനം
പെരുമ്പാവൂർ ബഥേൽ സുലോക്കോ പള്ളി
1. ജേക്കബ് റ്റി. ജോസഫ്,  തടത്തിൽ ഹൗസ്, പെരുമ്പാവൂർ
8th സെപ്തംബർ 2019
2. Dr. എം. ഐ ജോർജ്, മുണ്ടക്കൽ ഹൗസ്
9th സെപ്തംബർ 2019
3. പി. എം തോമസ്, പർവെലിക്കുടി ഹൗസ്
10th സെപ്തംബർ 2019
4. ആലീസ് മാത്യു, വെള്ളരിങ്ങൽ ഹൗസ്
16th ഒക്ടോബർ 2019
5. ഏലികുട്ടി ചാക്കപ്പൻ , കുഴിയേലിൽ ഹൗസ്
30th ഒക്ടോബർ 2019
6. എ എൻ ചാണ്ടി, അടുകോലിൽ ഹൗസ്
12th നമ്പംബർ 2019
7. കുഞ്ഞമ്മ ചാക്കോ, ചന്ദനപറമ്പിൽ ഹൗസ്
14th നമ്പംബർ 2019
8. എം .പി എൽദോ, മുണ്ടക്കൽ ഹൗസ്
30th നമ്പംബർ 2019
9. ബൈജു കെ. പോൾ , കേലോർകുടി ഹൗസ്
11th ഡിസംബർ 2019

സെൻറ്. മേരീസ് ഓർത്തഡോക്സ് ചർച്ച്, പഴംതോട്ടം.
1. ശോശാമ കുര്യാക്കോസ്, തോന്നംകുഴി ഹൗസ്
07th സെപ്തംബർ 2019

ശാലേം സെൻറ് മേരീസ് ഓർത്തഡോക്സ് ചർച്ച, ചാത്തമറ്റം.
1. ഏലി പൗലോസ്, പുതിയമഢത്തിൽ ഹൗസ്
2nd നവംബർ 2019

കണ്ടനാട് വെസ്റ്റ്  ഭദ്രാസനം

സെൻറ്. പിറ്റേഴ്സ് ആന്റ് സെൻറ് പോൾസ് ഓർത്തഡോക്സ് ചർച്ച്, കോലെഞ്ചേരി.
1. പൗലോസ്, കുതിനപ്പുറത്ത്
2. കെ.കെ. ജോൺ, കൊച്ചുമലയിൽ
3. ഏലിയാമ്മ, കൊച്ചുമലയിൽ
4. ഇസ്സാക്ക്, മണ്ടയിൽ
5. ഇസ്സാക്ക്, ചേതമ്മേലിൽ
6. കെ.വി. മറിയാമ്മ, കരികുഴിയിൽ
7. ശാന്ത യോഹന്നാൻ, തെക്കെനേത്ത്
8. സിനു വർഗ്ഗിസ്, കുന്നത്ത്ശ്രത്തോട്ടത്തിൽ

സെൻറ്. മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ, കണ്ടനാട്.
1. കുഞ്ഞു പെണ്ണ്, പുത്തൻകണ്ടത്തിൽ
2. മേരി, പാണക്കാട്ട്
3 . ചിന്നമ്മ, പള്ളിപ്പുറത്ത്
4. സോഫിയ പൗലോസ്, പുല്ലാട്ട് തുകലൻ

മാർ യൂഹാനോൻ ഈഹീദോയോ ഓർത്തഡോക്സ് ചർച്ച്, മുളക്കുളം.
1. അന്നമ്മ, ശ്രാമ്പിക്കൽ
2. മേരി, പൈചമറ്റത്തിൽ
3. ഏലിയാമ, പലങ്ങാട്ട്

സെൻറ്. തോമസ് ഓർത്തഡോക്സ് ചർച്ച്, നെച്ചൂർ
1. ഏലിയാമ, പുത്തൻപുരയിൽ
2. ലീലാമ്മ, തറയിൽ
3. ചിന്നമ്മ, കുന്നുമ്മേൽ
4. പൗലോസ്, വെട്ടിത്തറയിൽ
5. കെ എം. മാത്തുക്കുട്ടി, കൊല്ലിനാൽ

സെൻറ്. പിറ്റേഴ്സ് ആന്റ് സെൻറ് പോൾസ്, പുത്തൻകുരിശ്
1. പി പി പീറ്റർ ( തമ്പി ) പാലച്ചുവട്ടിൽ

കണ്ടനാട് ഈസ്റ്റ് ഭദ്രാസനം
സെൻറ് ജോൺസ് ഓർത്തഡോക്സ് ചർച്ച്, കണ്യാട്ട്നിരപ്പ്

1. വർഗ്ഗീസ്, മുളവേലിമറ്റം, തിരുവണിയൂർ

മാവേലിക്കര ഭദ്രാസനം
കട്ടച്ചിറ സെൻറ് മേരീസ് ഓർത്തഡോക്സ് ചർച്ച്
1. ഓ. ജോർജ്, ബിജു ഭവൻ, നടുവേലിമുറി
14th സെപ്റ്റബർ 2019

നിരണം ഭദ്രാസനം
സെൻറ് ജോൺസ് ഓർത്തഡോക്സ് ചർച്ച്, മേപ്രാൽ
1. സാറാമ ചാക്കോ, ആറ്റമാലിൽ ഹൗസ്
27th ഒക്ടോബർ 2019

ഇതിൽ നിന്ന് വ്യക്തമാണ് സ്വാർത്ഥ താൽപ്പര്യങ്ങൾക്കും നില നിൽപ്പിനും വേണ്ടി പാവങ്ങളായ വിശ്വാസികളുടെ മൃതദേഹങ്ങളെ തെരുവിൽ വച്ച് ഓർത്തഡോക്സ് സഭയോട് വില പേശുന്നതാരാണെന്നുള്ളത്. യാക്കോബായ വിഭാഗം മെത്രാപ്പോലീത്ത അഭി.എൽദോ മാർ തീത്തോസിൻ്റെ സഹോദരൻ്റെ ശവമടക്ക് തർക്കം നില നിൽക്കുന്ന അദ്ദേഹത്തിൻ്റെ സ്വന്തം ഇടവക പള്ളിയിൽ നിന്ന് മാറ്റി യാക്കോബായ വിഭാഗത്തിൻ്റെ അധീനതയിലുള്ള മറ്റൊരു പള്ളിയിൽ ഒരു തടസവുമില്ലാതെ നടത്തിയെന്നതും ശ്രദ്ധേയമാണ്. അതേ സമയം നിവർത്തിയില്ലാത്ത ഇടവക ജനങ്ങളെ ഭീഷണിപ്പെടുത്തി, മൃതദേഹങ്ങൾ തെരുവിലേക്ക് വലിച്ചിഴയക്കുന്നത് വിഘടിത യാക്കോബായ വിഭാഗം നേതൃത്വം തന്നെയാണ്‌.

2017 ജൂലൈ 3 -ലെ സുപ്രീം കോടതി വിധിയിൽ ഇടവക പള്ളിയും, പള്ളിവക സ്വത്തുക്കളുടെയും പള്ളിവക സെമിത്തേരിയുടെയും അധികാരി 1934 ഭരണഘടന അനുസരിച്ച് ഇടവക മെത്രാപ്പോലീത്ത നിയമിക്കുന്ന വികാരിമാരാണെന്നു ഇതിൻ്റെയെല്ലാം ഉപയോക്താക്കൾ  അതാത് ഇടവകകളുടെ ഇടവക ജനങ്ങൾ ആണെന്നും, ഒരിടവകകളിലും ഇനി മേലാൽ സമാന്തര ഭരണം പാടില്ലയെന്നും വ്യക്തമായി പറഞ്ഞിരിക്കെ, ആ നിയമാനുസൃത വികാരിയുടെ അനുവാദമോ, സഹകരണമോ ഇല്ലാതെ, ആർക്കും ആരെയും ഏത് സമയത്തും പള്ളി സെമിത്തേരിയിൽ കൊണ്ടടക്കാം എന്ന സ്ഥിതിവിശേഷം ആശാസ്യമാകില്ല. ഇതു വഴി അതാത് പള്ളികളിൽ വിണ്ടും സമാന്തര ഭരണത്തിന് ശ്രമിക്കുന്ന വിഘടിത യാക്കോബായ വിഭാഗത്തിന് ഉത്തരവാദിത്തപെട്ട കേരളാ സർക്കാർ കുട പിടിക്കുന്നതും ശരിയായ നടപടിയല്ല.

കോടതി വിധികൾ നടപ്പിലായ എല്ലാ പള്ളികളിലെയും നിലവിലെ സമാധാനന്തരിക്ഷം തച്ച് തകർക്കാനെ ഈ ശവമടക്ക് ബില്ലു കൊണ്ട് സാധിക്കു എന്നതിന് തർക്കമില്ല. കേരളാ സർക്കാർ നടപ്പിൽ വരുത്തുവാൻ ശ്രമിക്കുന്ന ശവമടക്ക് ബില്ലിൽ പറഞ്ഞിരിക്കുന്ന രണ്ട് കക്ഷികളിൽ യാക്കോബായ വിഭാഗമെന്ന് പറയുന്ന രണ്ടാമത്തെ കക്ഷി 2002 -ൽ പുതിയ ഭരണഘടനയുണ്ടാക്കി വിഘടിച്ച് മാറിയ 2017 ജൂലൈ 3 -ലെ വിധിയോടെ ഇല്ലാതെയായ യാക്കോബായ വിഭാഗമാണൊ? അതോ അതിന് മുൻപേ മലങ്കര സഭയുടെ ദേവലയങ്ങളിൽ അവകാശമുണ്ടായിരുന്ന പാത്രീക്കീസ് വിഭാഗമാണൊയെന്ന നിയമപരമായ സംശയത്തിനും മറുപടി കേരളാ സർക്കാർ പറയേണ്ടതുണ്ട്. ഒപ്പം അടിമുടി അവ്യക്തത ബോധപൂർവം നിറച്ച ഈ ബില്ലിലെ നടപടികളും, പ്രായോഗികതയും നിയമപരമായി ചോദ്യം ചെയ്യപ്പെടേണ്ടതും, നിർവചിക്കപ്പെടേണ്ടതുമാണ്.

പൊതുജന ശ്രദ്ധയ്ക്ക്
ഓർത്തഡോക്സ്‌ വിശ്വാസ സംരക്ഷകൻ

https://ovsonline.in/articles/is-kerala-above-rule-of-law/

error: Thank you for visiting : www.ovsonline.in